സംസ്ഥാനത്ത് സെക്കന്‍ഡ് ഷോ അനുവദിച്ചു, മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് വ്യാഴാഴ്ച്ച തിയേറ്ററുകളിലെത്തും!!
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഫിലിം ചേബര്‍, തിയേറ്ററുടമകളുടെ സംഘടന തുടങ്ങിയവര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇങ്ങനൊരു തീരുമാനം എടുത്തത്. നേരത്തെ സിനിമാ സംഘടനകള്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ വന്‍ നഷ്ടത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. സെക്കന്‍ഡ് ഷോയില്ലാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥയാണെന്നും, തിയേറ്ററുകള്‍ പൂട്ടുകയാണെന്നും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ച് നാലിന് റിലീസ് ചെയ്യേണ്ട മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ റിലീസ് അടക്കം മാറ്റിയിരുന്നു.

പുതിയ നിയമപ്രകാരം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാണ് തിയേറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇത് രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയായിരുന്നു. നേരത്തെ സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ കൊവിഡ് കോര്‍ കമ്മിറ്റി ചര്‍ച്ച നടത്തിയിരുന്നു. ഇത് പ്രകാരമാണ് തിയേറ്ററുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് പറഞ്ഞു. അതേസമയം സെക്കന്‍ഡ് ഷോയില്‍ തീരുമാനമായതോടെ ദ പ്രീസ്റ്റ് ഈ വ്യാഴാഴ്ച്ച തിയേറ്ററിലെത്തും.
ഇതുവരെയുള്ള മൂന്ന് ഷോകള്‍ പ്രകാരം തിയേറ്ററിലേക്ക്് ജനങ്ങള്‍ തീരെ വന്നിരുന്നില്ല. സാമ്പത്തികമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ ഇതോടെ തീരുമാനിക്കുകയായിരുന്നു. വിനോദ നികുതിയിലെ ഇളവ് മാര്‍ച്ച് 31ന് ശേഷവും വേണമെന്ന് ചേംബര്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ മാറ്റിവെച്ച റിലീസുകള്‍ ഉടനുണ്ടാവുമെന്നാണ് സൂചന. തിയേറ്റര്‍ വരുമാനത്തിന്റെ പകുതിയില്‍ ഏറെയും സെക്കന്‍ഡ് ഷോകളില്‍ നിന്നാണ്ന്ന് ഉടമകള്‍ പറയുന്നു. ആ ഷോയ്ക്ക് മാത്രം അനുമതി നിഷേധിക്കുന്നത് ശാസ്ത്രീയമല്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞിരുന്നു.
സെക്കന്‍ഡ് ഷോയില്ലെങ്കില്‍ മാര്‍ച്ചില്‍ റിലീസ് ഉറപ്പിച്ചിരുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ മാറ്റിവെക്കേണ്ടി വരുമെന്ന് തിയേറ്ററുടമകള്‍ പറഞ്ഞിരുന്നു. വിതരണക്കാരും നിര്‍മാതാക്കളും ഇക്കാര്യത്തില്‍ ആശങ്കയറിയിച്ചിരുന്നു. അതേസമയം പാര്‍വതി നായികയായി എത്തുന്ന വര്‍ത്തമാനം മാര്‍ച്ച് 12ന് റിലീസ് ചെയ്യും. ടൊവിനോ തോമസിന്റെ കള, മമ്മൂട്ടിയുടെ തന്നെ വണ്‍ എന്നിവയാണ് മാര്‍ച്ചില്‍ റിലീസിനായി ഒരുങ്ങുന്നത്.












Click it and Unblock the Notifications