"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല"
ഇറാൻ യുദ്ധം പശ്ചിമേഷ്യയെ മാത്രമല്ല ഒട്ടുമിക്ക മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അവസാനം ആയിട്ടുമില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പശ്ചിമേഷ്യൻ യുദ്ധം അടുത്ത കാലത്തൊന്നും തീരുന്ന ലക്ഷണം ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. പെട്രോളും ഡീസലും ഒക്കെ പഴയത് പോലെ രാജ്യങ്ങൾ കൊടുക്കാത്ത സാഹചര്യം ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ
പണ്ഡിറ്റിന്റെ ഇന്റർ നാഷണൽ പ്രവചനം: ഇപ്പോൾ നടന്നു വരുന്ന ഇറാനും ഗൾഫ് രാജ്യങ്ങളും കൂടെ ഇസ്രായേൽ ആയുള്ള യുദ്ധം പെട്ടെന്നൊന്നും അവസാനിക്കും എന്ന് കരുതുന്നില്ല. ഇനി അവസാനിച്ചാൽ തന്നെ പെട്ടെന്നൊന്നും ഡീസൽ, പെട്രോൾ, ഗ്യാസ് ഒക്കെ ലോകം മുഴുവൻ പഴയത് പോലെ ലഭിക്കും എന്നും കരുതുന്നില്ല.

കാരണം ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ ശ്രോതസ്സുകൾ പലതും ഇറാൻ ആക്രമിച്ചു വലിയ നാശ നഷ്ടം ഉണ്ടായി എന്നാണ് റിപ്പോർട്ട്. അതുപോലെ ഇറാന്റെ പല ഊർജ്ജ ശ്രോതസ്സും യുദ്ധത്തിൽ മൊത്തം നശിച്ചു പോയി. ഇനി ഇപ്പോൾ യുദ്ധം അവസാനിച്ചാലും എല്ലാ ലോക രാജ്യങ്ങളിലേക്കും ആവശ്യത്തിന് പെട്രോൾ, ഡീസൽ, ഗ്യാസ് കൊടുക്കുവാൻ പഴയത് പോലെ ഒരു രാജ്യത്തിനും പറ്റില്ല.
ഇന്ത്യ കൂടുതൽ ആയി റഷ്യയെ ആശ്രയിക്കേണ്ടി വരാം. നിലവിൽ ഇന്ത്യയിൽ പാചക വാതകം ഗാർഹിക ആവശ്യത്തിന് പഴയത് പോലെ കിട്ടുന്നുണ്ട്. പെട്രോളിനും ഡീസലിനും വില കൂടിയിട്ട് ഇല്ല കാരണം നമ്മൾ 75 ദിവസത്തേക്ക് മുൻകൂട്ടി കണ്ട് കേന്ദ്ര സർക്കാർ എല്ലാം സേവ് ചെയ്‌തു വെച്ചിട്ടുണ്ട്. പക്ഷെ വ്യവസായിക ആവശ്യത്തിനുള്ള ഗ്യാസ് ആണ് കുറവ് വരുന്നത്. ഇതിനായി ഇന്ത്യ മറ്റു രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ട്.
അതിനാൽ എല്ലാവരും വീട്ടിലും ഹോട്ടലിലും പാചകത്തിനു വിറക് അടുപ്പൊ, അല്ലെങ്കിൽ ബയോ ഗ്യാസ്, ഇൻഡക്ഷൻ etc കൂടുതലായി ആശ്രയിക്കുന്നതിനെ കുറിച്ച് ഇപ്പോഴേ ചിന്തിക്കുക. വീട്ടിലെ വാഹനത്തിലുള്ള അനാവശ്യ യാത്രകൾ കുറക്കുക. ബസ് യാത്ര കൂട്ടുക. എല്ലാം എന്റെ തോന്നൽ ആണേ.. 100% ശരിയാകണം എന്നില്ല.
ഇതിനിടയിൽ യുദ്ധ കെടുത്തിയിൽ പെട്രോൾ, ഡീസൽ, ഗ്യാസ് കിട്ടാതെ തകർന്നു പോയ ബംഗ്ലാദേശ്, ശ്രീലങ്ക, മാലി അടക്കം നിരവധി ചെറു രാജ്യങ്ങൾ ഇതിനായി ഇന്ത്യയെ സമീപിക്കുന്നു.. അവരെ കൂടി ഇതിനു ഇടയിൽ ഇന്ത്യ എങ്ങനെ സഹായിക്കും?
ഇപ്പോൾ 900-1000 രൂപയിൽ ഇന്ത്യയിൽ കിട്ടുന്ന LPG ഗ്യാസ് ലോകത്ത് പല രാജ്യത്തിലും കിട്ടുവാൻ തീർത്തും ബുദ്ധിമുട്ടുന്നു..നോർവേ യിൽ 5,500 രൂപ, ജപ്പാൻ 5,000 രൂപ, ബ്രിട്ടൻ 4,000, ബ്രസീൽ 2,300, പാകിസ്ഥാൻ 1,500 ഒക്കെയായി വില വർധിച്ചു.
ഇനിയെന്ത്?
എന്താണ് നിങ്ങളുടെ പ്രവചനം?
(വാൽ കഷ്‌ണം... യുദ്ധം അവസാനിച്ചാലും കുറച്ചു മാസങ്ങൾക്കു ശേഷം വീണ്ടും തുടങ്ങാം. ഇതിൽ കൂടുതൽ രാജ്യങ്ങൾ പങ്കാളികൾ ആകാം. മുമ്പ് റഷ്യ ഉക്രൈനിനെ ആക്രമിച്ചപ്പോൾ അമേരിക്ക അവരെ ആയുധങ്ങൾ നൽകി സഹായിച്ചു. അതിനു പ്രതികാരം ആയി ഇപ്പോൾ റഷ്യ ഇടാന് "സഹായങ്ങൾ " ചെയ്തു കൊടുത്തു ഉഷാറാക്കും. ഉത്തര കൊറിയയും, ചൈനയും ചിലപ്പോൾ സഹായിക്കാം. ഇവരൊന്നും നേരിട്ട് ഇടപെടില്ല. അതിനാൽ ഇറാൻ കട്ടക്ക് പ്രതിരോധം തീർക്കാം.. പക്ഷെ..)
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications