Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് കേരളത്തിൽ സദ്ദാം ഹുസൈന് വേണ്ടി ഹർത്താൽ നടത്തി, ഖാംനഇയുടെ ഇടപെടൽ പാക് അനുകൂലം'; സന്തോഷ് പണ്ഡിറ്റ്

ഇറാൻ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ഇറാൻ പരമോന്നത നേതാവിന്റെ മരണത്തിൽ ഇന്ത്യ മൗനം പാലിക്കുന്നുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു സന്തോഷ് പണ്ഡിറ്റ്. ഖാംനഇയുടെ നിലപാടുകളിൽ ഏറെയും പാകിസ്ഥാൻ അനുകൂലമായിരുന്നുവെന്നും പണ്ട് കേരളത്തിൽ സദ്ദാം ഹുസൈന് വേണ്ടി വരെ ഹർത്താൽ നടത്തിയിരുന്നുവെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്

പണ്ഡിറ്റിന്റെ യുദ്ധ നിരീക്ഷണം: ഇറാന്റെ പരമോന്നത നേതാവ് ഖമേനി ജിയുടെ കൊലപാതകത്തിൽ ഇന്ത്യ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല, അനുശോചനം അറിയിച്ചില്ല എന്ന ചില "നിഷ്‌കളങ്കരുടെ" ചോദ്യത്തിന് ഉത്തരം. പഹൽഗാം വിഷയത്തിൽ ഈ ഖാംനഇ ജി വാതുറന്നോ? ഇല്ല.. പൊതുവിൽ ഇന്ത്യയെ സുഹൃത്ത് ആയി അവർ പറയുമ്പോഴും പാക്കിസ്ഥാൻ, ബംഗ്ലാദേശ് വിഷയം ഒക്കെ എത്തിയാൽ പിന്നേ അവരുടെ ഭാഗമേ ഇറാൻ നിൽക്കൂ.

santhosh pandit

ഇന്ത്യയെന്നല്ല, അന്താരാഷ്ട്ര തലത്തിലും ഖാംനഇ ജിയുടെ മരണത്തോടുള്ള പ്രതികരണം പരിമിതമായിരുന്നു. തുർക്കി, പാകിസ്ഥാൻ, ഇറാഖ് തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങളൊഴികെ മറ്റാരും അനുശോചനം രേഖപ്പെടുത്തിയിട്ടില്ല. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും പല ഗൾഫ് രാജ്യങ്ങളും ഈ വിഷയത്തിൽ മൗനം പാലിക്കുകയോ വിമർശനാത്മക നിലപാട് സ്വീകരിക്കുകയോ ആണ് ഉണ്ടായത്. എന്തിനു പറയുന്നു.. ഇറാനിൽ പോലും 40 ശതമാനം ആളുകൾ ഇതറിഞ്ഞു തെരുവിൽ ഇറങ്ങി സന്തോഷിച്ചു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഖാംനഇ ജി മുൻപ് നടത്തിയിട്ടുള്ള ഇടപെടലുകളും പാകിസ്ഥാൻ അനുകൂലം ആയിരുന്നു . ഇന്ത്യ കശ്‌മീരിൽ ആർട്ടിക്കിൾ 370 വിഷയം വന്നപ്പോഴും ,പൗരത്വ നിയമ ഭേദഗതി (CAA) തുടങ്ങിയ വിഷയങ്ങളിൽ ഖമേനി ജി ഇന്ത്യക്കെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു. ഇവയെല്ലാം ഇന്ത്യയുടെ പരമാധികാരത്തിലുള്ള ഇടപെടലായിട്ടാണ് നമ്മൾ കാണേണ്ടത്.

യുപിഎ സർക്കാരിന്റെ കാലത്തെ 2011ൽ നാറ്റോയുടെ പിന്തുണയോടെ മുഅമ്മർ ഗദ്ദാഫി ജി കൊല്ലപ്പെട്ടപ്പോൾ അന്നത്തെ യുപിഎ സർക്കാർ ഔദ്യോഗികമായി അനുശോചനം ഒന്നും നടത്തിയിരുന്നില്ല. അക്കാലത്ത് ലിബിയയുമായി ഇന്ത്യക്ക് ശക്തമായ ബന്ധമുണ്ടായിട്ടും വിദേശകാര്യ മന്ത്രാലയം മൗനം പാലിക്കുകയായിരുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്നു എന്ന് ചിലർ ആരോപിക്കാറുണ്ടല്ലോ...പക്ഷേ ഇറാൻ വിഷയത്തിൽ ഇവർ മതരാഷ്ട്രമായ ഇറാനോടൊപ്പമാണ്...

ഇറാനിൽ കൊല്ലപ്പെടുന്ന മനുഷ്യരൊക്കെ ചിലർക്ക് സഹോദരർ ആണ്..പക്ഷേ പെഹൽഗാമിൽ ഇരുപത്തിയാറോളം ജീവനുകൾ പൊലിഞ്ഞപ്പോൾ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇപ്പോൾ ഇറാന് വേണ്ടി മെഴുകുതിരി കൊതിക്കുന്ന ആരും പഹൽഗാമിലെ മരണപെട്ടവർക്ക് വേണ്ടി അനുശോചനം പോലും പറഞ്ഞില്ല. ഇറാനിൽ കൊല്ലപ്പെട്ട 165 കുട്ടികളെ ഓർത്തു ചിലർ കരയുന്നു.

