Get Updates
Get notified of breaking news, exclusive insights, and must-see stories!

മരത്തലകളോട് തര്‍ക്കികുക അസഹനീയം... തലയ്ക്ക് വെളിവുള്ളവര്‍ അമ്മയിലില്ലേയെന്ന് ശാരദക്കുട്ടി!!

അമ്മയില്‍ ബുദ്ധിയുള്ളവരില്ലേയെന്ന് ശാരദക്കുട്ടി

കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. പ്രമുഖ താരങ്ങളും ഡബ്ല്യുസിസിയിലെ അംഗങ്ങളും അമ്മയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. പക്ഷേ ഇപ്പോഴും അമ്മ തങ്ങളുടെ നിലപാടില്‍ നിന്ന് മാറിയിട്ടില്ല. അതേസമയം അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. മരത്തലകളാണ് അമ്മയിലുള്ളതെന്നും വിദ്യാഭ്യാസവും ധൈര്യവുമുള്ള സ്ത്രീകളോട് സംസാരിക്കാനറിയുന്ന ഒരാള്‍ പോലും അവിടെയില്ലെന്നും ശാരദക്കുട്ടി പറയുന്നു.

അതേസമയം അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രമുഖ നടിമാര്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ രാജിവച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കൂടുതല്‍ നടിമാര്‍ രാജിവെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ദിലീപിന്റെ വിഷയം ചര്‍ച്ച ചെയ്യാന്‍ ജനറല്‍ ബോഡി വിളിക്കണമെന്ന് ആവശ്യപ്പെട്ട് നടിമാര്‍ ഇടവേള ബാബുവിന് കത്തും നല്‍കിയിട്ടുണ്ട്. എന്നാല്‍ തനിക്ക് കേസില്‍ പങ്കില്ല എന്ന നിലപാട് തന്നെയാണ് ദിലീപ് സ്വീകരിച്ചത്.

മനുഷ്യവിരുദ്ധ മരത്തലകള്‍

മനുഷ്യവിരുദ്ധ മരത്തലകള്‍

മഹേഷ്, സജി നന്ത്യാട്ട് ശാന്തിവിള ദിനേഷ് തുടങ്ങിയ മനുഷ്യ വിരുദ്ധ മരത്തലകളോടാകും തര്‍ക്കിക്കേണ്ടി വരിക എന്നറിയാവുന്നത് കൊണ്ട് സായാഹ്ന ചര്‍ച്ചയ്ക്ക് വിളിച്ച ചാനലുകളോട് വയ്യ എന്ന് തീര്‍ത്തു പറയുകയായിരുന്നു. പ്രബലര്‍ക്ക് വേണ്ടി സംസാരിക്കാന്‍ തലക്കു ലേശമെങ്കിലും വെളിവുള്ള ഒരാളെ കിട്ടുന്നില്ലെന്നത് ആ സംഘടയുടെ പാപ്പരത്തം വിളിച്ച് പറയുന്നുണ്ട്. ഇങ്ങനെയാണ് ശാരദക്കുട്ടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. നേരത്തെയും ശാരദക്കുട്ടിയുടെ പോസ്റ്റില്‍ സജി നന്ത്യാട്ടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സജി നന്ത്യാട്ട് ബുദ്ധിയുള്ള സമൂഹത്തോട് സംസാരിക്കരുതെന്നാണ് ശാരദക്കുട്ടി പറഞ്ഞിരുന്നത്.

സ്ത്രീകള്‍ക്ക് അഭിനന്ദനം

സ്ത്രീകള്‍ക്ക് അഭിനന്ദനം

ഇത്തരം ആളുകള്‍ എന്തൊക്കെയോ വിളിച്ച് പറയുമ്പോഴും ഇപ്പുറത്ത് ആത്മവിശ്വാസത്തോടെ സമചിത്തത കൈവിടാതെ, അധിക്ഷേപ വാക്കുകള്‍ പറയാതെ, മിതമായും ശക്തമായും വാക്കുകളുപയോഗിക്കാനറിയുന്ന അഡ്വ. ആശാ ഉണ്ണിത്താന്‍, അഡ്വ. മിനി, നടി രഞ്ജിനി ഈ രംഗത്തെ അസുഖകരമായ അവസ്ഥകള്‍ നേരിട്ടറിയാമായിരുന്നിട്ടും യുക്തിപൂര്‍വം മാത്രം സംസാരിക്കുന്ന സജിത മഠത്തില്‍, ദീദി, ഷാഹിന ഈ സ്ത്രീകളെ കേള്‍ക്കാന്‍ മാത്രമാണ് ടിവി മുന്നിലിരിക്കുന്നതെന്നും ശാരദക്കുട്ടി പറയുന്നു.

