Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളം പറയരുത് ആന്റണീ, ആക്രക്കച്ചവടം പോലെ വിറ്റു; പിന്നില്‍ മോഹന്‍ലാല്‍ തന്നെയാണ്: സംവിധായകന്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും തിയേറ്റര്‍ ഉടമകളും തമ്മില്‍ വലിയ തര്‍ക്കങ്ങളായിരുന്നു നടന്നത്. ഒടുവില്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു.

ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ മേഖലയില്‍ നിന്ന് തന്നെ നിരവധി ആളുകള്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. നിലവിലെ ഈ ഒടിടി തര്‍ക്കം നടക്കുന്നത് കാണുമ്പോള്‍ എനിക്ക് ഒര്‍മ്മ വരുന്നത് പരമശിവന്റെ കഴുത്തിലിരുന്ന സര്‍പ്പം ചോദിച്ച ഗരുഡാ സൗഖ്യമാ എന്ന വരികളാണെന്നാണ് സംവിധായകാന്‍ ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നത്.

'മോഹന്‍ലാല്‍ എന്ന് പറയുന്ന, പത്ത് നാല്‍പ്പത്

'മോഹന്‍ലാല്‍ എന്ന് പറയുന്ന, പത്ത് നാല്‍പ്പത് വര്‍ഷമായി മലയാള സിനിമാ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് വെച്ച ഒരു വലിയ മഹാനടനെ അദ്ദേഹത്തിന്റെ പിന്‍ബലം ഉണ്ടെന്ന് വെച്ച് നിഴലായി നടക്കുന്ന വിശ്വപ്രസിദ്ധമായ നിര്‍മ്മാതാവ്, പ്രേക്ഷകര്‍ തിയേറ്ററില്‍ കാണാന്‍ കൊതിച്ചിരുന്ന ഒരു സിനിമയെ കുറച്ച് കോടികള്‍ ലാഭം കിട്ടാന്‍ വേണ്ടി മാത്രം ആക്രിക്കച്ചവടം നടത്തുന്നത് പോലെ ഒടിടിക്ക് വിറ്റിരിക്കുന്നു'- തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് പറയുന്നു.

ഒരു രവിവര്‍മ്മ ചിത്രം പോലെ സുന്ദരം; പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാവുന്നു

ഒടിടിക്ക് വിറ്റുവെന്ന് മാത്രമല്ല, അതിന്റെ പഴി മുഴുവനും

ഒടിടിക്ക് വിറ്റുവെന്ന് മാത്രമല്ല, അതിന്റെ പഴി മുഴുവനും കേരളത്തിലെ തിയേറ്ററുകാരുടെ നെഞ്ചിലേക്ക് വെച്ച് കൊടുക്കുകയും ചെയ്തിരിക്കുന്നു. മോഹന്‍ലാലിനെ തിയേറ്ററുകാര്‍ വഞ്ചിക്കുകയാണ്, ഒറ്റപ്പെടുത്തുകയാണ് എന്നൊക്കെയാണ് വാദം. എന്നാല്‍ മോഹന്‍ലാലിനെ ആരും ഒറ്റപ്പെടുത്തില്ലെന്ന് ആന്റണി മനസ്സിലാക്കണം. ആന്റണി മോഹന്‍ലാലിന്റെ എര്‍ത്തായിട്ട് മൂന്ന് വെള്ളിയാഴ്ചയല്ലേ ആയിട്ടുള്ളുവെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാല്‍ എന്ന നടനെ തിരനോട്ടം മുതല്‍ അല്ലെങ്കില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

മോഹന്‍ലാല്‍ എന്ന നടനെ തിരനോട്ടം മുതല്‍ അല്ലെങ്കില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ഈ കഴിഞ്ഞ പത്ത് മുപ്പത്തിയാറ് വര്‍ഷമായി പൊന്ന് പോലെ കൊണ്ട് നടക്കുന്ന പ്രേക്ഷകരാണ് കേരളത്തില്‍ ഉള്ളതെന്ന് ആന്റണി മനസ്സിലാക്കണം. ആ പ്രേക്ഷകരെ വഞ്ചിക്കുന്ന തരത്തില്‍ പൂച്ച എലിയെ തട്ടിക്കളിക്കുന്നത് പോലെ കഴിഞ്ഞ നാലഞ്ച് മാസമായി കളിക്കുകയാണ്. തിയേറ്ററുകാരുമായി ചര്‍ച്ചകള്‍ നടത്തുമ്പോള്‍ തന്നെ ചിത്രം ആമസോണിന് വിറ്റിരുന്നുവെന്നുള്ളതാണ് സത്യം. തിയേറ്ററുകാരെ മാത്രമല്ല, മലയാളികളെ മുഴുവന്‍ പറ്റിക്കുകയാണ്.

മാനഷ്ടക്കേസ് വന്നാലും എനിക്ക് ഇത് പറയാതിരിക്കാന്‍ കഴിയില്ല.

മാനഷ്ടക്കേസ് വന്നാലും എനിക്ക് ഇത് പറയാതിരിക്കാന്‍ കഴിയില്ല. ആരെയാണ് ആന്റണി അധിക്ഷേപിക്കുന്നത്. മോഹന്‍ലാലിന്റെ ഫാന്‍സുകാര്‍ തന്നെ പറയുന്നത് മരയ്ക്കാര്‍ തിയേറ്ററില്‍ കാണണം എന്ന് പറയുന്നു, മോഹന്‍ലാലിന് വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറായി നടക്കുന്ന ലക്ഷക്കണക്കിന് ഫാന്‍സുകാര്‍ ഉണ്ട്. സത്യത്തില്‍ ആ ഫാന്‍സുകാരെ വഞ്ചിക്കുകയല്ലേ. മോഹന്‍ലാലിനെ സ്ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകരും ഉണ്ട്. അതുകൊണ്ടാണല്ലോ ഈ അറുപത്തിരണ്ടാം വയസ്സിലും അടുത്ത വീട്ടില്ലെ ചെറുപ്പക്കാരനെപ്പോലെ മലയാളികള്‍ സ്നേഹിക്കുന്നത്.

ഇതിനൊന്നും ആന്റണിയുടെ ലൈസന്‍സ് വേണ്ട. കേരളത്തിലെ തിയേറ്ററുകാര്‍

ഇതിനൊന്നും ആന്റണിയുടെ ലൈസന്‍സ് വേണ്ട. കേരളത്തിലെ തിയേറ്ററുകാര്‍ എല്ലാം മോഹന്‍ലാലിന്റെ നെഞ്ചില്‍ കയറിയിരുന്ന് താണ്ഡവം ആടുകയാണെന്നാണ് ആന്റണി പറയുന്നത്. കള്ളം പറയരുത് ആന്റണീ.. എന്തെല്ലാം ചെയ്യാമോ അതിന്റെ പരമാവധി കാര്യങ്ങള്‍ തിയേറ്ററുകാര്‍ നിങ്ങള്‍ക്ക് വേണ്ടി ചെയ്ത് തന്നിട്ടുണ്ട്. തിയേറ്ററുകാര്‍ക്ക് നിങ്ങളുടെയൊന്നും ഒശാരം വേണ്ട. മോഹന്‍ലാലിന്റെ പടം വെച്ച് ഒടിയിട്ട് ഒരുപാട് പൈസ അവര്‍ക്കും കിട്ടിയിട്ടുണ്ട്. അവരാരും മോഹന്‍ലാലിനെ പൊളിച്ചടുക്കണം എന്ന് ആഗ്രഹിക്കുന്നവരല്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഇനിയുള്ള ഒരു പത്ത് വര്‍ഷം കൂടി മോഹന്‍ലാല്‍ സിനിമയില്‍ സജീവമായി നിന്നാല്‍

ഇനിയുള്ള ഒരു പത്ത് വര്‍ഷം കൂടി മോഹന്‍ലാല്‍ സിനിമയില്‍ സജീവമായി നിന്നാല്‍ അതിന്റെ ഒരു വിഹിതം ഞങ്ങള്‍ക്കും ലഭിക്കും, അതുകൊണ്ട് ഞങ്ങളുടെ കുടുംബത്തിന് ജീവിക്കാം എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ തീയേറ്ററുകാര്‍. ആ തിയേറ്ററുകാരുടെ നെഞ്ചില്‍ ആണി അടിക്കുന്നത് പോലെ പറഞ്ഞിട്ട് ആന്റണി മോഹന്‍ലാലിനെ വിറ്റ് കാശാക്കുകയാണ്. ഇതൊന്നും മോഹന്‍ലാല്‍ അറിയാതെ അല്ല. ഇതൊന്നും ആന്റണിയുടെ തലയല്ലെന്നും അറിയാം. ഇതെല്ലാം മോഹന്‍ലാലിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കമാണെന്ന് എനിക്ക് അറിയാം. അല്ലാതെ ആന്റണി ഒറ്റക്ക് ഈ തീരുമാനം എടുക്കില്ലെന്ന് എനിക്ക് അറിയാമെന്നും. മോഹന്‍ല്‍ല്‍ തന്നെയാണ് ഇതിന് പിന്നില്ലെന്ന് ആര്‍ക്കും മനസ്സിലാവുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

അങ്ങ് ചെങ്കോട്ടയില്‍ എത്തിയാലും ഫോട്ടോ ഷൂട്ട്: വൈറലായി റിതു മന്ത്രയുടെ പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+