Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സ്‌കൂള്‍ തുറക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി; കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തയ്യാറാണെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെയും ആരോഗ്യ വിദഗ്ധരുടെയും അനുമതി ലഭിക്കുന്ന ആദ്യത്തില്‍ തന്നെ തുറക്കും. ഘട്ടങ്ങളായി തുറക്കാനാണ് തീരുമാനം. എല്ലാ സ്‌കൂളുകളിലും അടുത്ത മാസത്തോടെ ഇതിനായി സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിന് അനുസരിച്ചാകും തുടര്‍ നടപടികളുണ്ടാകുക എന്നും മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. 36 ശതമാനം കുട്ടികള്‍ക്ക് തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നു. കണ്ണിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത് 28 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ്. കുട്ടികളില്‍ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നുവെന്നും എസ്‌സിആര്‍ടി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

n

കേന്ദ്ര നിര്‍ദേശം വരുന്ന മുറയ്ക്ക് കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. വ്യായാമത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ കുറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കും. വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം തുടങ്ങിയ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സ്‌കൂളുകള്‍ കേരളത്തില്‍ അടച്ചത്. ചില സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കെയാണ് കേരളത്തില്‍ എന്ന് തുറക്കുമെന്ന വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം.

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+