Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർഎസ്എസിനെ തൃപ്തിപ്പെടുത്തലും വ്യക്തിപരവും: ഗവർണ്ണർക്കെതിരെ വീണ്ടും വിമർശനവുമായി സിപിഎം

തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രത്തിലെ മോദി ഭരണത്തിന്റെയും ആർഎസ്എസ്‌- -ബിജെപിയുടെയും രാഷ്ട്രീയ ഇച്ഛ സംസ്ഥാനങ്ങളിൽ നടപ്പാക്കാനുള്ള ഉപകരണമായി ഗവർണർമാരെ മാറ്റിയിരിക്കുകയാണെന്നാണ് അദ്ദേഹം വിമർശിക്കുന്നത്.

ആരിഫ് മൊഹമ്മദ് ഖാൻ എന്ന വ്യക്തിയല്ല, കേന്ദ്രം നിയമിച്ച ഗവർണറാണ് വിഷയം. ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ വേണം ഖാന്റെ കടിഞ്ഞാണില്ലാത്ത നടപടികളെ കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സി പി എം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയായിരുന്നു പാർട്ടി സെക്രട്ടറിയുടെ വിമർശനം.

കേന്ദ്രത്തിലെ ആർഎസ്എസ്- –-ബിജെപി ഭരണത്തെ

കേന്ദ്രത്തിലെ ആർഎസ്എസ്- --ബിജെപി ഭരണത്തെ തൃപ്തിപ്പെടുത്തുന്നതിനും വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് ഗവർണർ സംസ്ഥാനത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിസഭ നിലനിൽക്കെ സമാന്തരഭരണം അടിച്ചേൽപ്പിക്കാൻ ഗവർണർക്ക് കഴിയില്ല. ജനാധിപത്യകേരളം അത്രമാത്രം കരുത്തുറ്റതാണ്. ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിസഭ നിലനിൽക്കെ സമാന്തരഭരണം അടിച്ചേൽപ്പിക്കാൻ ഗവർണർക്ക് കഴിയില്ല. ജനാധിപത്യകേരളം അത്രമാത്രം കരുത്തുറ്റതാണെന്നും കോടിയേരി ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.

അമൃതയെ ചേർത്ത് നിർത്തി ചുംമ്പിച്ച് ഗോപി സുന്ദർ; ഇതാണോ ഓണസമ്മാനമെന്ന് ആരാധകർ, വൈറല്‍ ചിത്രങ്ങള്‍

ചില സംസ്ഥാനങ്ങളിൽ സർവകലാശാലകളുടെ ചാൻസലർ

ചില സംസ്ഥാനങ്ങളിൽ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നിയമസഭകളോ മന്ത്രിസഭകളോ നീക്കുകയും നിയമഭേദഗതി പാസാക്കുകയും ചെയ്തിട്ടുണ്ട്. ഗവർണർക്കെതിരെ പ്രതിഷേധിച്ച് ചില മുഖ്യമന്ത്രിമാർ പ്രത്യക്ഷസമരം നടത്തിയിട്ടുമുണ്ട്. എന്നാൽ, ഗവർണറും സംസ്ഥാന സർക്കാരും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയെന്ന സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. ഗവർണറുടെ ഭാഗത്തുനിന്ന് സംഭവിക്കാൻ പാടില്ലാത്ത സമീപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെല്ലാം സർക്കാരും മുഖ്യമന്ത്രിയും തികഞ്ഞ ക്ഷമാശീലവും സംയമനവും പാലിച്ച് 'സ്‌ഫോടനാവസ്ഥ' ഒഴിവാക്കുകയായിരുന്നു.

ഗവർണർ പദവി ഒരു അജഗളസ്തനമാണെന്നും

ഗവർണർ പദവി ഒരു അജഗളസ്തനമാണെന്നും അനാവശ്യമായ ഈ സ്ഥാനം ഇല്ലാതാക്കണമെന്നും ഇടതുപക്ഷ പാർടികൾ മുമ്പേ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന സംവിധാനമായതുകൊണ്ട് ഏറ്റുമുട്ടുകയെന്നത് നയമായി എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നില്ല. ഗവർണർക്ക് സംസ്ഥാന ഭരണത്തലവനെന്ന വിശേഷണമുണ്ട്. എന്നാൽ, ജനങ്ങൾ തെരഞ്ഞെടുത്ത ഭരണത്തെ മറികടക്കാനുള്ള സ്ഥാനമല്ല ഇത്. മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവർത്തിക്കേണ്ട പദവിയാണ് ഗവർണറുടേത്. അതല്ലാതെ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ മേലോ സ്വന്തം സാമ്രാജ്യമോ സമാന്തരഭരണമോ നടത്താൻ ഗവർണറെ ഭരണഘടന അനുവദിക്കുന്നില്ല. ഇത് മനസ്സിലാക്കുന്നതിൽ ആരിഫ് മൊഹമ്മദ് ഖാന് വലിയ പിഴവ് പറ്റിയിട്ടുണ്ട്. ഓർഡിനൻസിൽ ഒപ്പിടാതെ ബിജെപി--- ആർഎസ്എസ് രാഷ്ട്രീയ ചേരിയെ ആഹ്ലാദിപ്പിക്കുകയാണ് ഗവർണർ.

ഒപ്പിടാന്‍ തയ്യാറാവാത്ത ഓർഡിനന്‍സുകള്‍ ഗവർണ്ണർ മടക്കി

ഒപ്പിടാന്‍ തയ്യാറാവാത്ത ഓർഡിനന്‍സുകള്‍ ഗവർണ്ണർ മടക്കി അയച്ചില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം സഭ സമ്മേളിക്കുന്നത് കേരളത്തിലാണ്. ഒരു മാസംമുമ്പാണ് സഭ പിരിഞ്ഞത്. ആറുമാസത്തിൽ ഒരിക്കലെങ്കിലും സമ്മേളനം ചേരണമെന്നതാണ് വ്യവസ്ഥ. എന്നാൽ, ഭരണഘടനാ വ്യവസ്ഥ പാലിക്കുന്നതിനുവേണ്ടി പരമാവധി ദിവസങ്ങൾക്കുവേണ്ടി കാത്തുനിൽക്കാതെയാണ് കേരളനിയമസഭ സമ്മേളിച്ചുവരുന്നത്. ഇത് വിരൽചൂണ്ടുന്നത് എൽഡിഎഫ് ഭരണത്തിൽ തുടരുന്ന ജനാധിപത്യത്തിന്റെ ഔന്നത്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇതിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കമ്യൂണിസ്റ്റുവിരുദ്ധ

ഇതിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കമ്യൂണിസ്റ്റുവിരുദ്ധ ജ്വരം പടർത്തുകയാണ് ഗവർണറും ചെയ്യുന്നത്. ഇവിടെ ഗവർണറും മുഖ്യമന്ത്രിയോ അല്ലെങ്കിൽ ഏതെങ്കിലും മന്ത്രിമാരോ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളല്ല ഉള്ളത്. മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുന്ന എൽഡിഎഫ് സർക്കാരും തമ്മിലുള്ള ഭിന്നതയാണ് കാതലായ വസ്തുത. ഗവർണർക്ക് ചൂട്ടുപിടിക്കുകയാണ് കോൺഗ്രസ് പ്രതിപക്ഷമെങ്കിലും ഗവർണർ--സർക്കാർ ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയും. ഗവർണറുടെ വളയമില്ലാ ചാട്ടത്തിന്റെ രാഷ്ട്രീയവും നിലവാരവും എന്തെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂർ വൈസ്ചാൻസലർക്കെതിരായ ആക്രോശവും ചുവടുവയ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+