'മലബാറിലെ ജനങ്ങളെ എന്താ തവിട് കൊടുത്തു വാങ്ങിച്ചതാണോ?'; അമൃത് ഭാരത് സ്‌റ്റോപ്പ് കുറഞ്ഞതിൽ സന്തോഷ് പണ്ഡിറ്റ്
അടുത്തിടെയാണ് കേരളത്തിന് പുതിയ അമൃത് ഭാരത് ട്രെയിൻ അവതരിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം സതേൺ റെയിൽവേ നടത്തിയത്. നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ മംഗലാപുരം വരെയാണ് സഞ്ചരിക്കുന്നത്. ആഴ്‌ചയിൽ ഒരു ദിവസം മാത്രമാണ് നിലവിൽ ഈ ട്രെയിൻ ഉണ്ടാവുകയെന്നാണ് റെയിൽവേ വ്യക്തമാക്കിയത്. എന്നാൽ ഇതിന് നൽകിയ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട നിലവിൽ വിവാദം ഉടലെടുത്തിരിക്കുകയാണ്.
ഇതിൽ പ്രതികരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. അമൃത് ഭാരത് എക്‌സ്പ്രസിന് വടക്കൻ ജില്ലകളിൽ സ്‌റ്റോപ്പ് അനുവദിക്കാത്തതിന് ചോദ്യം ചെയ്‌തു കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നിരിക്കുന്നത്. മലബാറുകാരെ എന്താണ് തവിട് കൊടുത്തു വാങ്ങിയതാണോ എന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്. കൂടുതൽ സ്‌റ്റോപ്പുകൾ അനുവദിക്കണമെന്നും മൂന്ന് ട്രെയിനുകൾ അനുവദിച്ചതിന് നന്ദിയെന്നും പണ്ഡിറ്റ് അറിയിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം: 'മലബാറിലെ ജനങ്ങളെ എന്താ തവിട് കൊടുത്തു വാങ്ങിച്ചതാണോ?' ആഴ്‌ചയിൽ ഒരിക്കൽ ഓടുന്ന (ചൊവ്വ) ട്രെയിൻ റെയിൽവേ അനുവദിച്ചല്ലോ. ഈ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് 18 മണിക്കൂറോളം യാത്ര ചെയ്‌താണ് മംഗ്ലൂർ എത്തുന്നത്. (രാവിലെ 11:40നു നാഗാർകോവിൽ എടുത്താൽ പിറ്റേ ദിവസം 5 മണിക്ക് മംഗ്ലൂർ)
ഇത്രയും റണ്ണിംഗ് ടൈം ഉള്ള ഈ വണ്ടിക്കു മലബാർ ഏരിയയിൽ എന്തുകൊണ്ടാണ് കൂടുതൽ സ്‌റ്റോപ്പ് അനുവദിക്കാത്തത്? വടക്കാഞ്ചേരി, കുറ്റിപ്പുറം പട്ടാമ്പി, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, മാഹീ, പയ്യന്നൂർ, കാഞ്ഞങ്ങാട്, മഞ്ചേശ്വരം കൂടി സ്‌റ്റോപ്പ് അനുവദിക്കണം. കൂടെ ചാലക്കുടി, അങ്കമാലിയിലും, ഏറ്റുമാനൂർ, വൈക്കം റോഡ്, പിറവം, തൃപ്പൂണിത്തറ യിലും സ്‌റ്റോപ്പ് വേണം.
ഇതിപ്പോൾ കണ്ണൂർ വിട്ടാൽ കാസർഗോഡ്...കോഴിക്കോട് വിട്ടാൽ തലശ്ശേരി വരെ വേറെ സ്റ്റോപ്പ് ഇല്ല. ആലുവ മുതൽ തൃശൂർ വരെ വേറെ സ്‌റ്റോപ്പില്ല. കോട്ടയത്തിനു എറണാകുളം ഇടയിലും സ്‌റ്റോപ്പില്ല. ഇതെന്തു പരിപാടി ആണ്.? ഈ ട്രെയിൻ എല്ലാ ബുധനാഴ്ച്ചയും രാവിലെ 8:00 മണിക്ക് മംഗ്ലൂർ നോർത്ത് നിന്നും തിരിച്ചു 10: 05 നാഗാർകോവിൽ എത്തുന്നു. (14 + മണിക്കൂർ) എങ്കിലും കേരളത്തിന് പുതുതായി 3 ട്രൈനുകൾ അനുവദിച്ച നടപടിയിൽ നന്ദി അറിയിക്കുന്നു.
(വാൽ കഷ്‌ണം... ഈ ട്രെയിൻ കുറച്ചു കൂടി സ്‌റ്റോപ്പിൽ നിറുത്തി ഡെയിലി ആക്കണം. മംഗ്ലൂരിൽ നിന്നും 8 മണിക്ക് പകരം ഒരു 7:00 എഎംനു ആക്കുക. ഇപ്പോൾ 10:40 നു എത്തുന്ന വണ്ടി അങ്ങനെ എങ്കിൽ 9:40 നു എത്തും. കുറച്ചു കൂടി നല്ലതാണ്. ഏറനാട് വണ്ടിയുമാള്ള ക്രാഷ് ഒഴിവാക്കാം. അല്ലെങ്കിൽ അൽപം കൂടി വൈകി എടുക്കുക. ആവറേജ് കോഴിക്കോട് ഉച്ച 12:30 പിഎം എത്തുന്ന രീതി നല്ലതാകും)












Click it and Unblock the Notifications