നഗ്ന ദൃശ്യങ്ങള്‍ ചോര്‍ത്തിയത് എഡിജിപി പത്മകുമാറെന്ന് സരിത
തിരുവനന്തപുരം: വാട്‌സ് ആപ്പിലൂടെ പ്രചരിച്ച തന്റെ അശ്ലീല ദൃശ്യങ്ങള്‍ ചോര്‍ത്തിയത് എഡിജിപി പത്മകുമാറാണെന്ന ഗുരുതരമായ ആരോപണവുമായി സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ രംഗത്തെത്തി. പത്മകുമാറിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സരിത പരാതിയെക്കുറിച്ച് വിശദീകരിച്ചത്.
സോളാര്‍ തട്ടിപ്പുകേസില്‍ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്റെ അമ്മയുടെ കസ്റ്റഡിയിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഏഴു മൊബൈല്‍ ഫോണുകളും രണ്ടു ലാപ്‌ടോപ്പുകളുമാണ് പിടിച്ചെടുത്തത്. ഇവയില്‍ നാലു മൊബൈല്‍ ഫോണുകള്‍ മാത്രമാണ് കോടതിയില്‍ ഹാജരാക്കിയിരുന്നത്.

താന്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് ഹാജരാക്കിയിരുന്നില്ല. ഈ ഫോണിലായിരുന്നു ദൃശ്യങ്ങള്‍ ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ ചോര്‍ന്ന് വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നതെന്ന് സരിത പറഞ്ഞു. മൊബൈലിലും ലാപ്‌ടോപ്പിലും ഉണ്ടായിരുന്ന ദൃശ്യങ്ങള്‍ മിക്‌സ് ചെയ്താണ് പ്രചരിപ്പിച്ചതെന്നാല്‍ പോലീസ് തന്നെയാണ് ചെയ്തിരിക്കുന്നതെന്ന് സരിത ആവര്‍ത്തിച്ചു. വ്യക്തി വൈരാഗ്യം മൂലമാണ് എഡിജിപി ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് സരിത പറയുന്നു.
ഒക്ടോബര്‍ ആദ്യമാണ് സരിതയുടെ ആറോളം അശ്ലീല ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിച്ചത്. ഇവ തന്റേതല്ലെന്നും മോര്‍ഫ് ചെയ്താണ് പ്രചരിപ്പിച്ചതെന്നുമാണ് സരിത ആദ്യം പറഞ്ഞിരുന്നതെങ്കില്‍ തന്റെതുതന്നെയാണെന്ന് സ്ഥിതീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സരിത നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടയിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥനെ പ്രതിസ്ഥാനത്ത് നിര്‍ത്തി സരിത രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications