Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ ഫണ്ട്‌ വാങ്ങുന്നത് മൗലിക അവകാശമല്ല, തിരഞ്ഞെടുപ്പ് ആയതിനാൽ മാത്രം ചിലർ ഇടപെടുന്നു'; സന്തോഷ് പണ്ഡിറ്റ്

രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിനെ നിയന്ത്രിക്കുന്ന പുതിയ എഫ്‌സിആർഎ നിയമത്തെ അനുകൂലിച്ച് വീണ്ടും സന്തോഷ് പണ്ഡിറ്റ്. വിദേശ ഫണ്ട് വാങ്ങുക എന്നത് മൗലിക അവകാശമല്ലെന്നും ഇപ്പോൾ വിവാദമായതോടെ തിരഞ്ഞെടുപ്പ് കാലമായതിനാൽ മാത്രമാണ് ചിലർ പ്രതികരിക്കുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചൂണ്ടിക്കാട്ടി.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:

FCRA വഴി വിദേശ ഫണ്ട്‌ വരുമ്പോൾ കണക്കു കാണിക്കണം എന്നു പറയുമ്പോൾ ചില സംഘടനകൾ പേടിക്കുന്നത് എന്തുകൊണ്ട്? (Part 2)

santhosh pandit

FCRA ഫണ്ട്‌ വാങ്ങി ചാരിറ്റി, അനാഥർക്ക് വേണ്ടി ജീവിക്കുന്നു എന്നു പറയപ്പെടുന്ന ഭൂരിഭാഗം എയ്ഡഡ് / unaided മാനേജ്‌മന്റ് സ്ഥാപനങ്ങളും നന്നായി കണക്കു കാണിച്ചു ഫണ്ട്‌ വാങ്ങുന്നവർ ആണ്. പക്ഷെ ചില തരികിട
സ്‌കൂളിൽ, സ്ഥാപനങ്ങൾ അങ്ങനെയല്ല. FCRA ഫണ്ട്‌ന്റെ പിന്നിലെ തട്ടിപ്പ് ഇങ്ങനെ നടക്കുന്നു.

തട്ടിപ്പിന്റെ രീതി ഇങ്ങനെയാണ്..

നിങ്ങളൊക്കെ വലിയ ഫീസ്സും, ഡോണഷനും ഒക്കെ കൊടുത്തു FCRA ഫണ്ട്‌ വാങ്ങിക്കുന്ന അനാഥ കുട്ടികൾ, ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന, ചാരിറ്റി ഒക്കെ ചെയ്യുന്ന സ്ഥാപനങ്ങളിൽ പഠിക്കുക ആണെന്നു സങ്കൽപ്പിക്കുക. ഇടക്കിടക്ക് സായിപ്പിനേം മദാമ്മയേം ഒക്കെ ക്ലാസ്റൂമിൽ കൊണ്ടുവന്ന് നിങ്ങളുടെ ഒക്കെ ഫോട്ടോ, വീഡിയോ എടുക്കുന്നു.

നിങ്ങളൊക്ക അനാഥർ ആണെന്നും, അല്ലെങ്കിൽ ആദിവാസി മേഖലയിൽ നിന്നുള്ളവർ ആണെന്നും ഈ ചാരിറ്റി വിദ്യാഭ്യാസ സ്ഥാപനം നിങ്ങളെ സൗജന്യമായി പഠിപ്പിക്കുന്നു, ഭക്ഷണം, വസ്ത്രം, താമസം ഒക്കെ തരുന്നു എന്നൊക്കെ ആയിരിക്കും നേരിൽ വന്നു സത്യം മനസ്സിലാക്കുവാൻ വന്ന സായിപ്പിനെയും, മദാമ്മയെയും ഈ തരികിടക്കാർ പറഞ്ഞു പഠിപ്പിക്കുന്നത്. അല്ലെങ്കിൽ ഓൺലൈൻ ആയും വീഡിയോ അയച്ചു കൊടുത്തു ഇങ്ങനെ വിശ്വസിപ്പിച്ചു എടുക്കുന്നു.

