• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനൂപ് പറയുന്നത് സത്യമെന്ന് സനൂജ: ഒരു കോടി കിട്ടിയത് മുതല്‍ വീട്ടില്‍ ക്യൂ, വന്നവരിൽ തട്ടിപ്പുകാരും

Google Oneindia Malayalam News

ഓണം ബംമ്പർ അടിച്ചതിന് പിന്നാലെ തിരുവന്തപുരം സ്വദേശിയായ അനുപിന് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ അന്തർ ദേശീയ മാധ്യമമായ ബി ബി സിയില്‍ വരെ വാർത്തയായിരുന്നു. സഹായങ്ങള്‍ തേടിവരുന്നവരെ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ കഴിയാതെ അനൂപിനും കൂടുംബത്തിനും വീട് വിട്ട് പോവേണ്ടി വരികയും ചെയ്തു. സഹായിക്കാന്‍ തയ്യാറാണെങ്കിലും പൈസ കയ്യില്‍ കിട്ടുന്നതിന് മുമ്പ് തന്നെ വലിയ തുക ചോദിച്ച് ആളുകള്‍ വന്നതാണ് തങ്ങളെ ബുദ്ധിമുട്ടിച്ചതെന്നായിരുന്നു അനൂപും കുടുംബവും പറഞ്ഞത്

. അതേസമയം അനൂപിന്റെ ഈ പറഞ്ഞ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസ്സിലാവുമെന്നും ഞാനും ഇതേ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടെന്നുമാണ് നിങ്ങള്‍ക്കുമാവും കോടീശ്വരന്‍ എന്ന പരിപാടിയിലൂടെ ഒരു കോടി നേടിയ സനൂജ അഭിപ്രായപ്പെടുന്നത്.

ഫ്ലവേഴ്സ് ചാനലിലെ ഒരു കോടിയെന്ന

ഫ്ലവേഴ്സ് ചാനലിലെ ഒരു കോടിയെന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു കോടീശ്വരന്‍ പരിപാടിയില്‍ വിജയിച്ചതിന് പിന്നാലെ തനിക്ക് നേ രിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സനൂജ വ്യക്തമാക്കുന്നത്. ഒരു കോടി നേടിയെങ്കിലും നികുതിയെല്ലാം കഴിച്ച് 60 ലക്ഷത്തോളം രൂപയാണ് തനിക്ക് ലഭിച്ചതെന്നാണ് സനൂജ പറയുന്നത്.

'ഒരു ഗ്യാപ്പ് കിട്ടിയപ്പോ ദിലീപിനെ വെളുപ്പിക്കുവാണോ': കലയും ആരോപണവും ഒരു പോലെ കാണണോ-സജീവമായി ചർച്ച'ഒരു ഗ്യാപ്പ് കിട്ടിയപ്പോ ദിലീപിനെ വെളുപ്പിക്കുവാണോ': കലയും ആരോപണവും ഒരു പോലെ കാണണോ-സജീവമായി ചർച്ച

ഒണം ബംമ്പർ നേടിയ അനൂപ്

ഒണം ബംമ്പർ നേടിയ അനൂപ് ഇതൊക്കെ ചുമ്മാ പറയുകയാണെന്ന് പലരും പറയുന്നത് കേട്ടു. എന്നാല്‍ അനൂപിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും. എനിക്ക് ഒരു കോടി ലഭിച്ച പരിപാടി രാത്രി എട്ടിന് ടെലികാസ്റ്റ് ചെയ്ത് പിറ്റേ ദിവസം രാവിലെ അഞ്ച് മണിക്ക് തന്നെ വീടിന്റെ വാതിലില്‍ ആളുകള്‍ മുട്ടിത്തുടങ്ങി. കോട്ടയത്ത് നിന്നും വന്ന ഒരു സ്ത്രീയാണ് ആദ്യം എത്തിയതെന്നും സനൂജ വ്യക്തമാക്കുന്നു.