പക്ഷെ റഷ്യ ഉക്ക്രൈൻ യുദ്ധത്തിൽ മരിച്ച 9,000 കുട്ടികളെ ഓർത്തു ആരും കരയുന്നില്ല. അവരുടെ പേര് ആരും വായിക്കുന്നില്ല. എന്തിനു ഇപ്പോൾ നടക്കുന്ന പാക്കിസ്ഥാൻ അഫ്‌ഘാനിസ്ഥാൻ യുദ്ധത്തിന് ഇടയിൽ കഴിഞ്ഞ ദിവസം 10 കുട്ടികൾ കൊല്ലപ്പെട്ടു. അവർക്കു വേണ്ടി കരയുവാൻ കേരളത്തിൽ ആരുമില്ല. ആ കുട്ടികളുടെ ജീവനും വിലയില്ലേ?

എപ്പോഴും ഫാസിസം, സെക്യൂലറിസം എതിരെ വാതോരാതെ സംസാരിക്കുന്നവർ ഇറാനിലെ ഏകാധിപത്യ ഭരണകൂടത്തിനെ എന്തിനാണ് സപ്പോർട്ട് ചെയ്യുന്നത്. അതല്ലേ യഥാർത്ഥ ഫാസിസ്റ്റ് ഭരണം. സ്ത്രീ സമത്വത്തെ കുറിച്ച് പറയുന്നവർ എന്തുകൊണ്ടാണ് ഇറാനിലെ സ്ത്രീകൾ വസ്ത്ര സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞു തെരുവിൽ ഇറങ്ങിയപ്പോൾ അവരെ സപ്പോർട്ട് ചെയ്യാത്തത്?
എല്ലാ മനുഷ്യരും തുല്യരല്ലേ? അപ്പോൾ ഇന്ത്യയെ പോലെ ഇറാനിലും ജനാധിപത്യ ഭരണം വേണം അവിടെ 50 ശതമാനം സ്ത്രീ സംവരണം വേണമെന്ന് പറഞ്ഞല്ലേ കേരളത്തിൽ സമരം വേണ്ടത്? എന്റെ സംശയം ആണേ...

ഇറാനും ഇറാക്കും കൂടി പതിനഞ്ചു വര്‍ഷം യുദ്ധം ചെയ്‌തത് എന്തിനാ....അപ്പോള്‍ സദ്ദാം ജി ആയിരുന്നോ ഖാംനഇ ആയിരുന്നോ ഹീറോ..? അന്ന് കേരളത്തിൽ സദ്ദാം ജിക്കു വേണ്ടി ആയിരുന്നു ഹർത്താൽ നടത്തിയത്. ഇപ്പോൾ ഇറാനെ സപ്പോർട്ട് ചെയ്യുന്നവർ അതൊക്കെ മറന്നിട്ടുണ്ടാകും..

നിലവിൽ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 1 കൊടിയോളം ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് മോദി ജിയുടെ സർക്കാർ മുൻഗണന നൽകുന്നത്. അത്രയും ജനങ്ങൾക്ക്‌ ഗൾഫ് രാജ്യങ്ങൾ എന്നാൽ അന്നം തരുന്ന രാജ്യമാണ്. കൂടെ 46,000 മലയാളികൾ അടക്കം ലക്ഷ കണക്കിന് ഇന്ത്യക്കാർ ഇസ്രായേൽ ലിൽ ജോലി ചെയ്യുന്നു. ഇന്ത്യൻ സർക്കാർ അവരോടൊപ്പം നിലകൊണ്ട്.. ഇതാണു സത്യം.

ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി മോദി ജി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. യുദ്ധം ഉടനെ അവസാനിക്കുവാൻ നമ്മുക്ക് പ്രാർത്ഥിക്കാം. നമ്മുക്ക് അന്നം തരുന്ന ഗൾഫ് രാജ്യങ്ങളെയും, ആയിരങ്ങൾ ജോലി ചെയ്യുന്ന ഇസ്രായേൽ നെയും ആരും മറക്കരുത്.

ഇറാൻ ഇന്ത്യക്ക് എതിരെ കശ്‌മീർ വിഷയത്തിൽ നിലപാട്.. എടുത്തതിന് തെളിവുണ്ട്. (വാൽ കഷ്‌ണം....ഇറാനിലും ഗൾഫ് രാജ്യങ്ങളിലും ഒന്നുമല്ല യഥാർത്ഥ യുദ്ധം നടക്കുന്നത്, ഇവിടെ കേരളത്തിലെ ഫേസ്ബുക്കിൽ ആണ് ഇറാൻ ഫാൻസും, ഗൾഫ് രാജ്യങ്ങളിലെ ഫാൻസും, ഇസ്രായേൽ ഫാൻസും തമ്മിലൊക്കെ കടുത്ത കമന്റ് യുദ്ധം നടക്കുന്നത്. .നടക്കട്ടെ)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+