സ്കൂളുകൾ വീണ്ടും തുറന്നു, 82% കുട്ടികൾ ഹാജരായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നത്. ഒന്ന് മുതല്‍ 9 വരെയുളള ക്ലാസ്സുകള്‍ക്ക് ബാച്ച് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ അധ്യയനം പുനരാരംഭിച്ചപ്പോൾ എല്ലാ ജില്ലകളിലുമായി ബാച്ച് അടിസ്ഥാനത്തിൽ ഇന്ന് വരേണ്ടിയിരുന്നവരിൽ 82% കുട്ടികൾ ഹാജരായി. ഫെബ്രുവരി 19 വരെ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെ ആയിരിക്കും അധ്യയനം. സംസ്ഥാനത്ത് പ്രീ-പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങൾ വന്നതിനുശേഷം ആദ്യമായാണ് പ്രീ-പ്രൈമറി ക്ലാസ്സുകൾ ഓഫ്‌ലൈനായി ആരംഭിക്കുന്നത്. ഓരോ ദിവസവും 50% കുട്ടികൾ ഉച്ചവരെ അധ്യയനം എന്ന നിലയിലാണ് പ്രീ-പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.

'മേക്കപ്പോ'.. അത് ഞാൻ തന്നെയെന്ന് ഭാവന, ഗ്രീൻ ആപ്പിളെന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ കാണാം
സംസ്ഥാനത്താകെ ഇന്ന് വരേണ്ടിയിരുന്നവരിൽ 65% കുട്ടികൾ ക്ലാസ്സുകളിൽ എത്തിച്ചേർന്നിരുന്നു. ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ്സുകൾ നടത്തുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം തൈക്കാട് ഗവർമെന്റ് മോഡൽ എച്ച്.എസ്.എൽ. പി.എസിലെത്തി കുട്ടികളെ നേരിൽ കണ്ടു. കുട്ടികളുമായി ഏറെ നേരം ചിലവഴിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അധ്യയനം മുന്നോട്ട് പോകും.












Click it and Unblock the Notifications