• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പകയുള്ള ഒരു നടി, അവരുടെ വാക്ക് പിണറായി വിശ്വസിച്ചതുകൊണ്ടാണ് ദിലീപ് ജയിലില്‍ കിടക്കേണ്ടി വന്നത്'

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡി ജി പി ആർ ശ്രീലേഖ മാധ്യമങ്ങള്‍ക്ക് നേരെ നടത്തിയ വിമർശനം ഏറ്റുപിടിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശും. ദിലീപിന് ഈ കേസുമായി യാതൊരു പങ്കുമില്ലെന്ന് അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ വിപിന്‍ലാല്‍ ചാനല്‍ ക്യാമറകളെ നോക്കി പറയുന്നുണ്ടായിരുന്നു. എന്നാല്‍ അത് കാണിക്കാതെ ദിലീപിന് പങ്കുണ്ടെന്ന് പറയുന്നത് കാണിക്കാനാണ് താല്‍പര്യം. തന്റെ സുഹൃത്തായ നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ദിലീപിന്റെ മുന്‍ ഭാര്യയായ നടി പറയുമ്പോള്‍ അത്രയും മതി, ചാനലുകള്‍ ബാക്കി നോക്കികോളും എന്നാണ് ശ്രീലേഖ പറയുന്നതെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വിഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വിഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്

ശ്രീലേഖ പറയുന്നത് പോലെ ബാക്കി കാര്യങ്ങള്‍ നോക്കിയത്

ശ്രീലേഖ പറയുന്നത് പോലെ ബാക്കി കാര്യങ്ങള്‍ നോക്കിയത് ചാനലുകളായിരുന്നു. നൂറ് ശതമാനം വിശ്വാസ്യതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ചാനലുകളും പത്രങ്ങളും ഉള്ള നാട്ടില്‍ പലതും മാറ്റി മറിക്കുന്നുവെന്നും ഇവരുടെയെല്ലാം താല്‍പര്യും കൊഴുപ്പിക്കുന്ന വിവാദങ്ങളുണ്ടാക്കലാണെന്നും അവർ പറയുന്നുണ്ട്. ഇത് മലയാളിയെ ഇനിയും പറഞ്ഞ് പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു

'ഹോ എന്നാ ഒരു ഭംഗി ആണെന്നേയെന്ന് റിമി ടോമി'; ബനാറസ് സാരിയില്‍ കിടുക്കി അനുശ്രി

അന്നന്നത്തെ അന്തിചർച്ചക്ക് ഒരോ വിഷയങ്ങള്‍ എടുത്തിട്ട്

അന്നന്നത്തെ അന്തിചർച്ചക്ക് ഒരോ വിഷയങ്ങള്‍ എടുത്തിട്ട് കൊഴുപ്പിക്കാന്‍ സാധിക്കുന്ന നല്ല അവതാരകരാണ് ഇവിടെയുള്ളത്. കുറച്ച് ക്രിമിനലുകളേയും വിളിച്ച് ചർച്ച നടത്തിയാല്‍ ഏത് കേസിനേയും തകിടം മറിക്കാന്‍ സാധിക്കും. ഇതൊക്കെ വെറുതെ പറഞ്ഞുണ്ടാക്കുന്ന കഥകളാണെന്ന് അന്ന് മന്ത്രിമാർ പോലും പറഞ്ഞു. മന്ത്രിമാർ അന്നല്ല ഈ അടുത്ത കാലത്തും അങ്ങനെ പറഞ്ഞിട്ടുണ്ട്.

ഈ കേസ് ഒരു നാറ്റക്കേസാണ്, അതിന്റെ ബാക്കി

ഈ കേസ് ഒരു നാറ്റക്കേസാണ്, അതിന്റെ ബാക്കി അണിയറിലുള്ള കഥകളൊക്കെ എനിക്ക് അറിയാം. പക്ഷെ അത് ഞാന്‍ പറയുന്നില്ലെന്നായിരുന്നു മുന്‍ മന്ത്രി എംഎം മണി പറഞ്ഞത്. ഇതൊരു ക്രിയേറ്റ് ചെയ്ത സ്റ്റോറിയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അത് പറഞ്ഞു. എന്നാല്‍ ആ നടി മുഖ്യമന്ത്രിയെ കണ്ടതോട് കൂടി ഈ പറഞ്ഞവരെല്ലാം നിശബ്ദരായെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

