സ്വപ്‌നയുടെ മൊഴി ആര് പറഞ്ഞിട്ടാണ് എന്ന് മാത്രമാണ് ചോദിച്ചത്, ലൈഫ് മിഷനെക്കുറിച്ച് ചോദിച്ചിട്ടേയില്ല: സരിത്ത്
പാലക്കാട്: ഇന്ന് രാവിലെ അപ്രതീക്ഷിതമായി കസ്റ്റഡിയിലെടുത്ത സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വിജിലന്‍സ് വിട്ടയച്ചു. പിടികൂടി രണ്ടര മണിക്കൂറോളം കഴിഞ്ഞാണ് സരിത്തിനെ വിട്ടയച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസിലാണ് സരിത്തിനെ കൊണ്ടുപോയത് എന്നായിരുന്നു വിജിലന്‍സ് നേരത്തെ പറഞ്ഞത്. എന്നാല്‍ ലൈഫ് മിഷനെക്കുറിച്ച് ഒന്നും വിജിലന്‍സ് തന്നോട് ചോദിച്ചിട്ടില്ലെന്ന് പുറത്തിറങ്ങിയ ശേഷം സരിത്ത് പറഞ്ഞു.
സ്വപ്‌ന സുരേഷ് ഇന്നലെ മൊഴി കൊടുത്തത് ആര് പറഞ്ഞിട്ടാണ് എന്നാണ് തന്നോട് ചോദിച്ചതെന്നും സരിത്ത് പറഞ്ഞു. ബലം പ്രയോഗിച്ചാണ് തന്നെ ഫ്‌ളാറ്റില്‍ നിന്ന് കൊണ്ടുപോയത് എന്നും ചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല എന്നും സരിത്ത് പറഞ്ഞു. ഹാജരാകാന്‍ ആവശ്യപ്പെട്ട് തനിക്ക് ഇതിന് മുമ്പ് വിജിലന്‍സ് നോട്ടീസൊന്നും തന്നിട്ടില്ലെന്നും സരിത്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ മാസം 16-ാം തീയതി തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ സരിതിനോട് ഹാജരാകാന്‍ വിജിലന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.

സരിത്തിന്റെ ഫോണും വിജിലന്‍സ് പിടിച്ചുവെച്ചിട്ടുണ്ട്. സരിത്തിനെ കസ്റ്റഡിയിലെടുക്കവേ ആരെയും വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് സ്വപ്ന സുരേഷും ആരോപിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വിജിലന്‍സ് സരിത്തിനെ കൊണ്ടുപോയത്. സരിത്തിനെ ആരൊക്കയൊ ചേര്‍ന്ന് കിഡ്‌നാപ്പ് ചെയ്തു എന്നാണ് സ്വപ്‌ന സുരേഷ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം സംഭവത്തില്‍ ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയായിരുന്നു. നേരത്തെ സരിത്ത് എവിടെയാണെന്നറിയില്ല, ആരാണ് കൊണ്ടുപോയതെന്നറിയില്ല എന്ന് അമ്മ പറഞ്ഞിരുന്നു. മുന്നറിയിപ്പ് നല്‍കിയില്ല എന്നും തന്റെ മകന്റെ ജീവന് ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാകാനാവശ്യപ്പെട്ടുള്ള നോട്ടീസ് സരിത്ത് സ്വീകരിച്ചില്ലെന്ന് വിജിലന്‍സ് പറഞ്ഞിരുന്നു.
ഇതൊക്കെ എങ്ങനെ വിശേഷിപ്പിക്കും ഇനിയാ.... സൗന്ദര്യം എന്നാല്‍ നിങ്ങളാണ്
നേരത്തെ തനിക്കും കുടുംബത്തിനും സരിത്തിനും കുടുംബത്തിനും ഭീഷണി ഉണ്ട് എന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഐ ഡി കാര്‍ഡ് കാണിച്ചില്ലെന്നും ആരാണ് സരിത്തിനെ കൊണ്ടുപോയത് അറിയില്ല എന്നുമാണ് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ കുടുംബത്തേയും പ്രതിരോധത്തിലാക്കി ആരോപണമുന്നയിച്ചത്.












Click it and Unblock the Notifications