ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; കേരളത്തിലെ നടീനടന്മാർ ആരും പ്രതികരിച്ചു കണ്ടില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ ആക്രമണ ശ്രമവുമായി ബന്ധപ്പെട്ട് വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്. ഇത്രയും പ്രാധാന്യമുള്ള വിഷയം ആയിരുന്നിട്ട് കൂടി കേരളത്തിൽ നിന്നുള്ള നടീനടന്മാരോ അല്ലെങ്കിൽ സംവിധായകരോ സെലിബ്രിറ്റികളോ പ്രതികരിക്കാത്തത് എന്താണ് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. മലയാള മാധ്യമങ്ങളിൽ ഒമാൻ പൈലറ്റ് എന്ന് മാത്രമേ പറയാറുള്ളൂ. അക്രമിയുടെ മറ്റു കാര്യങ്ങൾ ആരെയും വേദനിപ്പിക്കരുതല്ലോ എന്ന് കരുതി പുറത്ത് പറയാറില്ലെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടി.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ

ഹമാം അൽ ഹമ്മാമി എന്ന ഒമാനി പൗരനാണ് (30 വയസ്) തീവ്രവാദ ആക്രമണം നടത്തിയ പൈലറ്റെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പിതാവ് ഒമാനിയും മാതാവ് സിറിയക്കാരിയുമാണ്. അമ്മയിൽ നിന്നാണത്രെ കൂടുതൽ തീവ്രവാദ ആശയങ്ങൾ ഇങ്ങേർക്ക് പകർന്നു കിട്ടിയത്. സയൻസ് നന്നായി പഠിച്ചു, ഉന്നത വിജയം നേടി, ഒമാൻ എയറിൽ ഏഴ് വർഷം ജോലി ചെയ്‌തു. പക്ഷേ തീവ്രവാദ നിലപാടുകളിലുള്ള ആശങ്കകൾ കാരണം ഹമാം അൽ ഹമ്മാമിയെ ഫ്ളൈറ്റ് ട്രെയിനിംഗിൽ നിന്ന് 2024 ലിൽ ഒഴിവാക്കി മറ്റൊരു ചുമതല നൽകിയിരുന്നത്രേ..

santhosh pandit

പക്ഷേ മാപ്പ് എഴുതി കൊടുത്തു വീണ്ടും വിമാനം ഓടിക്കുവാൻ തുടങ്ങി. 2025 ഫെബ്രുവരിയിൽ അവിടെനിന്നും മറ്റൊരു വിഷയം ഉണ്ടാക്കിയപ്പോൾ ഒഴിവാക്കി. 2025 ജൂണിൽ റോയൽ എയർ മൊറോക്കോയിൽ ചേരുകയും ചെയ്‌തു. പിന്നീട് അവിടെ നിന്നും ഡിസംബറിൽ ഒഴിവാക്കി. 2026 ജനുവരിയിൽ ആണ് ഫ്ലൈ ദുബായിയിൽ എത്തിയത്.

ഹമാൻ അൽ ഹമ്മാമി ഫ്ലൈ ദുബായ് കമ്പനിയിൽ എത്തിയപ്പോൾ ഇസ്രായേൽ വിമാനം ഓടിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ജനുവരി മുതൽ ഒക്ടോബർ വരെ കാത്തിരുന്നു നടത്തിയ പ്ലാൻ ആണ് ഇപ്പൊൾ നടത്തിയത്. ഇങ്ങേരുടെ ഇറാൻ ബന്ധം ഉണ്ടോ എന്ന് അന്വേഷണം നടന്നു വരുന്നു. നിലവിൽ സൗദി അറേബ്യയിൽ പോലീസ് കസ്‌റ്റഡിയിൽ ആണ്.

കേരളത്തിലെ പ്രമുഖ നടീ നടന്മാരോ , സംവിധായകരോ, മറ്റു സാംസ്‌കാരിക നായകന്മാരോ ഇതുവരെ ഇത്രയും സീരിയസ് ആയ വിഷയത്തിൽ പ്രതികരിച്ചില്ല. നാഷണൽ ഹീറോ ആയ ഇന്ത്യൻ പൈലറ്റിന് ആശംസകൾ, നന്ദി ഒന്നും പറഞ്ഞില്ല. രാഷ്ട്രീയക്കാർ പ്രതികരിക്കാത്തത് സ്വാഭാവികം , വോട്ട് ബാങ്കിനെ പിണക്കേണ്ട എന്ന് കരുതി കാണും. അതുപോലെ ആണോ സിനിമക്കാർ ? സ്‌മിത്ത് മച്ചാർ ജി എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കുവാൻ പ്രാർത്ഥിക്കുന്നു.

(വാൽക്കഷ്‌ണം.... മലയാള മാധ്യമങ്ങളിൽ ഒമാൻ പൈലറ്റ് എന്ന് മാത്രമേ പറയാറുള്ളൂ. അക്രമിയുടെ മറ്റു കാര്യങ്ങള് ആരെയും വേദനിപ്പിക്കരുതല്ലോ എന്ന് കരുതി പുറത്ത് പറയാറില്ല)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma