Get Updates
Get notified of breaking news, exclusive insights, and must-see stories!

'സരിത്തിനെ ആരൊക്കെയോ കിഡ്‌നാപ്പ് ചെയ്തു' ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് കേസിലെ മറ്റൊരു പ്രതി സ്വപ്‌ന സുരേഷ്. ഇന്ന് രാവിലെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് സരിത്തിനെ കൊണ്ടുപോയത് എന്നും വന്നവരരാണ് എന്ന് അറിയില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. തന്റെ വെളിപ്പെടുത്തലിന് പിന്നാലെ അവര്‍ ആക്രമണം തുടങ്ങി എന്നാണ് മനസിലാക്കേണ്ടത് എന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു. സ്വപ്‌ന സുരേഷ് പറഞ്ഞത് ഇങ്ങനെയാണ്:-

sarith

എന്റെയും എന്റ കുടുംബത്തിന്റേയും സരിത്തിന്റെയും സരിത്തിന്റെ കുടുംബത്തിന്റേയും നേര്‍ക്കുള്ള ഭീഷണി എത്രത്തോളം ആണെന്ന് മനസിലാക്കണം. ആരൊക്കയോ വന്ന് പിടിച്ച് വലിച്ച് പട്ടാപ്പകല്‍ സി സി ടി വിയും സെക്യൂരിറ്റിയുമുള്ള ഫ്‌ളാറ്റില്‍ നിന്ന് സരിത്തിനെ പിടിച്ച് കിഡ്‌നാപ്പ് ചെയ്ത് കൊണ്ടുപോയിരിക്കുകയാണ്. ഇത് എനിക്കെതിരായ അടുത്ത അറ്റാക്ക് ആണ്. കേരളത്തിലെ ജനങ്ങള്‍ മനസിലാക്കേണ്ടത് ഈ ഗുണ്ടായിസം നിര്‍ത്തലാക്കിക്കണം എന്നാണ്.

സത്യം പുറത്ത് വരാന്‍ വേണ്ടിയാണ്. ആരേയും അപകീര്‍ത്തിപ്പെടുത്താനല്ല. സത്യം മാത്രമെ ഞാന്‍ പറയുന്നുള്ളൂ. വന്നവര്‍ക്ക് യൂണിഫോണോ ഐ ഡി കാര്‍ഡോ ഇല്ല. ആര്‍ക്കും ആരെയും പട്ടാപ്പകല്‍ കിഡ്‌നാപ്പ് ചെയ്യാം വെട്ടിക്കൊല്ലാം എന്നതാണ് കേരളത്തിലെ ജനങ്ങള്‍ ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ഞാന്‍ വേറെ നിങ്ങളോടൊന്നും പറഞ്ഞിട്ടില്ല. എന്റെ വീട്ടില്‍ നിന്ന് ഒരാളിനെ മൂന്നാല് പേര് വന്ന് എടുത്തോണ്ട് പോയിരിക്കുകയാണ്.

പൊലീസ് എന്ന് പറഞ്ഞിട്ട്. പൊലീസാണോ എന്നൊന്നും അറിയില്ല. പാലക്കാട് ബില്‍ഡ്‌ടെക് അവന്യൂ എന്ന് ഫ്‌ളാറ്റിലെ സ്റ്റാഫ് അക്കമൊഡേഷനില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. എന്റെ കൂടെ നില്‍ക്കുന്നവരെല്ലാം ഭീഷണിയിലാണ്. ബലാല്‍ക്കാരമായി പിടിച്ച് കൊണ്ടുപോയി. ഒരു കാരണവുമില്ലാതെയാണ് പിടിച്ചുകൊണ്ടുപോയിരിക്കുന്നത്.

ഇതൊക്കെ എങ്ങനെ വിശേഷിപ്പിക്കും ഇനിയാ.... സൗന്ദര്യം എന്നാല്‍ നിങ്ങളാണ്

വൈറ്റ് സ്വിഫ്റ്റ് കാറിലാണ് വന്നത്. എവിടെയാണെന്നൊന്നും അറിയില്ല. സരിത്തിന്റെ വീട്ടുകാര്‍ ടെന്‍ഷനടിക്കേണ്ട എന്നും എച്ച് ആര്‍ ഡി എസിന്റെ സ്റ്റാഫായ സരിത്തിന് എല്ലാ സംരക്ഷണവും നല്‍കുമെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോടായി പറഞ്ഞു.

ഇന്ന് രാവിലെ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിച്ച് സ്വപ്‌ന സുരേഷ് മാധ്യമങ്ങളെ കണ്ടിരുന്നു. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും സ്വര്‍ണകടത്തില്‍ പങ്കുണ്ടെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+