'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ്
കഴിഞ്ഞ ദിവസമാണ് കേരളത്തിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണത്തിൽ യുവാവിന് ജീവൻ നഷ്‌ടമായത്. മുൻപ് ഒരു കൊലക്കേസിൽ പ്രതിയായി ജാമ്യത്തിൽ ഇറങ്ങിയ അലുവ അതുലിനെയാണ് നാലോളം യുവാക്കൾ ചേർന്ന് പൊതു മധ്യത്തിൽ വച്ച് വെട്ടിക്കൊന്നത്. ഈ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ. ഇത് നീതി തെരുവിൽ നടപ്പാക്കുന്ന കാലഘട്ടമാണ് എന്നും കേരളത്തിൽ രാഷ്ട്രീയ സ്വാധീനം ഉള്ള ഗുണ്ടകളുടെ എണ്ണം വർധിക്കുന്നുവെന്നും പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം: നീതി തെരുവിൽ നടപ്പിലാക്കുന്ന കാലഘട്ടം.."പാവം" ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി.. കൊല്ലം കരുനാഗപ്പള്ളിയിൽ കൊലപാതക കേസിൽ ഒന്നാം പ്രതി ആയതടക്കം നിരവധി കേസുകളിൽ പ്രതി ആയി ഇപ്പൊൾ ജാമ്യത്തിലിറങ്ങിയ പ്രമുഖ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് മറ്റൊരു 4 പേര് അടങ്ങുന്ന പ്രമുഖ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഇന്ന് വലിയ ചർച്ച ആയല്ലോ.

കേരളത്തിൽ ഇതുപോലുള്ള 5000 ത്തോളം ഗുണ്ടകളും, 2000 തോളം ആക്‌ടീവ് ഗുണ്ടകളും ഉണ്ട്. ഗുണ്ടാ സംഘങ്ങളുടെയും ക്രിമിനൽ പ്രവർത്തനങ്ങളുടെയും വർദ്ധനവിന് പ്രധാന കാരണം കഞ്ചാവ്, MDMA , കള്ളപ്പണ ഇടപാടുകൾ , സ്വർണ കടത്ത് എന്നിവക്ക് ഗുണ്ടകളെ ഉപയോഗിക്കുന്നു . ചില രാഷ്ട്രീയക്കാർ വ്യക്തി വൈരാഗ്യം തീർക്കുവാൻ ഇവരെ ഉപയോഗിച്ചു മറ്റു രാഷ്ട്രീയ അണികളെ കൊല്ലുവാനും, ആക്രമണങ്ങൾക്കും, ബന്ദ് വിജയിപ്പിക്കാനും ഉപയോഗിക്കുന്നു.
പിന്നെ പണം വട്ടി പലിശയ്ക്ക് വായ്‌പ എടുക്കുന്നവർ തിരിച്ചടക്കാതെ വരുമ്പോൾ ഈ ഗുണ്ടകളെ ഉപയോഗിക്കുന്നു, മയക്കുമരുന്ന് ഉപയോഗം, തൊഴിലില്ലായ്‌മ, പിന്നെ ചില സിനിമ കണ്ട് സ്വാധീനിച്ചു അവയിലെ അക്രമങ്ങളുടെ പുനർ ആവിഷ്‌കാരം, റീൽസ് ഉണ്ടാക്കി രസിക്കൽ etc ഒക്കെ കാരണമാണ് കേരളത്തിൽ ഗുണ്ടകൾ പെരുകുന്നത്.
കൂടാതെ, പ്രാദേശിക രാഷ്ട്രീയ/സാമൂഹിക പിന്തുണയും ഇവരുടെ വളർച്ചയ്ക്ക് കാരണമാകുന്നു. അതുകൊണ്ടാണ് ഏത് കൊലപാതക കേസിൽ പിടിക്കപ്പെട്ടാലും ഉടനെ ജാമ്യം കിട്ടുന്ന രീതിയിൽ വലിയ വക്കീലന്മാർ ഇത്തരക്കാരെ രക്ഷിക്കുവാൻ രംഗത്ത് എത്തും, ഇനി ശിക്ഷ കിട്ടിയാൽ ചില രാഷ്ട്രീയക്കാർ കഷ്‌ടപ്പെട്ട് ഇവർക്ക് പരോളും ശരിയാക്കി കൊടുക്കും. അതിനാൽ കേരളത്തിൽ രാഷ്ട്രീയ സ്വാധീനം ഉള്ള ഗുണ്ടകളുടെ എണ്ണം വർധിക്കുന്നു.
പോലീസ് മുഖം നോക്കാതെ ഗുണ്ടകൾക്ക് എതിരെ നടപടി എടുക്കുമെന്ന് കരുതാം. ഇത്തരക്കാർക്ക് എതിരെ കാപ്പ ചുമത്തുക. ഒരു കാരണവശാലും ജാമ്യം, പരോൾ നൽകരുത്. ഇല്ലെങ്കിൽ കേരളത്തിൽ കൊലക്കേസ്, കൊലപാതക ശ്രമം, അടിപിടി, പിടിച്ചുപറി, ക്വട്ടേഷൻ, ഭീഷണിപ്പെടുത്തി പണം തട്ടൽ, മണൽ-മണ്ണ് മാഫിയ, ലഹരിക്കടത്ത് എന്നിങ്ങനെ പലതരം കേസുകൾ വർധിക്കും..
ഇതോടൊപ്പം ഗുണ്ടകൾ തമ്മിൽ കത്തി കുത്തും, കൊലപാതകവും നടക്കുന്നു. പൊതുവിൽ അതൊരു നല്ല കാര്യം ആയി തോന്നാമെങ്കിലും നിയമത്തെ ഭയമില്ലാതെ നടുറോഡിൽ ഒക്കെ വെച്ചു ചെയ്യുന്ന ഇത്തരം കൊലപാതകവും അക്രമവും കേരളത്തിൽ ആശങ്ക ഉണ്ടാക്കുന്നു.
(വാൽ കഷ്‌ണം..... ഗുണ്ടകളുടെ ശ്രദ്ധയ്ക്ക്..നിങ്ങൾ "കർമ" എന്ന ഹോട്ടലിൽ ചെല്ലുമ്പോൾ നിങ്ങൾക്ക് ഇഷ്‌ടമുള്ള വിഭവം കിട്ടില്ല. അവിടുത്തെ മെനുവിൽ നിങ്ങൾക്ക് അർഹതപ്പെട്ട ഭക്ഷണം കിട്ടും. അതിന് കാരണം അവിടെ ഗ്യാസ് തീർന്നു പോയത് കൊണ്ടല്ല. വാളെടുത്തവൻ വാളാൽ.ഇന്നല്ലെങ്കിൽ നാളെ കർമ്മഫലം നിങ്ങളോ, കുടുംബമോ അനുഭവിച്ചേ പോകൂ.. ഓർത്തോ)
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications