Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഖ്യമന്ത്രിയായി ചെന്നിത്തല വരണം, ഉപമുഖ്യമന്ത്രി സ്ഥാനം കുഞ്ഞാലിക്കുട്ടിക്ക് ആവശ്യപ്പെടാം'; സന്തോഷ് പണ്ഡിറ്റ്

എക്‌സിറ്റ് പോളുകൾ യുഡിഎഫിന് മേൽക്കൈ പ്രവചിച്ചതിന് പിന്നാലെ പുതിയ സർക്കാരിനെ കുറിച്ച് തന്റെ അഭിപ്രായം പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്. അടുത്ത സർക്കാരിന്റെ തലവനായി, കേരളത്തിന്റെ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്നാണ് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്. വിഡി സതീശന് മുൻപിൽ ഇനിയും അവസരങ്ങൾ ഉണ്ടെന്നും കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ: പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം, അടുത്ത മുഖ്യമന്ത്രി ആരെന്നു ഇന്ന് കേരളം മുഴുവൻ ചർച്ച ചെയ്യുകയാണ്. ഇതിനായി പ്രധാനമായും നാല് നേതാക്കളെയാണ് മുന്നിൽ നിർത്തുന്നത്: രമേശ് ചെന്നിത്തല ജി, വിഡി സതീശൻ ജി, കെസി വേണുഗോപാൽ ജി, കുഞ്ഞാലിക്കുട്ടി ജി. ഇവരിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുവാൻ പറഞ്ഞാൽ ഞാൻ രമേശ് ചെന്നിത്തല ജിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. (തീർത്തും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്.) ഉമ്മൻ ചാണ്ടി ജിക്ക് ശേഷം ഇദ്ദേഹം... ഒ.സി. കഴിഞ്ഞാൽ ആർ.സി... അതിനുള്ള കാരണങ്ങൾ:

santhosh pandit

വിഡി സതീശൻ ജി കഴിഞ്ഞ അഞ്ച് വർഷം നല്ല രീതിയിൽ പരിശ്രമിച്ച്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ് പാർട്ടിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്. അതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ ഫലം. പക്ഷേ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ ഇനിയും നിരവധി അവസരങ്ങൾ മുന്നിലുണ്ട്. അതിനു മുൻപുള്ള അഞ്ച് വർഷങ്ങളിൽ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ജിയുടെ പ്രകടനം മികച്ചതായിരുന്നു.

ഒരുപാട് പരിശ്രമിച്ച് നിരവധി രേഖകളും തെളിവുകളും അവതരിപ്പിച്ച് നിരവധി അഴിമതി ആരോപണങ്ങൾ അദ്ദേഹം ഉയർത്തിയിരുന്നു. പക്ഷേ കഴിഞ്ഞ തവണ ഭാഗ്യം ലഭിച്ചില്ല. അതിനാൽ ഇത്രയും സീനിയർ ആയ അദ്ദേഹത്തെ ഇത്തവണ മുഖ്യമന്ത്രിയാക്കണം.

കെസി വേണുഗോപാൽ ജി സീനിയർ നേതാവും രാഹുൽ ജിയുടെ അടുത്ത ആളുമാണ്. നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധവും ഉണ്ട്. അതുപോലെ മുഖ്യമന്ത്രിയാകാൻ നൂറ് ശതമാനം യോഗ്യതയുള്ള വ്യക്തിയാണ്. പക്ഷേ ഈയിടെയായി അദ്ദേഹം നേരിട്ട് ജനങ്ങളുമായി കൂടുതൽ ഇടപെടുന്നു. നിരവധി വിഷയങ്ങളിൽ ഒറ്റയ്ക്ക് ഇടപെട്ട് കൈയടി നേടിയിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ ഒരു വർഷം മുമ്പ് തന്നെ അദ്ദേഹം കൂടുതൽ കേരളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരിക്കേണ്ടതായിരുന്നു. അതിനാൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

കുഞ്ഞാലിക്കുട്ടി ജിയുടെ മുസ്ലിം ലീഗിനെക്കാൾ കൂടുതൽ സീറ്റുകൾ കോൺഗ്രസ് ഒറ്റയ്ക്ക് നേടാനുള്ള സാധ്യതയുള്ളതിനാൽ യോഗ്യത ഉണ്ടെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയാകാൻ സാധ്യത കുറവാണ്. എന്നാൽ മുമ്പ് മഹാരാഷ്ട്രയിൽ സഖ്യകക്ഷിയായ ശിവസേന പ്രധാന കക്ഷിയായ ബിജെപിയോട് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നു. അതിനാൽ യു.ഡി.എഫ് മുന്നണിയുടെ നട്ടെല്ലായി കരുതുന്ന മുസ്ലിം ലീഗ് രണ്ടര വർഷം അവർക്കും, രണ്ടര വർഷം കോൺഗ്രസിനും ആയി മുഖ്യമന്ത്രി സ്ഥാനം വിഭജിക്കണമെന്ന് ആവശ്യപ്പെടാവുന്നതാണ്. അങ്ങനെ എങ്കിൽ രണ്ടര വർഷം മുസ്ലിം ലീഗിനും, രണ്ടര വർഷം കോൺഗ്രസിനും മുഖ്യമന്ത്രി സ്ഥാനം ലഭിക്കും.

അതൊന്നും അംഗീകരിക്കാത്ത പക്ഷം ഉപമുഖ്യമന്ത്രി സ്ഥാനം കുഞ്ഞാലിക്കുട്ടി ജിക്ക് നിർബന്ധമായും ആവശ്യപ്പെടാം. കൂടാതെ മൊത്തം മന്ത്രിമാരിൽ പകുതി ലീഗിനായി ആവശ്യപ്പെടാനും കഴിയും.

കേരളത്തിൽ ഇവരിൽ ആരാണ് മുഖ്യമന്ത്രി ആകുക എന്നതാണ് നിങ്ങളുടെ അഭിപ്രായം?

(വാൽക്കഷണം: ഒരു തിരി തെളിയിക്കുന്നത് എളുപ്പമാണ്. അത് അണയാതെ നിലനിർത്തുന്നത് ബുദ്ധിമുട്ടാണ്. അത് നമ്മുടെ ജീവിതത്തിലായാലും, രാഷ്ട്രീയത്തിലായാലും.)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+