Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ വാട്ആപ്പ് ദൃശ്യം; 28,000 പേര്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാ എസ്. നായരുടെതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ 28,000ത്തോളം പേര്‍ പോലീസ് നിരീക്ഷണത്തില്‍. ദൃശ്യം പുറത്തുവിട്ടതാരാണെന്ന അന്വേഷണം നടത്തുന്ന പോലീസ് ഇത്രയും പേരുടെ വാട്‌സ് ആപ്പ് വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.

സരിതയുടെ അഭിഭാഷകന്‍ അഡ്വ. പ്രിന്‍സ് ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് പേര്‍ സംഭവം വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചതിനാല്‍ കുറ്റവാളികളെ പിടികൂടുക പോലീസിനെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്. പ്രതികളുടെ ബാഹുല്യം പ്രശ്‌നമാണെങ്കിലും നിയമ തടസങ്ങളൊന്നുമില്ലെന്നാണ് അഭിഭാഷകന്റെ വാദം.

saritha-nair

കേസില്‍ കുടുങ്ങുന്നവരുടെ വിവരങ്ങള്‍ അതത് സ്റ്റേഷനുകളിലേക്ക് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനുശേഷമാകും അവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുക. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണം. വാട്‌സ് ആപ്പ് അധികൃതരോട് കേസിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് കത്തയച്ചിട്ടുണ്ട്.

ഒക്ടോബര്‍ ആദ്യമായിരുന്നു സരിതയുടെതെന്ന പേരില്‍ ആറോളം വീഡിയോകള്‍ വാട്‌സ് ആപ്പ് വഴി പ്രചരിച്ചത്. മണിക്കൂറുകള്‍ കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. തന്റെതെന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നുകാട്ടി സരിത പത്തനംതിട്ട കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+