ബിഗ് ബോസില്‍ മലയാളത്തില്‍ സംസാരിച്ചു: മലയാളികളായ അയിഷയ്ക്കും ഷെറീനയ്ക്കും കമല്‍ഹാസന്റെ വിമർശനംബിഗ് ബോസില്‍ മലയാളത്തില്‍ സംസാരിച്ചു: മലയാളികളായ അയിഷയ്ക്കും ഷെറീനയ്ക്കും കമല്‍ഹാസന്റെ വിമർശനം

ഭർത്താവില്ല, മൂന്ന് പെണ്‍മക്കളാണ്.

ഭർത്താവില്ല, മൂന്ന് പെണ്‍മക്കളാണ്. അവരെ കെട്ടിക്കാന്‍ ഞാന്‍ സഹായിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ആ ഷോ കണ്ട് ഇത്രയും സമയത്തിനുള്ളില്‍ എങ്ങനെ സ്ഥലം കണ്ടുപിടിച്ചെന്ന് എനിക്ക് അറിയില്ല. നെടുമങ്ങാട് നിന്നും അല്‍പ്പം ഉള്ളിലേക്ക് പോകുന്നിടത്താണ് എന്റെ വീട്. ഇത്രയും ദൂരെ നിന്ന് വന്നയാള്‍ ആ വീട് കണ്ടുപിടിച്ചത് അത്ഭുതമായിരുന്നുവെന്നും സനൂജ വ്യക്തമാക്കുന്നു.

Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്

 പിന്നീട് അങ്ങോട്ട് മാസങ്ങളോളം വീടിന്

അതായിരുന്നു തുടക്കും. പിന്നീട് അങ്ങോട്ട് മാസങ്ങളോളം വീടിന് മുന്നില്‍ ക്യൂ ആയിരുന്നു. സത്യമായ കാര്യമാണ്. അനൂപ് പറയുന്ന കാര്യങ്ങള്‍ സത്യമാണ്. നേരിട്ട് കണ്ടാല്‍ ചിരിക്കാത്തവർ പോലും വന്നിരുന്നു. പക്ഷെ അയല്‍ക്കാരൊന്നും വന്ന് ബുദ്ധിമുട്ടിച്ചില്ല. സ്വാഭാവികമായും ബാങ്കുകളില്‍ നിന്നും ആളുകള്‍ വന്നിരുന്നു.

അറുപത് ലക്ഷം രൂപ കിട്ടിയതില്‍ നിന്നും

അറുപത് ലക്ഷം രൂപ കിട്ടിയതില്‍ നിന്നും ഒരുപാട് ചാരിറ്റികള്‍ നടത്താനായി. അന്വേഷിച്ച് പൈസക്ക് വേണ്ടി വരുന്നവരൊന്നും യഥാർത്ഥ ആവശ്യക്കാർ ആയിരിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഒരിക്കല്‍ ഒരു സ്ത്രീ വീട്ടിലേക്ക് വന്നിരുന്നു. പിന്നീട് അവരെ ഞാന്‍ കാണുന്നത് പത്രത്തില്‍ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടു എന്ന വാർത്തയോടൊപ്പമാണ്. അത്തരത്തില്‍ ഒരുപാട് പേരുണ്ടായിരുന്നു.

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തതിലൂടെ ലഭിച്ച പണത്തില്‍ നിന്നാണ് വീട് വെച്ചത്. ആദ്യം വീടിന്റെ ചുറ്റുമതിലില്‍ ഏഷ്യാനെറ്റിന്റെ എംബ്ലം ഉണ്ടായിരുന്നു. പിന്നീട് വാഹനം വാങ്ങിയപ്പോള്‍ അത് എടുക്കേണ്ടി വന്നു. സുരേഷ് ഗോപി ഒന്ന് രണ്ട് പ്രാവശ്യം എന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നും ഒരു കോടി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സനൂജ വ്യക്തമാക്കുന്നു.

English summary
Sanuja Came In Support Of Onam 2022 Bumper Winner Anoop, Says What He Said Is correct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X