കൈപൊള്ളിക്കുന്ന വിലയുമായി മത്തി; 400 കടന്നു, ട്രോളിങ് നിരോധനവും മത്സ്യലഭ്യതയിലെ കുറവും തിരിച്ചടി
തിരുവനന്തപുരം: മലയാളികളുടെ തീൻമേശയിൽ ഇനി മത്തി വിളമ്പുന്നതും ആഡംബരത്തിന്റെ പര്യായമായി മാറുമോ എന്നാരെങ്കിലും ചോദിച്ചാൽ നെറ്റി ചുളിക്കേണ്ട കാര്യമില്ല. കാരണം നമ്മുടെ ഈ ഇഷ്‌ട വിഭവത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്നതാണ് ഇപ്പോഴത്തെ സാഹചര്യം. മത്തിയുടെ വില അനിയന്ത്രിതമായി കുതിച്ചുയരുന്ന കാഴ്‌ചയാണ് കാണാനുള്ളത്.
ഏറ്റവും ഒടുവിൽ ഒരു കിലോ മത്തിയ്ക്ക് 400 രൂപ കടന്ന് കുതിക്കുകയാണ്. ഇനി മലയാളിക്ക് മത്തി കൂട്ടി ഒരു ഊൺ കഴിക്കാൻ ഒരു കിലോ കോഴിയിറച്ചിക്ക് ചിലവാക്കുന്നതിലും അധികം തുക വേണ്ടി വരും. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഇത് തന്നെയാണ് സ്ഥിതി. തിരുവനന്തപുരം വിഴിഞ്ഞത്തും വടകര ചോമ്പാൽ ഹാർബറിലും മത്തി സൂപ്പർസ്‌റ്റാർ പരിവേഷത്തോടെയാണ് വിലസുന്നത്, വില അത്രയ്ക്കുണ്ട് താനും.

ഇത്തവണ ട്രോളിങ് നിരോധനത്തിന് ഒപ്പം മറ്റ് ചില കാരണങ്ങൾ കൂടി മത്തിയുടെ വില ഉയർത്താൻ കാരണമായി എന്നാണ് വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനവും അതുമൂലം കേരളത്തിലെ മത്സ്യലഭ്യത കുറഞ്ഞതും വലിയ തിരിച്ചടിയായി. ഇതോടെയാണ് സമാനതകൾ ഇല്ലാത്തവിധം ഉയരങ്ങളിലേക്ക് മത്തി വില കുതിച്ചുയരുന്നത്.
മത്സ്യങ്ങളുടെ പ്രജനന കാലത്ത് യന്ത്രബോട്ടുകൾ മൂലമുണ്ടാവുന്ന ഭീഷണി തടയാൻ ഏർപ്പെടുത്തിയ ട്രോളിങ് നിരോധനം വില ഉയർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. നിലവിൽ ചെറുവള്ളങ്ങളും മറ്റ് ബോട്ടുകളും മാത്രമാണ് മത്സ്യബന്ധനം നടത്തുന്നത്. അതുകൊണ്ട് തന്നെ ലഭ്യതയിലെ പരിമിതി വിലയെ സാരമായി ബാധിക്കുന്നുണ്ട്.
കഴിഞ്ഞ 4 വർഷമായി 52 ദിവസത്തോളമായിരുന്നു കേരളത്തിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഇന്ത്യയിലെ മറ്റ് തീരദേശ സംസ്ഥാനങ്ങളിൽ ഇത് 60 ദിവസമാണ്. എന്നിട്ടും കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്. കൂടുതലും യന്ത്രവത്കൃത ബോട്ടുകൾ സ്വന്തമായുള്ളവരും അതിൽ മത്സ്യബന്ധത്തിന് പോവുന്നവരുമാണ് ട്രോളിങ് നിരോധനത്തെ എതിർക്കുന്നത്.
എന്നാൽ ഇത് മാത്രമല്ല ആശങ്കപ്പെടേണ്ട ചില വസ്‌തുതകളും ഇക്കൂട്ടത്തിലുണ്ട് എന്നാണ് വിദഗ്‌ധർ പറയുന്നത്. മുൻ വർഷങ്ങളിൽ ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും നേട്ടമുണ്ടാക്കുന്ന നാളുകളായിരുന്നു. ധാരാളമായി മത്സ്യം ലഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇക്കുറി അതൊക്കെ മാറിമറിഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലം ഇവർക്ക് ലഭിക്കുന്ന മത്സ്യത്തിന്റെ അളവ് വലിയ തോതിലാണ് ഇടിഞ്ഞിരിക്കുന്നത്. അമിതമായ ചൂടും മത്സ്യങ്ങളെ അകറ്റുന്ന ഘടകമാണെന്ന് മേഖലയിൽ പരിചയ സമ്പത്തുള്ളവർ പറയുന്നു. ഇത് ഏറ്റവും കൂടുതൽ ബന്ധിക്കപ്പെട്ട മത്സ്യം മത്തിയാണ്. ഇതിന് പുറമെ നത്തോലി, അയല തുടങ്ങിയ മീനുകളെയും ഇത് സാരമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ.
കടലിൽ ഇപ്പോൾ മീനുകൾക്ക് വളരാൻ ആവശ്യമായ അനുകൂല സാഹചര്യമില്ല എന്നതാണ് മറ്റൊരു പ്രശ്‌നമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. കനത്ത ചൂട് തന്നെയാണ് പ്രധാന ഭീഷണി. ഇതോടെ വളർച്ച മുരടിക്കുകയാണ് മത്തി ഉൾപ്പെടയുള്ള മത്സ്യങ്ങളുടെ എന്നാണ് റിപ്പോർട്ട്. ഈ ചെറിയ മത്തി തമിഴ്‌നാട്ടിലേക്ക് ഉൾപ്പെടെ കോഴിത്തീറ്റ ഉൾപ്പെടെ നിർമ്മിക്കാനായി കയറ്റി അയക്കുകയാണ് പതിവ്.
മത്സ്യലഭ്യതയിലെ കുറവാണ് കേരളം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. 2012ൽ ആകെ 8.32 ലക്ഷം ടൺ മത്സ്യമാണ് ഇവിടെ ലഭിച്ചത്. ഇതിൽ 3.92 ലക്ഷം ടണ്ണും മത്തിയായിരുന്നു എന്നതാണ് പ്രത്യേകത. എന്നാൽ 2021ൽ കേരളത്തിൽ ലഭിച്ച മത്തി 3297 ടൺ മാത്രമായിരുന്നു. അടുത്ത വർഷം കാര്യങ്ങൾ ഒരൽപം മെച്ചപ്പെട്ടെങ്കിലും രണ്ട് വർഷങ്ങൾക്ക് ഇപ്പുറം 2024ലും സ്ഥിതി ഗുരുതരം ആവുമെന്നാണ് കരുതപ്പെടുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications