Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടീ നടന്മാരെ ദൈവങ്ങളായി കണക്കാക്കുന്നത് വിഡ്ഢിത്തം'; സിനിമ മൂലം ആരും നന്നായിട്ടില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച സിനിമ താരങ്ങളെ വിമർശിച്ചതിന് പിന്നാലെ സമാനമായ നിലപാട് ആവർത്തിച്ച് സന്തോഷ് പണ്ഡിറ്റ്. യുവജനങ്ങളെ കുറിച്ച് ആലോചിച്ചു ഉറക്കം നഷ്‌ടപ്പെട്ട താരങ്ങൾ ഇത്രയും പ്രായമായിട്ടും സ്വയം വിരമിച്ച് അവർക്ക് അവസരങ്ങൾ കൊടുക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. സിനിമ ഒരാളെയും നന്നാക്കിയ ചരിത്രം ഇല്ലെന്നും അത് മൂലം സമൂഹത്തിൽ അക്രമം വളരുക മാത്രമാണ് ചെയ്യുന്നതെന്നും പണ്ഡിറ്റ് പറഞ്ഞു.

'അത് തീരുമാനിക്കേണ്ടത് ദിലീപ് ആണ്', ചിലപ്പോൾ ആ ഒരു വിധി കൂടി വരാന്‍ കാത്ത് നില്‍ക്കുന്നതാകാമെന്ന് മഹേഷ്
'അത് തീരുമാനിക്കേണ്ടത് ദിലീപ് ആണ്', ചിലപ്പോൾ ആ ഒരു വിധി കൂടി വരാന്‍ കാത്ത് നില്‍ക്കുന്നതാകാമെന്ന് മഹേഷ്

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ

യുവജനങ്ങളുടെ ഭാവിയും, അവസരങ്ങളും ആലോചിച്ചു രാത്രിയിൽ ഉറക്കം നഷ്‌ട പ്പെട്ട ചില പ്രമുഖ താരങ്ങൾ നീറ്റ് സമരത്തിന് കട്ട സപ്പോർട്ട് കൊടുക്കുന്നുണ്ടല്ലോ.. നല്ല കാര്യമാണേ..ഇതേ ലോജിക് വെച്ചിട്ട് 56 വയസ്സിൽ സർക്കാർ ഉദ്യോഗസ്ഥൻമാർ റിട്ടയർ ആകുന്നത് പോലെ ഈ താരങ്ങളും യുവാക്കൾക്ക് അവസരം കിട്ടുവാൻ അഭിനയം നിറുത്തണം എന്നു പറയുന്നില്ല. 65 വയസ്സിലോ, 75 വയസ്സിലോ, 85 വയസ്സിലോ പോട്ടെ 100 വയസ്സ് ആയാലെങ്കിലും പൈസ പ്രാന്ത് മൂത്തു സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും ഈ പ്രമുഖർ റിട്ടയർ എടുത്തിരുന്നെങ്കിൽ യുവാക്കൾക്ക് അതൊരു അവസരം ആകില്ലേ?

santhosh pandit

നീറ്റ് എക്‌സാം മാത്രമല്ല, സിനിമയിലും യുവാക്കൾക്ക് അവസരം ആവശ്യമുണ്ട്. പൈസ പ്രാന്ത് മൂത്തു ഒരിക്കലും റിട്ടയർ ആകാതെ കഷ്‌ടപ്പെട്ട് അഭിനയിക്കുന്നവർ യുവാക്കൾക്ക് പാര അല്ലേ? ആ റോളുകൾ യുവാക്കൾക്ക് അർഹതപെട്ടതല്ലേ? എല്ലാ കൂട്ടുകാരും സന്തോഷ്‌ പണ്ഡിറ്റിന്റെ വീഡിയോസ്, സിനിമ ഒക്കെ കണ്ടു എന്നെ പ്രോത്സാഹിപ്പിക്കുവാൻ അപേക്ഷ.

ഞാൻ നിങ്ങളുടെ കമെന്റിനു മറുപടി തരുന്നു. Mob number 99477 25911 (വാട്‌സപ്പ് മെസ്സേജ് മാത്രം) ലൂടെ ഫാൻസുമായി സംവദിക്കുന്നു. എന്നാൽ ഭൂരിഭാഗം താരങ്ങളും നിങ്ങളുടെ കമെന്റിനു മറുപടി തരുന്നില്ല. മൊബൈൽ നമ്പർ തരുന്നില്ല. കാരണം അവർക്കൊന്നും നിങ്ങളെ ഇഷ്ടമല്ല, വെറുക്കുന്നു. നിങ്ങളുടെ പണം, മൊബൈൽ data, സമയം മാത്രമാണ് അവർക്കു ആവശ്യം. നിങ്ങളെ ഇഷ്ടമല്ല, ആരാധകരെ ഒരു ബാധ്യത ആയിട്ടാണ് അവർ കാണുന്നത്. അതുകൊണ്ടാണ് കമെന്റിനു മറുപടി തരാത്തത്.