അങ്ങനെ ആദിവാസി മേഖലയിലെ കുട്ടികൾക്കായി, അനാഥ കുട്ടികൾക്കായി പാവം സായിപ്പ് തെറ്റിദ്ധരിച്ചു ഇഷ്ടം മാതിരി FCRA വഴി ഫണ്ട്‌ കൊടുക്കുന്നു. (ഒരു വർഷം ഇങ്ങനെ 22,000 കോടി വരെ കിട്ടുന്നുണ്ട് 😊)
ഇതുപോലെ ചില തരികിട "നന്മ മരങ്ങൾ" ഏതെങ്കിലും വൃക്ക രോഗി, അപൂർവ രോഗമുള്ള etc കാണിച്ചു ചാരിറ്റി എന്നും പറഞ്ഞു ഇന്ത്യക്കാർ അടക്കമുള്ള വിദേശത്തുള്ളവരിൽ നിന്നും ഫണ്ട്‌ ഉണ്ടാക്കുന്നു.

കിട്ടുന്നതിൽ 10 ശതമാനം സഹായം കൊടുത്തു ബാക്കി 90 ശതമാനം അടിച്ചു മാറ്റുകയോ, രാജ്യം വിരുദ്ധ പ്രവർത്തകർക്ക് ബോംബ് ഉണ്ടാക്കുവാനും, മാവോ വാദികൾക്ക് ഫണ്ട്‌ കൊടുക്കുവാനും, ചിലർ മതമാറ്റ പ്രവർത്തനങ്ങൾക്ക് ആയും ഈ കിട്ടുന്ന ഫണ്ട്‌ ഉപയോഗിക്കുന്നു. ഈ അടുത്ത് നടന്ന ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നേരിട്ട് പങ്കെടുത്ത അൽ ഫല യൂണിവേഴ്സിറ്റി ക്കു ഇതുപോലെ അനാഥരെ സഹായിക്കുവാൻ, വനവാസികളെ സഹായിക്കുവാൻ, ചാരിറ്റിക്ക് എന്ന പേരിൽ FCRA ഫണ്ട്‌ 600 കൂടിയാണ് വിദേശത്തിൽ നിന്നും വന്നത്.

അവർ അതെല്ലാം വകമാറ്റി ചിലവാക്കി. ബോംബുണ്ടാക്കുവാൻ യൂണിവേഴ്സിറ്റി കൊമ്പോണ്ടിൽ ഒരു കെട്ടിടം ഉണ്ടാക്കി. 36 പുതിയ കാറുകൾ വാങ്ങി. പുതിയ തരം ബോംബുകൾ യൂണിവേഴ്സിറ്റി ഉള്ളിൽ തന്നെ ഉണ്ടാക്കി. അവിടെ പഠിച്ചിരുന്ന മെഡിക്കൽ കുട്ടികൾ പോലും ഒന്നും അറിഞ്ഞില്ല. ഒടുവിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പൊട്ടിക്കുവാൻ ശ്രമിച്ചു. അവിടുത്തെ ഡോക്ടർ മാരായ പ്രൊഫസർ മാർ ചാവേർ ആയി പൊട്ടി തെറിക്കുവാൻ തീരുമാനിച്ചു.

ഇതിനായി അവരുടേ കുടുംബത്തിന് വൻ തുക ഈ FCRA ഫണ്ടിൽ നിന്നും കൊടുത്തു. നമ്മുടെ ഭാഗ്യത്തിന് ആദ്യ കാർ പൊട്ടി ചിതറിയപ്പോൾ തന്നെ അതിന്റെ ഉറവിടം കണ്ടെത്തി ബാക്കി ബോംബ് നിറച്ച കാറുകൾ കസ്റ്റഡിയിൽ എടുത്തു. ഇന്ത്യയിൽ ആക്രമണം നടത്തുന്ന ഒരുപാട് മാവോയിസ്റ്റുകളെ ഈ അടുത്ത് മറ്റു സംസ്ഥാനങ്ങളിൽ പോലീസ് പൊക്കിയിരുന്നു.