ഈ മന്ത്രിസഭയല്ലായിരുന്നെങ്കില്‍ ആ നടന്‍ അകത്ത്

ഈ മന്ത്രിസഭയല്ലായിരുന്നെങ്കില്‍ ആ നടന്‍ അകത്ത് കിടക്കുമോയെന്നാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചെന്നു നിന്ന് ചോദിക്കുന്നത്. അതുകേട്ട് സഖാക്കളെല്ലാം കയ്യടിച്ചു. എന്നാല്‍ അങ്ങനെയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. യാഥാർത്ഥ കുറ്റവാളിയെ വേണം പിടിക്കാന്‍. അല്ലാതെ സാർ, ദത്ത് പുത്രിയെ പോലെ, ബ്രാന്‍ഡ് അംബാസിഡറെ പോലെ കൊണ്ടു നടക്കുന്ന ഒരു നടി എന്തെങ്കിലും വങ്കത്തരം പറഞ്ഞാല്‍ അത് കേട്ട് കയ്യടിക്കുന്ന ആളാവരുത് മുഖ്യമന്ത്രി.

അങ്ങനെയുള്ള താങ്കള്‍ പക്ഷം പിടിക്കാന്‍ പാടില്ല

മുഖ്യമന്ത്രി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. അങ്ങനെയുള്ള താങ്കള്‍ പക്ഷം പിടിക്കാന്‍ പാടില്ല. ഒരു നടിക്ക് പകയുണ്ടെങ്കില്‍, അവളെ പൊന്നോമന പോലെ ബ്രാന്‍ഡ് അംബാസിഡറായി താങ്കള്‍ കൊണ്ടു നടക്കുന്നെങ്കില്‍ അവള്‍ പറയുന്നതെല്ലാം സത്യമാണെന്ന് വിചാരിക്കുന്ന അബദ്ധം കാണിച്ചതുകൊണ്ടാണ് സർ 85 ദിവസം ദിലീപിന് ജയിലില്‍ കിടക്കേണ്ടി വന്നതും ഇപ്പോള്‍ കേസ് പൊളിയാന്‍ പോവുന്നതും.

ഒരു നടി പറഞ്ഞത് കേട്ടോണ്ട് ഇങ്ങനെ പ്രവർത്തിക്കാന്‍

ഒരു നടി പറഞ്ഞത് കേട്ടോണ്ട് ഇങ്ങനെ പ്രവർത്തിക്കാന്‍ സാറിന് നാണക്കേട് ഇല്ലേ. സാറിനും ഒരു മോന്‍ ഉള്ളതല്ലേ. ഒരു പെണ്ണ് എന്തെങ്കിലുമൊക്കെ പറഞ്ഞ് വന്നാല്‍ എന്ത് ചെയ്യും. സ്വന്തം മകളുടെ പിന്തുണ പോലും ഇല്ലാത്ത ഒരു പെണ്ണ് പറയുന്നതിനെ പിന്തുണച്ച് താങ്കള്‍ പോയാല്‍ എന്താണ് അവസ്ഥ. മറ്റൊരു സ്ത്രീയുണ്ട്. അഞ്ചാം ക്ലാസ് വരെ പോയിട്ടില്ലാത്ത ആളാണ് ഐ പി എസ് എടുത്ത സ്ത്രീയെ പുച്ഛിക്കുന്നതെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

 'വീണ്ടും വീണ്ടും ലൈംഗിക പീഡനം നടത്താൻ ഒരു കുറ്റവാളിക്ക് അവസരം ഒരുക്കി, ശ്രീലേഖ മാപ്പ് പറയണം' 'വീണ്ടും വീണ്ടും ലൈംഗിക പീഡനം നടത്താൻ ഒരു കുറ്റവാളിക്ക് അവസരം ഒരുക്കി, ശ്രീലേഖ മാപ്പ് പറയണം'

Recommended Video

cmsvideo
  ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി
  English summary
  Santhivila Dinesh says Dileep had to go to jail because pinarayi believed Manju Warrier's words
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X