നിങ്ങളുടെ പണത്തിനു കോടീശ്വരൻമാരായി, നിങ്ങളെ തീർത്തും അവർ അവഗണിക്കുന്നു. ഇനിയെത്ര തിരക്ക് ഉള്ളവർ ആണെങ്കിലും 1000 comment വന്നാൽ ഒരു 10 പേർക്ക് എങ്കിലും മറുപടി കൊടുത്തൂടെ? ദിവസവും ഒരു 5 ആരാധകരും ആയി ഫോണിലൂടെ സംസാരിച്ചൂടെ? ഇത്രയും കോടികൾ കൈയ്യിൽ ഉള്ളവർക്ക് ആരാധാർക്കായി മാത്രം ഒരു mob വാങ്ങി അവർക്കായി മാത്രം ഒരു സിം കാർഡ് റീചാർജ് ചെയ്ത് വെച്ചൂടെ? ആരും അത് ചെയ്യുന്നില്ല. നിങ്ങൾ ആരുടെയൊക്കെ വാല് പിടിച്ചു നടക്കുന്നുവോ അവർക്കൊന്നും നിങ്ങളെ ഇഷ്ടമല്ല എന്നതാണ് സത്യം..ഇനി കമെന്റുകൾ നിങ്ങൾ എഴുതി നിങ്ങൾ തന്നെ വായിക്കുന്നു എങ്കിൽ എന്തിനാണ് സമയം കളഞ്ഞു ഇത്രയും തിരക്കുള്ള പ്രമുഖരുടെ പേജിൽ comment ഇടുന്നത്.? ആര് കാണാൻ? ആര് വായിക്കാൻ? പല പ്രമുഖരും നിങ്ങളുടെ പണത്തെ ഇഷ്ടപെടുന്നു, നിങ്ങളെ വെറുക്കുന്നു.
ഉണരൂ ഉപഭോക്താവേ, ഉണരൂ...

ഇനിയും എന്റെ ഈ പേജ് ഫോളോ ചെയ്യാത്ത നിങ്ങളുടെ കൂട്ടുകാരോടൊക്കെ ഈ പേജ് ഫോളോ ചെയ്യിപ്പിക്കണേ.. അവർക്കു എന്റെ പോസ്റ്റുകളും, വീഡിയോസ് കാണിച്ചു കൊടുക്കണേ..കമെന്റിനു മറുപടി പണ്ഡിറ്റ്‌ കൊടുക്കാറുണ്ട്, മൊബൈലിലൂടെ സംവദിക്കുന്നുണ്ട് എന്നാ കാര്യം മനസ്സിലാക്കി കൊടുക്കണം. അങ്ങനെ നമ്മുക്ക് പൊളിക്കണം..

'ചിലരുടെ സിനിമ റിലീസാകാനുണ്ട്, അവാർഡ് കിട്ടാത്തതിന് ദേഷ്യവും', പ്രതികരിച്ച താരങ്ങൾക്കെതിരെ സന്തോഷ് പണ്ഡിറ്റ്
'ചിലരുടെ സിനിമ റിലീസാകാനുണ്ട്, അവാർഡ് കിട്ടാത്തതിന് ദേഷ്യവും', പ്രതികരിച്ച താരങ്ങൾക്കെതിരെ സന്തോഷ് പണ്ഡിറ്റ്

(വാൽ കഷ്‌ണം.... ലോകത്തു ഇന്നേവരെ സിനിമ കണ്ടു, അല്ലെങ്കിൽ കുറേ സിനിമാ പാട്ട് കേട്ടത് കൊണ്ട് മാത്രം ആരെങ്കിലും നന്നായതായി നിങ്ങൾ കണ്ടിട്ടുണ്ടോ? ക്രിമിനൽ സ്വഭാവം ഒഴിവാക്കിയ, സിനിമ കണ്ടു മദ്യപാനം, ഡ്രഗ്‌സ് ഉപയോഗിക്കുന്ന സ്വഭാവം ഒഴിവാക്കിയ ആരെയെങ്കിലും നിങ്ങളുടെ പരിചയത്തിൽ ഉണ്ടോ? സിനിമകൾ കണ്ടു നശിച്ച എത്രയോ പേരുണ്ട് താനും. സിനിമ കാണുമ്പോൾ ഒരു രസം കിട്ടുന്നു. അത് അവിടെ വെച്ചു തീരണം. എല്ലാം ഒരു ബിസിനസ്‌. നടീ നടന്മാരെ ദൈവങ്ങളായി കണക്കാക്കുന്നത് വിഡ്ഢിത്തം ആണ്. സമൂഹത്തിൽ ഡ്രഗ്‌സ് ഉപയോഗം, അക്രമങ്ങൾ വർധിക്കുന്നതിനു, സംസ്‌കാരം തകരുന്നതിനു വലിയ സ്വാധീനം സിനിമകൾക്കുണ്ട്. അത് മറക്കരുത്)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+