Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുരേന്ദ്രന്റേത് കലാപ ആഹ്വാനം; കൊലപാതകത്തില്‍ പങ്കില്ലെന്ന് എസ്ഡിപിഐ

കൊച്ചി: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്ന് എസ്ഡിപിഐ. കൊലപാതകത്തില്‍ എസ്ഡിപിഐക്ക് പങ്കില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, സഞ്ജിത്തിന്റെ കൊലപാതകം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സുരേന്ദ്രനുള്‍പ്പെടെയുള്ള നേതാക്കള്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി. അക്രമികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് സഞ്ജിതിന്റെ ഭാര്യ അര്‍ഷിക മാധ്യമങ്ങളോട് പറഞ്ഞു. കണ്ടുപരിചയമുള്ളവരല്ലെന്നും പക്ഷേ, കണ്ടാല്‍ തിരിച്ചറിയുമെന്നുമാണ് അവര്‍ പറയുന്നത്.

അതിനിടെ പാലക്കാട് കണ്ണന്നൂരില്‍ നിന്ന് വടിവാളുകള്‍ കണ്ടെത്തിയത് കൂടുതല്‍ ആശങ്ക പരത്തി. റോഡരികിലെ കുറ്റിക്കാട്ടിലാണ് ആയുധങ്ങള്‍ കണ്ടത്. സഞ്ജിത്തിന്റെ കൊലപാതകവും ആയുധങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ആയുധം കണ്ടെടുത്ത സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ വച്ചായിരുന്നു സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. എസ്ഡിപിഐ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. അതിനിടെയാണ് എസ്ഡിപിഐ നേതാക്കള്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നിട്ടുള്ളത്. റോയ് അറയ്ക്കലിന്റെ പ്രതികരണം ഇങ്ങനെ...

s

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തിന്റെ മറവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സംസ്ഥാനത്ത് പരസ്യകലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവന നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. വടക്കേ ഇന്ത്യയില്‍ നടക്കുന്നതുപോലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കുള്ള ആഹ്വാനമാണിത്. ഇത് കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയും. കൊലപാതകം നടന്നാല്‍ ഉടന്‍ പ്രതികളെ പ്രഖ്യാപിക്കാനുള്ള ജോലി സുരേന്ദ്രന്‍ ഏറ്റെടുക്കേണ്ടതില്ല. അത് അന്വേഷിച്ച് കണ്ടെത്താന്‍ അന്വേഷണ സംവിധാനങ്ങളുണ്ട്.

മൂര്‍ച്ഛയേറിയ നോട്ടം!! കുറുപ്പിലെ നായികയുടെ സാരി ലുക്ക് അടിപൊളി... ഏറ്റെടുത്ത് ആരാധകര്‍

സംസ്ഥാനത്ത് ബിജെപി കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാണ്. മുതിര്‍ന്ന ആര്‍എസ്എസ്-ബിജെപി നേതാവ് പിപി മുകുന്ദന്‍ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്ത് കഴിഞ്ഞയിടെ ചര്‍ച്ചയായിരുന്നു. ഓരോ സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും രാഷ്ട്രീയ നേട്ടത്തിനുള്ള ചവിട്ടുപടിയാണ് ബിജെപിക്ക്. ശബരിമല സ്ത്രീപ്രവേശന വിഷയം സംസ്ഥാനത്ത് സജീവ ചര്‍ച്ചയായപ്പോള്‍ ഇത് സുവര്‍ണാവസരമാണെന്നാണ് ബിജെപി നേതാവ് ശ്രീധരന്‍ പിള്ള യോഗത്തില്‍ പറഞ്ഞത്.

ലൗ ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ്, ഹലാല്‍ ജിഹാദ് തുടങ്ങി പലതും സംസ്ഥാനത്ത് ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് വേണ്ടത്ര വേരോട്ടത്തിന് കാരണമായില്ല. അതിനാല്‍ സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിച്ച് ധ്രുവീകരണത്തിനാണ് അടുത്ത നോട്ടം. അത് തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. വിദ്വേഷ പ്രചാരണത്തിലൂടെ കലാപങ്ങളുണ്ടാക്കി രാഷ്ട്രീയം നേട്ടം കൊയ്യാമെന്ന ബിജെപിയുടെ വ്യാമോഹം കേരളത്തില്‍ നടപ്പാകില്ലെന്നും മതേതര കേരളം ചെറുത്തുതോല്‍പ്പിക്കുമെന്നും റോയ് അറയ്ക്കല്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+