Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനക്കേസ്: സരിത മുങ്ങി നടക്കുന്നെന്ന്

തിരുവനന്തപുരം: എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ വ്യക്തമായ മൊഴി നല്‍കാതെ സരിത എസ് നായര്‍ മുങ്ങി നടക്കുന്നതായി റിപ്പോര്‍ട്ട്. കേസില്‍ മൊഴി നല്‍കണം എന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടീസ് സരിത കൈപ്പറ്റിയില്ല. സരിതയുടെ ചെങ്ങന്നൂരിലുളള വീട്ടിലേക്കാണ് പോലീസ് നോട്ടീസ് അയച്ചത്.

നോട്ടീസ് സ്വീകരിച്ചില്ല എന്ന് മാത്രമല്ല കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറാനും സരിത തയ്യാറാകുന്നില്ല. സരിതയുടെ പരാതിയില്‍ പീഡനം നടന്ന ദിവസമോ സമയമോ കൃത്യമായി പറഞ്ഞിട്ടില്ല. 2012 ലാണ് സംഭവം നടന്നത് എന്ന് മാത്രമാണ് സരിത ആകെ പറഞ്ഞത്. സരിത പറഞ്ഞ സൂചനകള്‍ വെച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ആ സമയത്ത് അബ്ദുള്ളക്കുട്ടി മസ്‌ക്കറ്റ് ഹോട്ടലില്‍ താമസിച്ചിരുന്നില്ല എന്നാണ് പോലീസിന് കിട്ടിയ വിവരം.

saritha-s-nair

പോലീസ് അയച്ച നോട്ടീസ് കൈപ്പറ്റാതെ വിട്ട സരിത എസ് നായര്‍ പുതിയ ആരോപണങ്ങളുമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും അന്വേഷണ സംഘത്തിന് തലവേദനയാകുന്നുണ്ട്. സരിതയുടെ പരാതിയില്‍ എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയ്‌ക്കെതിരെ പോലീസ് ബലാത്സംഗക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മുന്നോട്ടുള്ള അന്വേഷണത്തിന് സരിതയുടെ വിശദമായ മൊഴി പോലീസിന് കിട്ടിയേ തീരൂ.

ചെങ്ങന്നൂരിലെ വീട്ടില്‍ സരിത ഇപ്പോള്‍ താമസിക്കുന്നില്ല എന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവിലെ വാടകവീട്ടിലാണത്രെ സരിത ഇപ്പോള്‍ താമസിക്കുന്നത്. നോട്ടീസ് കൈപ്പറ്റാതിരുന്നതിനെ തുടര്‍ന്ന് പോലീസിനെ അയച്ച് സരിതയില്‍ നിന്നും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+