Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്‌ഡിപിഐ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ നിർണായക മണ്ഡലങ്ങളായ നേമത്തും മഞ്ചേശ്വരത്തും പിന്തുണ ആർക്കെന്ന കാര്യത്തിൽ വെളിപ്പെടുത്തലുമായി എസ്‌ഡിപിഐ നേതൃത്വം. കൂടാതെ കേരളത്തിൽ മൊത്തത്തിൽ സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെ കുറിച്ചും ബിജെപിയെ നേരിട്ട രീതിയെ കുറിച്ചും പാർട്ടി നിലപാട് വ്യക്തമാക്കി. എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫാണ് തുറന്നുപറച്ചിൽ നടത്തിയത്.

ആർക്ക് വോട്ട് ചെയ്‌തു എന്നത് എസ്‌ഡിപിഐ പ്രവർത്തകർക്ക് മാത്രം അറിയുന്ന കാര്യമാണെന്നും ആരെ പിന്തുണച്ചു എന്നത് പരസ്യമാക്കില്ലെന്നും സിപിഎ ലത്തീഫ് പറഞ്ഞെങ്കിലും ചില മണ്ഡലങ്ങളിലെ നീക്കുപോക്കുകളെ കുറിച്ച് ചില സൂചനകൾ നൽകി. സംസ്ഥാനത്ത് യുഡിഎഫ് തരംഗമില്ലെന്നും തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്നും അദ്ദേഹം പറയുന്നു.

sdpi

എസ്‌ഡിപിഐ 36 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. മികച്ച മത്സരം കാഴ്‌ചവെച്ചു. നല്ല വോട്ട് ഷെയർ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റുള്ള മണ്ഡലങ്ങളിൽ, ഒരു മുന്നണിയ്ക്ക് വോട്ട് ചെയ്യാനാണ് പ്രവർത്തകരോട് ആവശ്യപ്പെട്ടതെന്ന് ലത്തീഫ് പറഞ്ഞു. അത് ഏത് മുന്നണിയാണെന്ന് ലത്തീഫ് വ്യക്തമാക്കിയില്ല. കേരളത്തിൽ ഒരിടത്തും ബിജെപി ജയിക്കാൻ പോവുന്നില്ലെന്നാണ് എസ്‌ഡിപിഐ പറഞ്ഞത്.

മഞ്ചേശ്വരത്ത് എസ്‌ഡിപിഐ വോട്ട് സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായ എകെഎം അഷ്റഫ് പറഞ്ഞിരുന്നു. എസ്‌ഡിപിഐ മതേതര പാർട്ടിയാണെന്നും അഷ്റഫ് പറഞ്ഞു. മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാനുള്ള നിലപാട് സ്വീകരിച്ചിരുന്നു. മഞ്ചേശ്വരത്തിന് പ്രത്യേക മുൻഗണന കൊടുത്തിട്ടുണ്ട്; ലത്തീഫ് പറയുന്നു.

നേമത്ത് വി ശിവൻകുട്ടിക്ക് തന്നെയാണ് പിന്തുണ നൽകിയത്. നേമത്ത് പ്രത്യേക പശ്ചാത്തലം ഉള്ളതുകൊണ്ട് അങ്ങനെ തീരുമാനിച്ചതായിരുന്നു. ശക്തമായ മത്സരമാണ് നടന്നിരിക്കുന്നത്. സംസ്ഥാനത്ത് തൂക്ക് മന്ത്രി സഭ ആയാലും അത്ഭുതപ്പെടാനില്ല; യുഡിഎഫ് 100 സീറ്റുകൾ നേടുമെന്ന അവകാശവാദം ആവർത്തിക്കുന്നതിന് ഇടയിൽ ലത്തീഫ് പറഞ്ഞു.

അതേസമയം, നേരത്തെ എസ്‌ഡിപിഐ വോട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരു മുന്നണികളും വിട്ടുപറയാൻ കൂട്ടാക്കിയിരുന്നില്ല. ബിജെപി ഇക്കാര്യത്തിൽ ഇരു മുന്നണികളെയും ഒരുപോലെ വിമർശിക്കുന്ന ഘട്ടത്തിലായിരുന്നു ഈ നിലപാട്. എന്നാൽ നിർണായക മണ്ഡലങ്ങളിൽ ഉൾപ്പെടെ ഇരു മുന്നണികൾക്കും ഒരുപോലെ എസ്‌ഡിപിഐ പിന്തുണ ലഭിച്ചുവെന്നതാണ് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുന്നത്.

മഞ്ചേശ്വരം സീറ്റിൽ കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്കാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ കടുത്ത മത്സരമാണ് ഇവിടെ നടന്നത്. അത് കൂടി കണക്കിലെടുത്തുള്ള നിലപാടാണ് എസ്‌ഡിപിഐ സ്വീകരിച്ചതെന്നാണ് അവർ വ്യക്തമാക്കുന്നത്. കൂടാതെ നേമത്ത് മുൻപ് ബിജെപി വിജയിച്ച ചരിത്രം ഉള്ളതിനാൽ അവിടെ ശിവൻകുട്ടിക്കാണ് പാർട്ടി പിന്തുണ നൽകിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+