Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികാരോപണം: സരിത നല്‍കി... ആ വിവരങ്ങള്‍, മുദ്രവച്ച കവറില്‍; പോലീസ് അസോസിയേഷനും പണം?

കൊച്ചി: കഴിഞ്ഞ ദിവസം നടക്കാതെ പോയ സോളാര്‍ കമ്മീഷന്‍ സിറ്റിംഗ് തുടങ്ങി. സരിത എസ് നായര്‍ ക്രോസ് വിസ്താരത്തിന് വിധേയയായിക്കൊണ്ടിരിയ്ക്കുകയാണ്.

എന്നാല്‍ അതിന് മുമ്പ് സരിത ആ വിവരങ്ങള്‍ എല്ലാം എഴുതി തയ്യാറാക്കി മുദ്രവച്ച കവറില്‍ സോളാര്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലൈംഗികാരോപണങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് അതിലുള്ളത്. എഴുതിത്തയ്യാറാക്കി നല്‍കിയ കുറിപ്പില്‍ ചില രാഷ്ട്രീയ നേതാക്കളുടെ പേരുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഞെട്ടിപ്പിയ്ക്കുന്ന മറ്റൊരു വിവരം കൂടി സരിത എസ് നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസ് അസോസിയേഷനും തങ്ങളുടെ പണം പറ്റിയിട്ടുണ്ടെന്നതാണത്.

ലൈംഗികാരോപണം

ലൈംഗികാരോപണം

ലൈംഗിക ആരോപണങ്ങളെ സംബന്ധിച്ച് പരസ്യമായി മൊഴി നല്‍കാന്‍ താന്‍ തയ്യാറല്ലെന്നായിരുന്നു സരിത എസ് നായര്‍ വ്യക്തമാക്കിയിരുന്നത്. ഇതേതുടര്‍ന്ന് മുദ്രവച്ച കവറില്‍ എഴുതി നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

കത്ത് നല്‍കി

കത്ത് നല്‍കി

കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം സരിത എസ് നായര്‍ ലൈംഗികാരോപണങ്ങള്‍ സംന്ധിച്ച വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ എഴുതി നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍

രാഷ്ട്രീയക്കാര്‍

സരിത എഴുതി നല്‍കിയ മൊഴിയില്‍ ചില രാഷ്ട്രീയ നേതാക്കളുടെ പേരുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോലീസ് അസോസിയേഷന് 20 ലക്ഷം

പോലീസ് അസോസിയേഷന് 20 ലക്ഷം

പോലീസ് അസോസിയേഷന് 20 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നാണ് സരിത എസ് നായര്‍ മൊഴി നല്‍കിയിട്ടുള്ളത്. 2013 ല്‍ സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വച്ചാണ് ഈ പണം അസോസിയേഷന്‍ സെക്രട്ടറി ജിആര്‍ അജിത്തിന് കൈമാറിയതെന്നും സരിത പറഞ്ഞു.

പോലീസ് സോളാര്‍

പോലീസ് സോളാര്‍

എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സോളാര്‍ പദ്ധതി നടപ്പാക്കാമെന്ന് അസോസിയേഷന്റെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചിരുന്നതായാണ് സരിത പറയുന്നത്. എഡിജിപി ശങ്കര്‍ റെഡ്ഡി ഇത് സംബന്ധിച്ച് ഉത്തരവിക്കിയിട്ടുണ്ടെന്നും സരിത പറഞ്ഞു.

പരസ്യം

പരസ്യം

പോലീസ് അസോസിഷേയന്റെ സുവനീറില്‍ ടീം സോളാറിന്റെ പരസ്യം വന്നതായും സരിത മൊഴി നല്‍കിയിട്ടുണ്ട്.

കൂടുതല്‍ തെളിവുകള്‍

കൂടുതല്‍ തെളിവുകള്‍

മുഖ്യമന്ത്രിയുമായുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അടുത്ത ദിവസം കൈമാറും എന്നാണ് സരിത എസ് നായര്‍ അറിയിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+