ബുദ്ധിയും ചിന്താശക്തിയും ഉള്ളവരില്ലേ

ബുദ്ധിയും ചിന്താശക്തിയും ഉള്ളവരില്ലേ

ബുദ്ധിയും ചിന്താശക്തിയുമുള്ള സ്ത്രീകളോട് സംസാരിക്കാന്‍ അത്രയെങ്കിലും തലപ്പൊക്കമുള്ളവരെ പറഞ്ഞയക്കാന്‍ അമ്മയ്ക്ക് കഴിയേണ്ടതാണ്. അതേപോലെ തന്നെ അപ്പുറത്താരാണ് ചര്‍ച്ചയ്ക്ക് വരുന്നത് എന്നന്വേഷിച്ച് ഉറപ്പ് വരുത്താതെ ജീര്‍ണ്ണ ബുദ്ധികളോട് തര്‍ക്കിച്ച് നിങ്ങളുടെ വിലയേറിയ വാക്കുകള്‍ വ്യയം ചെയ്യരുതെന്ന് പ്രിയ കൂട്ടുകാരികളോട് അപേക്ഷിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അമ്മയില്‍ സ്ത്രീകളോട് സംസാരിക്കാന്‍ അറിയുന്നവരില്ലെന്നും എല്ലാം ആണധികാരം തലയില്‍ പേറി നടക്കുന്നവരാണെന്നും ശാരദക്കുട്ടി പറയുന്നു.

നടിമാര്‍ക്ക് പിന്തുണ

നടിമാര്‍ക്ക് പിന്തുണ

ദിലീപിനെ തിരിച്ചെടുക്കാനുള്ള നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതിനെയും പിന്തുണയ്ക്കുന്ന നിലപാടാണ് ശാരദക്കുട്ടി സ്വീകരിച്ചത്. അതേസമയം അമ്മയില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്കുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്. ദിലീപിനെ തിരിച്ചെടുത്തത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും ജനറല്‍ ബോഡി വിളിക്കണം എന്നാവശ്യപ്പെട്ട് പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നല്‍കിയിട്ടുണ്ട്. പ്രധാനമായും നാലു കാര്യങ്ങളാണ് കത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

നിലപാട് തിരുത്തിയില്ലെങ്കില്‍

നിലപാട് തിരുത്തിയില്ലെങ്കില്‍

ഡബ്ല്യുസിസിയില്‍ പിളര്‍പ്പില്ലെന്നും അമ്മയാണ് തിരുത്തേണ്ടതെന്നുമാണ് വനിതാ താരങ്ങളുടെ നിലപാട്. അതേസമയം അമ്മയുടെ നടപടിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ അമര്‍ഷം വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലപാട് തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ പേര്‍ രാജിക്ക് തയ്യാറാവുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം യുവനടന്‍മാരില്‍ പ്രിഥ്വിരാജ് നടിക്കൊപ്പമാണെന്ന് തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംഘടനാ നേതൃത്വം കടുത്ത സമ്മര്‍ദത്തിലാണ്. മോഹന്‍ലാലിനെതിരെ കടുത്ത രീതിയിലുള്ള എതിര്‍പ്പുകളാണ് ഉയരുന്നത്. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്നിട്ടും സമചിത്തതയോടെ പ്രവര്‍ത്തിക്കാന്‍ മോഹന്‍ലാലിന് സാധിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം.

Recommended Video

cmsvideo
    ആക്രമിക്കപ്പെട്ട നടി രാജി വെയ്ക്കാനുള്ള യഥാർത്ഥ കാരണം ഇതാണ് | Oneindia Malyalam
    മഞ്ജുവാര്യര്‍ രാജിവെച്ചോ?

    മഞ്ജുവാര്യര്‍ രാജിവെച്ചോ?

    മഞ്ജു വാര്യര്‍ രാജിവെച്ചോ എന്നാണ് എല്ലാവരുടെയും ചോദ്യം. ഡബ്ല്യുസിസിയുടെ കുറിപ്പില്ലൊന്നും മഞ്ജു വാര്യരുടെ സാന്നിധ്യമില്ല. ഇതോടെ മഞ്ജു രാജിവെച്ചെന്ന സൂചനകള്‍ ശക്തമായിരിക്കുകയാണ്. അതേസമയം ദിലീപിനെ തിരിച്ചെടുത്തതില്‍ മഞ്ജു വാര്യര്‍ തന്റെ പ്രതിഷേധം വ്യക്തമാക്കി കഴിഞ്ഞതാണ്. ഇതിനിടെ വിവാദം കത്തുമ്പോള്‍ ഒന്നും മിണ്ടാതെ മോഹന്‍ലാല്‍ ലണ്ടനിലേക്ക് പോയതും വന്‍വിവാദമായിട്ടുണ്ട്. അടുത്തമാസം പത്തിന് താന്‍ തിരിച്ചെത്തും വരെ അമ്മയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മിണ്ടരുതെന്ന് അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ മോഹന്‍ലാല്‍ പ്രതികരണം നടത്താത്തതാണ് വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+