ഇതിനായി അവർക്കു ഫണ്ട്‌ നൽകിയിരുന്നത് ചില FCRA ഫണ്ട്‌ വാങ്ങിക്കുന്ന സംഘടന ആണെന്ന് കണ്ടെത്തി. (വനവാസികൾ കൂടുതൽ ഉള്ളിടത്തു അവരെ പണം കൊടുത്തു മതം മാറ്റൽ നടത്തിക്കുക ആണ് മാവോ വാദികൾക്ക് ലക്ഷ്യമായി കൊടുത്തത്.. കൂടെ അവരുടെ സംഘടന വളർത്തുവാനും FCRA ഫണ്ട്‌ പണം കൊടുത്തു.)

ഇതൊക്കെ മനസ്സിലാക്കി ആണ് ഇപ്പോൾ FCRA ഭേദഗതി കൊണ്ടുവന്നു കണക്കു കാണിക്കണം എന്നും, എന്തിനാണോ സംഘടന തുടങ്ങിയത് ഇനി മേലിൽ ആ ലക്ഷ്യത്തിനു മാത്രമേ ഫണ്ട്‌ ചിലവാക്കാവു എന്നും പറയുന്നത്.. അത് എല്ലാ മതക്കാർക്കും ബാധകമാണ്. ഇതുവരെ FCRA ഫണ്ടിന്റെ 50 ശതമാനം അഡ്മിനിസ്ട്രേഷൻ ചാർജ് എന്നും പറഞ്ഞു ചില സംഘടനകളുടെ തലപ്പത്തു ഇരിക്കുന്നവർ അടിച്ചു മാറ്റിയിരുന്നു.

വലിയ എസ്റ്റേറ്റ് ഒക്കെ സ്വന്തം പേരിലും കുടുംബക്കാരുടെ പേരിലും ഉണ്ടാക്കി വിലസി ജീവിച്ചു. ഇനി അത്തരം തട്ടിപ്പ് നടക്കില്ല. പുതിയ നിയമ പ്രകാരം ഇനി മൊത്തം കിട്ടുന്ന പണത്തിന്റെ 20 ശതമാനം മാത്രമേ അഡ്മിനിസ്ട്രേഷൻ പൈസ എന്നും പറഞ്ഞു എടുക്കുവാൻ പറ്റു. ബാക്കി പണം ഏത് ആവശ്യത്തിനാണോ പിരിച്ചത് അതിനു തന്നെ ചിലവാക്കണം. ഇനി കിട്ടിയ സംഭാവന അടിച്ചു മാറ്റുവാൻ പറ്റാത്തതിനാൽ ആണ് പലരും എതിരായത്.

വിദേശ ഫണ്ട്‌ വാങ്ങുന്നത് മൗലിക അവകാശം അല്ല. ഈ ഫണ്ട്‌ ഇതിനൊക്കെ ഉപയോഗിച്ച്, സംഘടനയുടെ ലക്ഷ്യത്തിനു മാത്രമാണോ ഇത്രയും കാലം ഉപയോഗിച്ചത് എന്നു ഓരോ സംഘടനയും ഏറ്റവും ചുരുങ്ങിയ പക്ഷം അവരുടെ അംഗളോടെങ്കിലും പറയണം.. നല്ല രീതിയിൽ ഈ ഫണ്ട്‌ ഉപയോഗിക്കുന്ന കേരളത്തിന്‌ പുറത്തുള്ള ഒരു സംഘടനകളും പ്രതിഷേധിച്ചില്ല. എന്തിനു പാർലിമെന്റ് ലിൽ ഇതിന്റെ ചർച്ച നടത്തിയപ്പോൾ അന്ന് 20 MP മാരും കയ്യടിച്ചു പാസാക്കി..

ഇപ്പോൾ വിവാദമായപ്പോൾ, തെരഞ്ഞെടുപ്പു കാലം ആയതിനാൽ ഇടപെടുന്നു. എല്ലാം കഴിഞ്ഞു പാർലിമെന്റിൽ അടിയന്തിര പ്രമേയം ആയി അവതരിപ്പിക്കുന്നു.. മാസങ്ങളോളം ഈ FCRA misuse ചെയ്യുന്ന വിഷയം ചർച്ച ചെയ്തപ്പോൾ എന്തുകൊണ്ടാണ് അന്ന് കേരളത്തിലെ MP മാർ എതിർക്കാതിരുന്നത്? ഈ വിഷയം അന്ന് എന്തുകൊണ്ട് കേരളത്തിലെ സംഘടനകളെ അറിയിച്ചില്ല?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+