ഗൗരി നേഹയുടെ ആത്മഹത്യ; സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ ശുപാര്‍ശ
കൊല്ലം: പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹയുടെ ആത്മഹത്യയും തുടര്‍ന്നുണ്ടായ വിവാദങ്ങളുമായി കുപ്രസിദ്ധി നേടിയ കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ ശുപാര്‍ശ. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെഎസ്. ശ്രീകല ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനും സമര്‍പ്പിച്ചു. ശ്രീകല ബാലാവകാശ കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സോളാര്‍ കേസിന് ജീവന്‍ വെക്കുന്നു; സരിതയെ ഉടന്‍ ചോദ്യം ചെയ്യും
ഗൗരിയുടെ മരണത്തെ തുടര്‍ന്നു സസ്‌പെന്‍ഡ് ചെയ്തിരുന്ന അധ്യാപികമാരെ വലിയ ആഘോഷത്തോടുകൂടി തിരിച്ചെടുത്തത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയായി. എന്നാല്‍, സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഇത്തരം അധ്യാപകര്‍ നയിക്കുന്ന ക്ലാസുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാന്‍ കഴിയില്ലെന്നും ഇത് സമൂഹത്തിന് ആപത്താണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.













Click it and Unblock the Notifications