'കുട്ടികളെ വേണ്ടെന്നു തോന്നിയാൽ ഇങ്ങനെ കൊല്ലണോ?'; ഒന്നര വയസുകാരന്റെ മരണത്തിൽ സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരത്ത് ഒന്നര വയസുകാരനെ അമ്മയും രണ്ടാനച്ഛനും പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് പനവൂരിൽ ഒന്നരവയസ്സുകാരൻ പൊന്നോമന കുഞ്ഞു അമ്മയുടെയും രണ്ടാനച്ഛന്റെയും ക്രൂരപീഡനത്തിനൊടുവിൽ മരണപെട്ട വാർത്ത കേട്ട് വളരെ വിഷമം തോന്നിയെന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
ഇത്തരം സംഭവങ്ങൾ വ്യാപകമാവുന്നുവെന്നും ഇവർക്കൊക്കെ കുട്ടികളെ വേണ്ടെന്നു തോന്നിയാൽ ഇങ്ങനെ കൊല്ലണോ? ഒന്നുകിൽ കുട്ടിയുടെ അച്ഛൻ വീട്ടുകാരെ ഏല്പിച്ചുകൂടെ? അല്ലെങ്കിൽ കുട്ടികളില്ലാത്തവർക്ക് കൊടുത്തൂടെ? അവർ പൊന്നുപോലെ നോക്കുമായിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. മക്കളെ കാമുകന് ഇഷ്‌ടമില്ലെങ്കിൽ അവരെ ആ ഭർത്താവിന്റെ വീട്ടുകാർക്ക് കൊടുക്കണമെന്നും പണ്ഡിറ്റ് ആവശ്യപ്പെട്ടു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം: സ്ത്രീകളുടെ നന്മക്കായി സർക്കാർ കൊണ്ട് വരുന്ന സ്ത്രീപക്ഷ നിയമങ്ങൾ ആരും ദുരുപയോഗം ചെയ്യരുത്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് പനവൂരിൽ ഒന്നരവയസ്സുകാരൻ പൊന്നോമന കുഞ്ഞു അമ്മയുടെയും രണ്ടാനച്ഛന്റെയും ക്രൂരപീഡനത്തിനൊടുവിൽ മരണപെട്ട വാർത്ത കേട്ട് വളരെ വിഷമം തോന്നി. കൈയ്യിൽ bandage ആയുള്ള ആ കുട്ടിയുടെ ഫോട്ടോ കണ്ടു വിഷമം തോന്നി.
ഇതുപോലുള്ള വാർത്തകൾ ഇടയ്ക്കിടയ്ക്ക് കേൾക്കുന്നു. ഭർത്താവ് മരിക്കുകയോ, ഡിവോഴ്സ് ആവുകയോ ഇനി ജീവിച്ചിരിക്കുകയോ ചെയ്യുന്ന ചില യുവതികൾ കാമുകനോടൊപ്പം താമസിക്കുന്നു. ആ സമയത്ത്
യുവതിക്കു മറ്റേ ഭർത്താവ്വിൽ ഉണ്ടായ കുഞ്ഞിനെ പുതിയ കാമുകൻ വെറുക്കുന്നു. ഇവിടെ വരെ യുവതിക്കു നിയമ പരിരക്ഷ ഉണ്ട് ട്ടോ. ഒടുവിൽ കുട്ടിയുടെ അമ്മയും, ലിവിങ് ടുഗെതർ partner ചേർന്ന് ക്രൂരമായി ആ കുഞ്ഞിനെ കൊല്ലുന്നു. അപ്പോൾ അറസ്റ്റ് നടക്കും.
ഇവർക്കൊക്കെ കുട്ടികളെ വേണ്ടെന്നു തോന്നിയാൽ ഇങ്ങനെ കൊല്ലണോ? ഒന്നുകിൽ കുട്ടിയുടെ അച്ഛൻ വീട്ടുകാരെ ഏല്പിച്ചുകൂടെ? അല്ലെങ്കിൽ കുട്ടികളില്ലാത്തവർക്ക് കൊടുത്തൂടെ? അവർ പൊന്നുപോലെ നോക്കുമായിരുന്നു. അല്ലെങ്കിൽ അനാഥലയത്തിൽ എങ്കിലും ഏല്പിച്ചു കൂടെ? എന്തിനാണ് ക്രൂരമായി കുട്ടികളെ കൊല്ലുന്നത്?
ഒന്നര വയസ്സിനിടയിൽ പാവം കുഞ്ഞു എത്ര വേദന അനുഭവിച്ചിരിക്കും?
ഇതിന്റെ deep route കാരണങ്ങൾ.. കഞ്ചാവ്, മദ്യം +
ചില യുവതികൾക്ക് താല്പര്യം ഇല്ലാത്ത വിവാഹം നടക്കുന്നു, ചില കേസിൽ ഭർത്താവ് മദ്യം , കഞ്ചാവ് ആകാം, ചില കേസിൽ ഭർത്താവിനെക്കാൾ ബെറ്റർ കാമുകൻ ആണെന്ന് ചിലപ്പോൾ ഇത്തരം യുവതികൾക്ക് തോന്നുന്നുണ്ടാകാം. എങ്കിൽ മാന്യമായി ഭർത്താവിനെ ഒഴിവാക്കി കാമുകനെ കല്യാണം കഴിക്കുക. മക്കളെ കാമുകനു ഇഷ്ടമില്ലെങ്കിൽ അവരെ ആ ഭർത്താവിന്റെ വീട്ടുകാർക്ക് കൊടുക്കുക. പ്ലീസ്.. കൊല്ലരുത്.. അപേക്ഷയാണ്.












Click it and Unblock the Notifications