ഇടത് കണ്ണിന്റെ കാഴ്ച കുറഞ്ഞു, ജ്യൂസിൽ വിഷം കലർത്തുന്നത് നേരിട്ട് കണ്ടു, സരിതയുടെ പരാതിയിൽ അന്വേഷണം
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായരെ സ്ലോ പോയിസണ്‍ നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. 2018 മുതല്‍ തനിക്ക് സ്ലോ പോയിസണ്‍ നല്കി കൊല്ലാനുളള ശ്രമം നടക്കുന്നതായാണ് സരിതയുടെ പരാതി.
തന്റെ മുന്‍ ഡ്രൈവറായ വിനു കുമാറാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സരിത പറയുന്നു. കണ്ണിന്റെ കാഴ്ച കുറഞ്ഞത് അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് താന്‍ നേരിടുന്നത് എന്നും സരിതയുടെ പരാതിയിലുണ്ട്.

സോളാര്‍ കേസ് കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയാണ്. സോളാര്‍ അഴിമതിക്കേസ് കൂടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുളള യുഡിഎഫ് നേതാക്കള്‍ക്കെതിരെ സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളും വലിയ കോളിളക്കമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്. സോളാര്‍ കേസില്‍ മൊഴി നല്‍കുന്നതിന് വേണ്ടി 2018ല്‍ താന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയം മുതലാണ് കൊലപ്പെടുത്താനുളള ശ്രമങ്ങളുടെ തുടക്കമെന്ന് സരിത ആരോപിക്കുന്നു.

തനിക്കൊപ്പം നിന്ന വിനു കുമാറിന് പിറകില്‍ താന്‍ കേസ് കൊടുത്ത ആളുകളാണ് എന്നും സരിത പറയുന്നു. ഇവരുമായി വിനു കുമാര്‍ പല തവണ ബന്ധം പുലര്ത്തിയായി കണ്ടെത്തിയിട്ടുണ്ടെന്നും സരിത വ്യക്തമാക്കി. ഭക്ഷണത്തിലും ജ്യൂസിലും അടക്കം വിഷം കലര്‍ത്തി വിനുകുമാര്‍ പല തവണ നല്‍കിയിട്ടുണ്ട്. വിഷം കലര്‍ത്തുന്നത് താന്‍ 2022 ജനുവരിയില്‍ നേരിട്ട് കണ്ടുവെന്നും സരിത പറയുന്നു

സിബിഐക്ക് മൊഴി നല്‍കുന്നതിന് വേണ്ടി തിരുവനന്തപുരത്തെ കരമനയില്‍ പോയപ്പോഴായിരുന്നു അത്. സരിതയ്ക്ക് വേണ്ടി ഒരു ബേക്കറിയില്‍ നിന്ന് വിനുകുമാര്‍ ജ്യൂസ് വാങ്ങി. വിനു കുമാര്‍ ഒരു പൊടി കീശയില്‍ നിന്നെടുത്ത് ജ്യൂസില്‍ ചേര്‍ക്കുന്നത് സരിത നേരിട്ട് കണ്ടു. വിഷമാണെന്ന സംശയം തോന്നിയത് കൊണ്ട് സരിത ജ്യൂസ് കുടിക്കാതെ കളഞ്ഞു. ഇത്തരത്തില്‍ പല തവണ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്നാണ് പരാതി.

തന്റെ എതിരാളികളുമായി ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി വിനുകുമാര്‍ പണം സമ്പാദിച്ചുവെന്നും സരിത പറയുന്നു. 2018 മുതല്‍ ഇത്തരത്തില്‍ സ്ലോ പോയിസണിംഗിന് വിധേയമായതിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നത് എന്നും സരിത പറഞ്ഞു. ശരീരത്തില്‍ വിഷ വസ്തുക്കളായ മെര്‍ക്കുറിയും ആഴ്സനികും ലെഡും കടന്ന് കൂടി. മാത്രമല്ല ഇടത് കണ്ണിന്റെ കാഴ്ച കുറഞ്ഞു.

ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ആദ്യം കീമോ തെറാപ്പി ചെയ്തു. എന്നാല്‍ അത് കൊണ്ട് അസുഖങ്ങള്‍ ഭേദമായില്ല. ഇപ്പോള്‍ താന്‍ ഇമ്യൂണോ തെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സരിത വ്യക്തമാക്കി. തിരുവനന്തപുരത്തും വെല്ലൂരുമായിട്ടാണ് ചികിത്സ നടന്ന് കൊണ്ടിരിക്കുന്നത്. ഇനിയൊരിക്കലും പഴയ സരിതയാകാന്‍ തനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും സരിത എസ് നായര്‍ പറയുന്നു.

നിരന്തരമായി വിഷപദാര്‍ത്ഥങ്ങള്‍ ശരീരത്തിന് അകത്തേക്ക് ചെന്നത് കാരണം നാഡികള്‍ ദുര്‍ബലമായി. കാലുകളുടെ ചലന ശേഷി കുറഞ്ഞതായും സരിത പറയുന്നു. നടക്കാന്‍ താന്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും ചികിത്സ നടക്കുന്നത് കൊണ്ട് മാത്രമാണ് ജീവനോടെ ഇരിക്കുന്നത് എന്നും സരിത പറഞ്ഞു.കൂടെ ഉളളവരെ ആദ്യമൊന്നും സംശയച്ചില്ലെന്നും നേരിട്ട് കണ്ടതോടെയാണ് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത് എന്നും സരിത എസ് നായര്‍ വ്യക്തമാക്കി.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications