കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരിപ്പിന് വിരാമം: കാഞ്ഞങ്ങാട് സാര്‍ക്ക് കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

Google Oneindia Malayalam News

കാഞ്ഞങ്ങാട്: രണ്ട് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ കോടോം-ബേളൂരിലെ വന്‍കിട കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. കോടികള്‍ ചെലവഴിച്ചിട്ടും ഇഴഞ്ഞുനീങ്ങിയ സാര്‍ക്ക് കുടിവെള്ള പദ്ധതിയാണ് ഒടുവില്‍ കമ്മീഷന്‍ ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്നത്. പദ്ധതിയുടെ അന്തിമ മിനുക്ക് പണിയിലാണ് ജല അതോറിറ്റി.വൈദ്യുതീകരണ ജോലികള്‍ കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് പകുതിയോടെ പദ്ധതി കമ്മീഷന്‍ ചെയ്യാനുള്ള തീരുമാനത്തിലാണ് ജല അതോറിറ്റി.

ട്വിസ്റ്റുകൾ നിറഞ്ഞ ശ്രീദേവിയുടെ ജീവിതം!! രണ്ട് വിവാദ പ്രണയങ്ങൾ.. ഗർഭിണിയായപ്പോൾ കിട്ടിയ തല്ല്ട്വിസ്റ്റുകൾ നിറഞ്ഞ ശ്രീദേവിയുടെ ജീവിതം!! രണ്ട് വിവാദ പ്രണയങ്ങൾ.. ഗർഭിണിയായപ്പോൾ കിട്ടിയ തല്ല്

പഞ്ചായത്തിന്റെ മൂന്നിലൊന്ന് ഭാഗത്തേക്ക് ആദ്യഘട്ടത്തിലും 2030ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുകയെന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ചെങ്കല്‍പാറ നിറഞ്ഞതും ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നതുമായ പഞ്ചായത്തുകളില്‍ ഒന്നാണ് കോടോം-ബേളൂര്‍. 105 പട്ടിക വര്‍ഗ കോളനികളിലടക്കം ജീവിക്കുന്ന 30,000ത്തോളം വരുന്ന ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എല്‍ഐസിയുടെ സഹായത്തോടെ ജല അതോറിറ്റി കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കിയത്.

 download2

സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നായ കോടോം-ബേളൂരില്‍ 2001ലാണ് എല്‍.ഐ.സിയുടെ സഹായത്തോടെ സമ്പൂര്‍ണ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ 8.68 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. തുടര്‍ന്ന് അയറോട്ട് പാലപ്പുഴ രാമങ്കയം പുഴയോരത്ത് കിണറും പമ്പുഹൗസും, കോടോത്ത് മയില്‍പ്പാറയില്‍ ആറ് ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള സംഭരണി, പോര്‍ക്കളത്ത് രണ്ട് ലക്ഷം ലിറ്റര്‍ ശേഷിയുള്ള പമ്പ് ഹൗസ് അടക്കമുള്ള സംഭരണി എന്നിവ 44.28 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു.

എന്നാല്‍ സംസ്ഥാനത്തൊട്ടാകെ കുടിവെള്ള പദ്ധതിക്കായി എല്‍ഐസി ഫണ്ട് അനുവദിക്കുന്നത് നിര്‍ത്തിയതോടെ പദ്ധതി നിലച്ചു. 2009ല്‍ മാന്ദ്യവിരുദ്ധ പാക്കേജില്‍ സാര്‍ക്ക് കുടിവെള്ള പദ്ധതിയില്‍ പെടുത്തി സര്‍ക്കാര്‍ 17 കോടി രൂപ അനുവദിച്ചതോടെയാണ് പദ്ധതി പുനരാരംഭിച്ചത്. 2011ല്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണി തുടങ്ങി. എന്നാല്‍ പദ്ധതിക്കാവശ്യമായ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് നല്‍കാന്‍ തീരുമാനിച്ചെങ്കിലും അളന്നു തിട്ടപ്പെടുത്താനും മറ്റും കാലതാമസം വന്നതോടെ പദ്ധതി വീണ്ടും നീണ്ടു. തടസ്സങ്ങള്‍ നീങ്ങിയതോടെയാണ് പദ്ധതി തുടങ്ങുന്നത്.

