സന്തോഷ് പണ്ഡിറ്റിന്റെ ആ യാത്ര ഈ കുടുംബത്തിന് സഹായം നൽകാൻ;കൈയ്യടിച്ച് സോഷ്യൽ മീഡിയ
തിരുവന്തപുരം; കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. ബസിന്റെ കണ്ടക്ടറായ ആലപ്പുഴ സ്വദേശി ഷഫീഖ് ഇബ്രാഹിമായിരുന്നു ചിത്രം പങ്കുവെച്ചത്.തുടർന്ന് നടി സുബി സുരേഷ് ഉൾപ്പെടെയുള്ളവർ ചിത്രം പങ്കുവെച്ചിരുന്നു. നിരവധി സാമൂഹിക സേവനങ്ങളിൽ സജീവമായി ഇടപെടുന്ന സന്തോഷ് പണ്ഡിറ്റ് അത്തരമൊരു ആവശ്യത്തിന് വെഞ്ഞാറമൂട്ടിലേക്ക് പോയതെന്നായിരുന്നു ഇബ്രാഹിം വ്യക്തമാക്കിയത്. ഇപ്പോഴിതാ സന്തോഷിന്റെ ആ യാത്രയുടെ ലക്ഷ്യവും സോഷ്യൽ മാഡിയയിൽ കൈയ്യടി നേടുകയാണ്.
കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ

എറണാകുളത്ത് നിന്നായിരുന്നു സന്തോഷ് കെഎസ്ആർടി ബസിൽ കയറിയത്. മാസ്ക് വെച്ചതിനാൽ ആരും താരത്തെ തിരിച്ചറിഞ്ഞിരുന്നില്ല. അമ്പലപ്പുഴയിൽ വർഷങ്ങൾക്കുമുൻപ് സന്തോഷ് ഒരു പരിപാടിക്കുവന്നപ്പോൾ ഷഫീഖ് പരിചയപ്പെട്ടിരുന്നു. ടിക്കറ്റെടുക്കാൻ പണം നീട്ടിയപ്പോൾ ഷഫീഖ് സന്തോഷിനെ തിരിച്ചറിയുകയായിരുന്നു.തുടർന്നുള്ള സംസാരത്തിലാണ് വീടില്ലാത്ത കുടുംബത്തിന് സഹായം എത്തിക്കാനാണ് പോകുന്നതെന്ന് സന്തോഷ് വ്യക്തമാക്കിയത്.

വീടോ, കക്കൂസോ പോലുമില്ലാത്ത ആ വീടിന്റെ അവസ്ഥ അറിഞ്ഞാണ് സാധനങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തിയത്. 'കോഴിക്കോട് നിന്നും തിരുവനന്തപുരം വെഞ്ഞാറമൂട് എത്തി. ഉടുമ്പൻ ചോലാ കോളനിയിൽ ഒരു പാവപെട്ട കുടുംബത്തിന്റെ ആവശ്യ പ്രകാരം ബാത്ത് റൂം ഇല്ലാത്ത ഒരു വീടിനു കുറച്ചു സാധനങ്ങൾ വാങ്ങി നൽകി', വീഡിയോ പങ്കുവെച്ച് സന്തോഷ് കുറിച്ചു.

സ്വന്തമായി മൂന്ന് സെന്റ് ഭൂമി ഉണ്ടെങ്കിൽ പൊളിഞ്ഞ് വീഴാറായ കെട്ടിടമാണ് കുടുംബത്തിന് ഉള്ളത്. കുടുംബത്തിനുള്ള ആദ്യ സഹായമായി ഇവർക്ക് കക്കൂസ് വയ്ക്കാനുള്ള സൗകര്യമാണ് സന്തോഷ് നൽകിയത്. ഇതിനാവശ്യമായ ക്ലോസറ്റ്, കല്ലുകൾ, പൈപ്പ് എന്നിങ്ങനെയുള്ള സാധനങ്ങൾ അദ്ദേഹം എത്തിച്ച് നൽകി.വീട് എന്ന സ്വപ്നം സാധ്യമാക്കുന്നതിനായി തനിക്ക് ഒരുപാട് പരിമിതികൾ ഉണ്ടെന്ന് വീടിന്റെ ദയനീയ അവസ്ഥ പങ്കുവെച്ച് കൊണ്ടുള്ള വീഡിയോയിൽ സന്തോഷ് പറയുന്നു. വർഷത്തിൽ ഒരു സിനിമ മാത്രമാണുള്ളത്. ചില യുട്യൂബ് വീഡിയോകളിൽ നിന്നുള്ള വരുമാനം. അതൊക്കെ വെച്ചുകൊണ്ടാണ് എല്ലാവർക്കും കഴിയുന്നത് പോലെ സഹായം എത്തിക്കുന്നത്. അതേസമയം എല്ലാ സാഹചര്യത്തിലും ഒപ്പമുണ്ടാകുമെന്ന ഉറപ്പും സന്തോഷ് നൽകുന്നുണ്ട്.

അതിനിടെ സന്തോഷിന്റെ പ്രവർത്തിയെ പുകഴ്ത്തി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. 'ഈ കൊറോണ കാലഘട്ടത്തിൽ ഇതേ പോലെ അരയും തലയും മുറുക്കി പാവപ്പെട്ടവരെ സഹായിക്കാൻ ഇറങ്ങിയ എത്ര മഹാന്മാരുണ്ട് ഇവിടെ. ചാനലുകളിൽ കയറി ഇദ്ദേഹത്തെ കളിയാക്കിയവർ ഇന്നെവിടെ. ലജ്ജ തോന്നുന്നു', എന്നായിരുന്നു ഒരാൾ കുറിച്ചത്. 'താഴെ തട്ടിൽ ഇറങ്ങി ചെന്നാൽ മാത്രമെ ഇത്തരം കാഴ്‌ചകൾ കാണാനും പരിഹരിക്കാനും പറ്റൂ. പാവപ്പെട്ടവനായി ജനിച്ചു എന്നതുകൊണ്ട് അധികാരത്തിലും മറ്റും വന്നാൽ പ്രോട്ടോകോൾ കെട്ടിപ്പിടിച്ചിരുന്നാൽ അഥവാ ചില്ലുമേടയിലുരുന്നാൽ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കില്ല' , എന്നായിരുന്നു മറ്റൊരാളുടെ പ്രതികണം.

വോട്ട് വാങ്ങി അധികാരത്തിരിക്കുന്നവർ ഇതൊന്നും കാണാതെ പോകുന്നു.സന്തോഷ് പണ്ഡിറ്റ് തിരഞ്ഞെടപ്പിൽ മത്സരിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നുമഅട്. നിങ്ങളാണ് യഥാർത്ഥ ഹീറോയെന്നും ചിലർ കുറിച്ചു. നേരത്തേയും പലർക്കും സഹായങ്ങൾ ചെയ്യുന്ന സന്തോഷിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
ഓണത്തിന് ഒരുക്കം; നാടൻകുട്ടിയായി സാധിക












Click it and Unblock the Notifications