Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിക്കാന്‍ സന്തോഷ് ജോര്‍ജ് കുളങ്ങര, വിര്‍ജിന്‍ ഗലാട്ടിക്കിനൊപ്പം ബഹിരാകാശത്തേക്ക്

തിരുവനന്തപുരം: റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ബഹിരാകാശ ടൂറിസത്തിന് തുടക്കമിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹവും സംഘവും ബഹിരാകാശത്ത് എത്തി മടങ്ങിയിരുന്നു. കേരളത്തില്‍ നിന്നും വിര്‍ജിന്‍ ഗലാട്ടിക്കിന്റെ യാത്രയുടെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. 2007ല്‍ തന്നെ സ്‌പേസ് ടൂറിസത്തിന്റെ ഭാഗമാവും സന്തോഷ് എന്ന് കരുതിയിരുന്നു. എന്നാല്‍ വിര്‍ജിന്‍ ഗലാട്ടിക്കിന്റെ പരീക്ഷണം വിജയകരമാകാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു.

1

വിര്‍ജിന്‍ ഗലാട്ടിക്കിന്റെ ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞു സന്തോഷ് ജോര്‍ജ് കുളങ്ങര. വിര്‍ജിന്‍ ഗലാട്ടിക്ക് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ്. അതേസമയം നിലവില്‍ കമ്പനിയുടെ പ്രതിനിധികളാണ് ബഹിരാകാശത്തേക്ക് പോയിരിക്കുന്നത്. ഇനിയുള്ളത് വിനോദ സഞ്ചാരികളാണ്. 2022ലായിരിക്കും യാത്രയെന്നാണ് സൂചന. സന്തോഷ് നേരത്തെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കേരളത്തിന് അകത്തും പുറത്തും പ്രശസ്തനായ വ്യക്തിയാണ്.

കെന്നഡി സ്‌പേസ് സെന്ററില്‍ വലിയ പരിശീലനം ലഭിച്ച ശേഷമേ ബഹിരാകാശത്തേക്ക് പോകാന്‍ സാധിക്കൂ. സീറോ ഗ്രാവിറ്റി ട്രെയിനിംഗാണ് ഇത്. ബഹിരാകാശത്ത് എത്തിയാല്‍ ഭാരക്കുറവ് അനുഭവപ്പെടുന്ന അവസ്ഥയാണിത്. 130ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് സന്തോഷ് ജോര്‍ജ് കുളങ്ങര. അദ്ദേഹത്തിന്റെ പല വീഡിയോകളും വലിയ തരംഗമായിരുന്നു. പ്രധാനമായും യാത്രാ വിവരത്തിലെ മികവായിരുന്നു അതിന് കാരണം. കോട്ടയം മരങ്ങാട്ടുപിള്ളി സ്വദേശിയാണ് അദ്ദേഹം. സഫാരി ചാനല്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ളതാണ്.

ലേബര്‍ ഇന്ത്യ പബ്ലിക്കേഷനും സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നതാണ്. നിരവധി അവാര്‍ഡുകളും യാത്രാവിവരണത്തിന് അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2001 മുതല്‍ വിവിധ ചാനലുകളില്‍ അദ്ദേഹത്തിന്റെ സഞ്ചാരം എന്ന പരിപാടി സംപ്രേഷണം ചെയ്തിരുന്നു. അതേസമയം വിര്‍ജിന്‍ ഗലാട്ടിക്കിന്റെ ആദ്യ യാത്ര വന്‍ വിജയമായിരുന്നു. രണ്ടരലക്ഷം അമേരിക്കന്‍ ഡോളറാണ് സ്‌പേസ് യാത്രയ്ക്കായി ആവശ്യം വരുന്നത്. അമേരിക്കന്‍ ബില്യണറായ ജെഫ് ബെസോസും ഇലോണ്‍ മസ്‌കും ഇത്തരം യാത്രകള്‍ നടത്താന്‍ ഒരുങ്ങുകയാണ്.

Recommended Video

cmsvideo
    Pinarayi vijayan warns traders

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+