Get Updates
Get notified of breaking news, exclusive insights, and must-see stories!

'പെരുമ്പാവൂരിൽ കാര്യങ്ങൾ കൈവിടുന്നു, ലഹരിവേട്ട തടയാൻ ഇറങ്ങിയ ജനകീയ കൂട്ടായ്‌മക്ക് പിന്തുണ'; സന്തോഷ് പണ്ഡിറ്റ്

അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റവും അധികമായി ജോലി ചെയ്യുന്ന, തിങ്ങിപാർക്കുന്ന ഇടങ്ങളിൽ ഒന്നാണ് പെരുമ്പാവൂർ. എന്നാൽ ഇവിടെ നിന്ന് അടുത്തകാലത്തായി വരുന്ന വാർത്തകൾ പലതും ഒട്ടും ആശാവഹമല്ല. പല തെരുവുകളും മോശം പ്രവണതകൾ കൂടി സാധാരണക്കാർക്ക് നടക്കാൻ കഴിയാത്ത അത്രയും തരത്തിൽ ആയിട്ടുണ്ടെന്നുള്ള വാർത്തകൾ ഉൾപ്പെടെ പല മാധ്യമങ്ങളിലും വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു പണ്ഡിറ്റിന്റെ നിരീക്ഷണം. പെരുമ്പാവൂരിലെ ലഹരി ഇടപാടുകൾ, പെൺവാണിഭം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചത്. ലഹരി വേട്ട തടയുവാൻ മുന്നിട്ടിറങ്ങിയ പെരുമ്പാവൂരിലെ ജനകീയ കൂട്ടായ്‌മക്ക് എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും പ്രശ്‌ന ബാധിത മേഖലകളിൽ പോലീസ് എയ്‌ഡ്‌ പോസ്‌റ്റുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യം ഉയർത്തി.

santhosh pandit

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന ചില സ്ഥലങ്ങളിലും കാര്യങ്ങൾ കൈ വിടുന്നു എന്ന് റിപ്പോർട്ട്‌. ലോകത്ത് എവിടെയും കിട്ടാത്ത മയക്കുമരുന്ന് കിട്ടുന്ന സ്ഥലം, പെണ്‍വാണിഭം നടക്കുന്ന സ്ഥലം, ചൂതാട്ടം എന്നിവയെല്ലാമാണ് അവിടുത്തെ ഭായി കോളനിയിൽ നടക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

ലഹരി വേട്ട തടയുവാൻ മുന്നിട്ടിറങ്ങിയ പെരുമ്പാവൂരിലെ ജനകീയ കൂട്ടായ്‌മക്ക് ഫുള്‍ സപ്പോര്‍ട്ട്... എല്ലാ ഇതര സംസ്ഥാനക്കാർക്കെതിരെയും അല്ല മറിച്ച് ചെറിയൊരു വിഭാഗം അന്യ സംസ്ഥാന തൊഴിലാളികളിലെ ക്രിമിനലുകൾക്കെതിരെയാണ് കൂട്ടായ്‌മയെന്നും ജനകീയ സമിതി പറയുന്നു.

കുറച്ചു ദിവസം മുമ്പ് പെരുമ്പാവൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ വാടക വീട്ടിൽ നിന്നും 5.6 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി ശൈഖിന്റെ വാഴക്കുളം മഞ്ഞപ്പെട്ടിയിലെ വാടക വീട്ടിൽ നിന്നുമാണ് ചാക്കിൽകെട്ടി സൂക്ഷിച്ച നിലയിൽ കോടികൾ വില വരുന്ന കഞ്ചാവ് കണ്ടെത്തിയത്.

അന്ന് പോലീസിനെ കണ്ടു പ്രതി ഓടി രക്ഷപെട്ടത്രെ..(ഇതിൽ കോടികൾ ചിലവാക്കി ഈ കഞ്ചാവ് ഇവിടെ എത്തിച്ചവനെയും പിടിക്കണം) ആദ്യം പ്രാദേശികമായി ഇതിനെല്ലാം ക്രിമിനലുകൾക്ക് കൂട്ട് നില്‍ക്കുന്നവരെ ഒറ്റപെടുത്തി പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടു വരുക. അവിടെ നിന്നാണ് ശുദ്ധി കലശം തുടങ്ങേണ്ടത്.. "കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാൽ തല്ലും തല്ലും തല്ലും" എന്നും പറഞ്ഞു ജനകീയ സമിതി ഇവിടെ ബോർഡ് വരെ സ്ഥാപിക്കേണ്ട ഗതികേടിൽ എത്തി.

പെരുമ്പാവൂരിൽ ലഹരി വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ അടിയന്തരമായി പോലീസ് എയ്‌ഡ്‌ പോസ്‌റ്റ് ഉടനെ സ്ഥാപിക്കണം... കുറ്റവാളികൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കും എന്ന് കരുതാം.. ഈ പെരുമ്പാവൂർ പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ടു വേണ്ട നടപടികൾ ഉടനെ കൈകൊള്ളുക.. സാധാരണക്കാരനു സമാധാനമായി ജീവിക്കുവാനുള്ള അന്തരീക്ഷം ഒരുങ്ങും എന്ന് പ്രതീക്ഷിക്കുന്നു..

(വാൽ കഷ്‌ണം.....കഠിനാധ്വാനം ആവശ്യമുള്ള ജോലികളിൽ നിന്ന് നമ്മുടെ പുതിയ തലമുറ അകന്നുപോകുമ്പോൾ, ആ വിടവ് കൃത്യമായി ഉപയോഗപ്പെടുത്താൻ അവർക്ക് കഴിയുന്നു. കഠിനമായ മെക്കാനിക് ജോലികളും തെരുവോര കച്ചവടങ്ങളും എന്നല്ല എല്ലാം മേഖലയിലും അന്യ സംസ്ഥാന തൊഴിലാളികൾ കൈയ്യടക്കി കഴിഞ്ഞു. ​ഇതൊരു കുറ്റപ്പെടുത്തലല്ല, ഒരു ഓർമ്മപ്പെടുത്തലാണ്!
അവർ അധ്വാനിക്കുന്നു, നേടുന്നു. നമ്മൾ റീൽസ് എടുത്തു, "കേരളത്തിൽ പണിയില്ലേ, തൊഴിലില്ലായ്‌മ പ്രശ്‌നം ആണേ" എന്ന് പറഞ്ഞു കരഞ്ഞു ജീവിക്കുന്നു).

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+