പദ്ധതിക്ക് ആകെ ചെലവ് 176,278,000 രൂപയാണ്. ഇതില്‍ പദ്ധതിക്കായി എല്‍ഐസി. വഴി ചെലവഴിച്ച 44,28,000 രൂപയും മാന്ദ്യ വിരുദ്ധ പാക്കേജില്‍പെടുത്തി സാര്‍ക്ക് കുടിവെള്ള പദ്ധതി വഴി അനുവദിച്ച 17 കോടി രൂപയുമടക്കം 174,428,000 രൂപയാണ് ജല അതോറിറ്റി പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതി നടപ്പിലാക്കാനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നായിരുന്നു പഞ്ചായത്തുമായുള്ള ജല അതോറിറ്റിയുടെ കരാര്‍. ഇതിന്റെ ഭാഗമായി തടയണ പ്രദേശത്തടക്കം എട്ടു സോണുകളിലായി സംഭരണികള്‍, ശുദ്ധീകരണ പ്ലാന്റ്, പമ്പ് ഹൗസുകള്‍ തുടങ്ങിയവ സ്ഥാപിക്കാനുള്ള 1.07 ഏക്കര്‍ സ്ഥലം സ്വകാര്യ വ്യക്തികളില്‍ നിന്നും പഞ്ചായത്ത് ഏറ്റെടുത്ത് ജല അതോറിറ്റിക്ക് കൈമാറി.

ഇതില്‍ പോര്‍ക്കളം, അയ്യങ്കാവ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിച്ചു. എണ്ണപ്പാറയില്‍ റവന്യു ഭൂമിയും വിട്ടുകിട്ടി. ബാക്കിയുള്ള സ്ഥലത്തിനായി 1,85,0000 രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. ഇതു കൂടാതെ നിലവില്‍ 31 ലക്ഷം രൂപ കോളനികളിലടക്കം കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാനായും നീക്കിവച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കുടിവെള്ളം സംഭരിക്കാന്‍ ചന്ദ്രഗിരിപ്പുഴയില്‍ അയറോട്ട് പാലപ്പുഴ രാമങ്കയത്താണ് തടയണ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് ഷട്ടറുകളോട് കൂടി ആധുനിക സംവിധാനങ്ങളോടെയുള്ള തടയണക്ക് 3.02 മീറ്റര്‍ ഉയരവും 80 മീറ്റര്‍ നീളവുമാണുള്ളത്. ഉയര്‍ത്തി വെക്കാനും താഴ്ത്താനും കഴിയുന്ന തരത്തിലുള്ളവയാണ് ഷട്ടറുകള്‍.

അതുകൊണ്ട് തന്നെ മഴക്കാലത്ത് കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്നതനുസരിച്ച് ഷട്ടര്‍ തുറന്നാല്‍ തടയണ പ്രദേശത്ത് പരിധിയില്‍ കൂടുതല്‍ വെള്ളമുയരില്ല. വേനല്‍ക്കാലത്ത് ഷട്ടറടച്ച് ആവശ്യത്തിനുള്ള വെള്ളം സംഭരിക്കാനും സാധിക്കും. നിലവില്‍ തടയണ പ്രദേശത്ത് കിണറും പമ്പ് ഹൗസും വെള്ളം പമ്പ് ചെയ്യാനുള്ള 125 കുതിര ശക്തിയുള്ള കൂറ്റന്‍ മോട്ടോറും സ്ഥാപിച്ചു കഴിഞ്ഞു. വൈദ്യുതീകരണ ജോലികളും പൂര്‍ത്തിയായി വരുന്നു. തടയണയില്‍ വെള്ളം സംഭരിച്ച് ശുദ്ധീകരണ പ്ലാന്റില്‍ എത്തിക്കാനുള്ള വലിയ പൈപ്പുകളും ഒരുക്കി കഴിഞ്ഞു. ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രവൃത്തിക്കുന്ന മുന്നാട് കുടിവെള്ള പദ്ധതിക്കും ഇവിടെ നിന്നാണ് വെള്ളമെത്തിക്കുന്നത്.

കണ്ണൂരിൽ കെ സുധാകരന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ കോൺഗ്രസ്‌ ഇരകളുടെ സത്യാഗ്രഹ സമരം ആരംഭിച്ചുകണ്ണൂരിൽ കെ സുധാകരന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ കോൺഗ്രസ്‌ ഇരകളുടെ സത്യാഗ്രഹ സമരം ആരംഭിച്ചു

ഷുഹൈബിനെ കൊല്ലാന്‍ പിന്തുടര്‍ന്നത് രണ്ടുദിവസം; വാള്‍ നഷ്ടമായി, വിവാഹവും!! ആകാശ് എത്തിയപ്പോള്‍...ഷുഹൈബിനെ കൊല്ലാന്‍ പിന്തുടര്‍ന്നത് രണ്ടുദിവസം; വാള്‍ നഷ്ടമായി, വിവാഹവും!! ആകാശ് എത്തിയപ്പോള്‍...

English summary
sarc wateplan stats soon in kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X