യുവതിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം; എല്‍ദോസിനെതിരെ വീണ്ടും കേസ്
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസ്. ബലാത്സംഗ കേസിലെ പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം നടത്തിയതിനാണ് എംഎല്‍എക്കെതിരെ പുതിയ കേസ് എടുത്തത്. തിരുവനന്തപുരം പേട്ട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എംഎല്‍എയ്‌ക്കൊപ്പം നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എംഎല്‍എയും സംഘവും സോഷ്യല്‍ മീഡിയയിലൂടെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതിക്കാരി നേരത്തെ രംഗത്തെത്തിയിരുന്നു.

ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് 50000 രൂപ വീതം നല്‍കിയാണ് ഒളിവിലിരുന്ന് എല്‍ദോസ് കുന്നപ്പിള്ളി തനിക്ക് നേരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് യുവതി ആരോപിച്ചിരുന്നു. തന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ എംഎല്‍എയാണെന്നും പരാതിക്കാരി പറഞ്ഞിരുന്നു.
ഹണിമൂണിനുള്ള പ്ലാനിലാണോ? ട്രിപ്പ് ദക്ഷിണേന്ത്യയില്‍ തന്നെയായിക്കോട്ടെ: ഈ 5 സ്ഥലങ്ങള്‍ ബെസ്റ്റ്
സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നേരത്തെ തിരുവനന്തപുരം സൈബര്‍ സെല്ലിന് യുവതി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് അരീക്കല്‍, എല്‍ദോസ് ചിറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
അതേസമയം എല്‍ദോസിന് ജാമ്യം കിട്ടിയതോടെ കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെയുള്ള നടപടി മയപ്പെടുത്തുന്നുവെന്നാണ് സൂചനയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശത്തില്‍ നിന്ന് ലഭിക്കുന്നത്. തന്നെ എല്‍ദോസ് വിളിച്ചതായും കെ സുധാകരന്‍ പറഞഞു. ഒളിവില്‍ പോയതില്‍ അദ്ദേഹം ഖേദം അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു അദ്ദേഹം ഒളിവില്‍ പോകാനെന്നും എല്‍ദോസിന് താന്‍ മറുപടി നല്‍കിയതായും സുധാകരന്‍ വ്യക്തമാക്കി. എല്‍ദോസിനെതിരെ നടപടി എടുക്കുന്നതില്‍ നേതാക്കളുമായി നാളെ ചര്‍ച്ച നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.
ഇന്ന് എന്തായാലും എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി സ്വീകരിക്കില്ലെന്നാണ് സുധാകരന്‍ പറഞ്ഞു. നടപടിയെടുക്കും മുമ്പ് നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതായിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. അതേസമയം എല്‍ദോസിനെതിരെ നടപടി വൈകുന്നതില്‍ കെ മുരളീധരനും നേരത്തെ രംഗത്ത് വന്നിരുന്നു.
നടപടി വൈകുന്നത് ശരിയല്ല. കേസില്‍ ഒളിവില്‍ പോകേണ്ട കാര്യമില്ലായിരുന്നുവെന്ന നിലപാടായിരുന്നു പാര്‍ട്ടിക്ക് ഉണ്ടായിരുന്നതെന്നും മുരളീധരന്‍ പറഞ്ഞു. എല്‍ദോസിനെതിരെ ഉടന്‍ നടപടിയുണ്ടാവുമെന്നും മുരളീധരന്‍ വ്യക്തമാക്കി. അതേസമയം എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെയാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. കേസ് വ്യാജമാണെന്ന് എല്‍ദോസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications