'ട്രംപിന്റെ പേരൊഴികെ അറിയപ്പെടുന്ന നേതാക്കന്മാരെല്ലാം കർത്തയുടെ ഡയറിയിൽ ഉണ്ട്'; സന്തോഷ് പണ്ഡിറ്റ്

സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ പ്രമുഖ നേതാക്കന്മാരുടെ പേരുകൾ ഉൾപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി സന്തോഷ് പണ്ഡിറ്റ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരൊഴികെ ബാക്കിയെല്ലാ അറിയപ്പെടുന്ന നേതാക്കളുടെയും പേര് ഡയറിയിൽ ഉണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ജി ഒഴിച്ച് ഒരുവിധം അറിയപ്പെടുന്ന നേതാക്കന്മാരുടെ മൊത്തം പേര് ഉൾപ്പെടുത്തി കർത്താ ജിയുടെ (കരിമണൽ ഖനന മേഖലയിലെ പ്രമുഖ സ്വകാര്യ കമ്പനിയായ സി.എം.ആർ.എൽ (Cochin Minerals and Rutile Limited - CMRL) എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ശശിധരൻ കർത്ത ജി.) ഡയറി എന്ന പേരിൽ ഒരു അഴിമതി കഥ ചാനലുകൾ ആഘോഷിക്കുക ആണല്ലോ. സത്യത്തിൽ ഡയറി പുറത്തു വന്നു എന്ന വാർത്ത കേട്ടപ്പോഴേ ഞാൻ പേടിച്ചു പോയി ട്ടോ.

santhosh pandit

ഇനി ആ ഡയറിയിൽ "പണ്ഡിറ്റ്...(SP)...2.87 കോടി" എന്നെങ്ങാൻ ആ കർത്താ ji എഴുതിയിരുന്നെങ്കിൽ ഞാനും പെട്ടെനെ.. എങ്കിൽ നാട്ടിലെ മുഴുവൻ ചാനലിലും ഏറ്റവും പ്രാധാന്യത്തോടെ ഈ വിഷയത്തിൽ രാത്രി ചർച്ചകൾ നടന്നെന്ന. പണ്ഡിറ്റിനേ പോലെ ഇത്രയും വലിയ പാൻ ഇന്ത്യൻ "സൂപ്പർ താരത്തിന്" വെറും നക്കാപ്പിച്ച കോടികൾ കൊടുത്തത് ശരിയോ എന്നതാവും ചർച്ച വിഷയം.

പണ്ട് സോളാർ കേസ് വന്നപ്പോൾ വിവാദ നായികയുടെ ഡയറിയിലെ "പീഡപ്പിച്ചവരുടെ" ലിസ്റ്റ് /കത്ത് പോലെയാണ് കർത്താ ji എന്ന പേരിൽ ഇപ്പൊൾ ചാനലിൽ കാണിക്കുന്ന ഡയറിയിലേ പേര് വിവരങ്ങൾ. ഡയറിയിലേ കൈക്കൂലി വാങ്ങി എന്നും പറഞ്ഞു എഴുതുന്ന നേതാക്കന്മാരുടെ പേര് വായിച്ചപ്പോൾ തോന്നിയത്, ഇതിലും മെച്ചം കൈക്കൂലി വാങ്ങാത്തവരുടെ ലിസ്റ്റ് ഇടുന്നത് ആയിരിക്കും.. ഈ വാർത്ത സത്യമാണെങ്കിൽ ധാന ധർമ്മങ്ങൾ ചെയ്യുന്ന വലിയൊരു മനുഷ്യനാണ് അദ്ദേഹം എന്ന് തോന്നുന്നു.

അതും അല്ലെങ്കിൽ നേതാക്കന്മാരുടെ പേരും പണവും മാത്രമേ ഡയറിയിൽ എഴുതിയുള്ളൂ. എത്ര വലിയ കുത്തക മുതലാളിമാർക്കും, കോടീശ്വരന്മാർക്കും സാമ്പത്തിക ബുദ്ധിമുട്ട് വന്നൂടെ.. അപ്പോൾ പരിചയക്കാരായ നേതാക്കന്മാരിൽ നിന്നും കർത്ത ji കടം വാങ്ങിച്ചത് ആയിക്കൂടെ.. ആ കടം തന്ന വ്യക്തിയും പണവും, തിരിച്ചു കൊടുക്കുമ്പോൾ മറന്നു പോകാതിരിക്കാൻ എഴുതിയത് ആണെങ്കിലോ ? ഡയറിയിൽ ആരോ ആരുടെയോ പേര് എഴുതി, ആരുടെയോ കത്തിൽ ആരുടെയോ പേര് വന്നു എന്ന കേസ് ഒന്നും ലോകത്ത് ഒരു കോടതിയിലും നിലനിൽക്കില്ല.

ബാങ്ക് through കൈക്കൂലി കൊടുത്താലേ തെളിവ് ഉണ്ടാകൂ. അങ്ങനെ സേവനം നൽകാതെ കൈക്കൂലി വാങ്ങിയാലേ പെട്ടു പോവുകയുള്ളൂ. അതല്ലാതെ IPL ലേലം നടക്കുമ്പോൾ ഓരോ കളിക്കാർക്ക് കൊടുക്കുന്ന പണം എന്ന പോലെ കുറെ മരിച്ചവരും ജീവിച്ചവരും ആയ നേതാക്കന്മാരുടെ പേരും, കൊടുത്ത പണവും ആരും എഴുതി വെച്ചിട്ട് ഒരു കാര്യവും ഇല്ല. കേസ് നിൽക്കില്ല.

സപ്പോസ്, ഞാൻ എൻ്റെ ഡയറിയിൽ വീരപ്പൻ...8 കോടി, കായംകുളം കൊച്ചുണ്ണി,,,8.88 കോടി , ഇത്തിക്കര പക്കി,,, 88 ലക്ഷം , ബണ്ടി ചോർ,,,88.88 ലക്ഷം , ചാൾസ് ശോഭരാജ്,,.. 88 കോടി ...എന്നിങ്ങനെ ഒരു രസത്തിന് എഴുതിയാൽ ഇതും വെച്ച് കേസ് എടുക്കുവാൻ പറ്റുമോ ? ഓരോ ജനതക്കും അവർ "അർഹിക്കുന്ന" നേതാക്കന്മാരെ കിട്ടും. ഭയം വേണ്ട, ജാഗ്രത മതി..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma