• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബ്ലാക്ക്‌മെയിലിംഗ് ശ്രമം നടക്കില്ല, സീമയ്‌ക്കൊപ്പം തന്നെ, തെളിയിക്കട്ടെയെന്ന് മാലാ പാര്‍വതി!!

തിരുവനന്തപുരം: മകനെതിരായ ലൈംഗിക ആരോപണ കേസില്‍ വിവാദങ്ങള്‍ കനക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി നടി മാല പാര്‍വതി. തന്റെ മകന്‍ ചെയ്തതിനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും സീമാ വിനീതിന് ഒപ്പം തന്നെയാണ് താന്‍ ഉള്ളതെന്നും മാലാ പാര്‍വതി വ്യക്തമാക്കി. അതേസമയം ഈ വിഷയത്തില്‍ ബ്ലാക്‌മെയിലിംഗിനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാലാ പാര്‍വതി എല്ലാവരുടെ കാര്യത്തില്‍ സ്വീകരിക്കുന്ന സമീപനമല്ല തന്നോട് കാണിച്ചതെന്നും സീമ തുറന്നടിച്ചു. ഇതോടെയാണ് പ്രശ്‌നം രൂക്ഷമായത്.

സ്വയം ഏറ്റെടുക്കട്ടെ

സ്വയം ഏറ്റെടുക്കട്ടെ

അനന്തകൃഷ്ണന്‍ ഒരു സ്വതന്ത്ര വ്യക്തിയാണ്. അവന്‍ ചെയ്തതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുമെന്നും മാലാ പാര്‍വതി വ്യക്തമാക്കി. മകന്‍ ചെയ്തതിനെ താന്‍ ഒരിക്കലും പിന്തുണയ്ക്കില്ല. നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ ആ കുട്ടിയെ വിളിച്ച് എന്തിനാണ് കാര്യമെന്ന് ചോദിച്ചിരുന്നു. അമ്മ എന്ന നിലയ്ക്കും സ്ത്രീയെന്ന നിലയ്ക്കും മാപ്പ് പറഞ്ഞു. നിയമപരമായി നീങ്ങാനും പറഞ്ഞു. താന്‍ പോലീസില്‍ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് നഷ്ടപരിഹാരം വേണമെന്ന രീതിയില്‍ എനിക്ക് വോയ്‌സ് നോട്ട് കിട്ടിയെന്നും മാലാ പാര്‍വതി പറഞ്ഞു.

അടിമുടി ദുരൂഹത

അടിമുടി ദുരൂഹത

സീമയ്ക്ക് നേരിടേണ്ടത് വന്നത് ദു:ഖകരമായ അനുഭവമാണ്. പക്ഷേ ഇതില്‍ ദുരൂഹതയുണ്ട്. മേക്കപ്പ് ആര്‍ടിസ്റ്റുമായി അത്തരമൊരു സംഭാഷണം നടത്തിയതായി എന്റെ മകന്‍ സമ്മതിച്ചിരുന്നു. ഇത് പരസ്പര സമ്മതത്തോടെ ആയിരുന്നുവെന്നാണ് അവന്‍ പറയുന്നത്. സത്യമെന്തായാലും പുറത്ത് വരണം. ഞാന്‍ ഇക്കാര്യത്തില്‍ സീമയ്ക്ക് ഒപ്പമാണ്. മകനെ ഒരിക്കലും പിന്തുണയ്ക്കില്ല. എന്നാല്‍ മകന്‍ പറയുന്നത് അവര്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നുവെന്നും ചാറ്റ് നടത്തിയത് ഉഭയസമ്മതത്തോടെയാണെന്നുമാണ്.

ഞാന്‍ പറഞ്ഞിട്ടില്ല

ഞാന്‍ പറഞ്ഞിട്ടില്ല

സീമ എന്നോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അത്തരമൊരു ചര്‍ച്ച ഞാന്‍ കേട്ടു എന്നാണ് പറഞ്ഞത്. അവര്‍ അങ്ങനെയൊരു വിഷയം ചര്‍ച്ച ചെയ്യുന്നതായുള്ള ഓഡിയോ ക്ലിപ്പ് എനിക്ക് കിട്ടി. മറ്റൊരു മേക്കപ്പ് ആര്‍ടിസ്റ്റ് എന്റെ സുഹൃത്തിന് അത് അയച്ച് കൊടുക്കുകയായിരുന്നു. അവര്‍ പറയുന്നതിലും വൈരുദ്ധ്യമുണ്ട്. ഇത് ഒതുക്കിതീര്‍ക്കാന്‍ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇത് ഉപയോഗിച്ച് ബ്ലാക് മെയിലിംഗിന് ശ്രമിച്ചാല്‍ അത് നടക്കില്ല. എന്റെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കപ്പെട്ട് അയാള്‍ക്ക് ശിക്ഷ ലഭിക്കട്ടെയെന്നും മാല പാര്‍വതി പറഞ്ഞു.

മകന്റെ ഫോണ്‍ പരിശോധിച്ചു

മകന്റെ ഫോണ്‍ പരിശോധിച്ചു

സീമയുടെ ആരോപണത്തില്‍ തനിക്ക് സംശയമുണ്ട്. ഇത് പരസ്പര സമ്മതത്തോടെ നടന്ന സംഭാഷണമായിരുന്നെന്ന് സംശയിക്കുന്നു. മകന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം ബോധ്യപ്പെട്ടു. സമ്മതപ്രകാരമാണ് നടന്നതെങ്കിലും മകന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കില്ല. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണം. സെ്കസ് ചാറ്റിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പല സീക്രട്ട് ഗ്രൂപ്പുകളും ഉണ്ട്. അവയ്‌ക്കെതിരെ നടപടി വേണം.

ഇനി കോടതിയിലേക്ക്

ഇനി കോടതിയിലേക്ക്

അനന്തകൃഷ്ണന്‍ തന്നോട് മാപ്പുപറഞ്ഞതായി സീമ വിനീത് പറഞ്ഞു. പക്ഷേ ഈ കേസ് അങ്ങനെ വിട്ടുകളയുന്നില്ല. കേസുമായി കോടതിയിലേക്ക് പോകാനാണ് ഉദ്ദേശമെന്നും സീമ പറഞ്ഞു. അനന്തകൃഷ്ണന്റെ മാപ്പും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞാന്‍ നിങ്ങളോട് ചെയ്ത കാര്യത്തില്‍ മാപ്പു ചോദിക്കുന്നു. ഏതെങ്കിലും തരത്തില്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനോടും മാപ്പുചോദിക്കുന്നു. അത്തരമൊരു ഉദ്ദേശം തനിക്കില്ലായിരുന്നുവെന്നും അനന്തകൃഷ്ണന്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.

പോരാട്ടം ഒറ്റക്കാര്യത്തില്‍

പോരാട്ടം ഒറ്റക്കാര്യത്തില്‍

താന്‍ കോടതി പോവാനുള്ള കാരണം, പണം ആവശ്യപ്പെട്ടെന്നുള്ള ആരോപണം കാരണമാണ്. മാലാ പാര്‍വതി പറയുന്നു അവരുടെ മകനുമായി തനിക്ക് ഒരു വര്‍ഷത്തെ ബന്ധമുണ്ടെന്ന്. ഇതൊരിക്കലും സത്യമല്ല. എനിക്ക് അനന്തകൃഷ്ണനുമായി യാതൊരു ബന്ധവുമില്ല. അവരെ പോലുള്ള ഒരു സ്ത്രീ എങ്ങനെയാണ് എന്നെ കുറിച്ച് ഇത്ര മോശം കാര്യം പറയുക. സ്വന്തം മകനെ സംരക്ഷിക്കാന്‍ പരസ്പര സമ്മതത്തോടെയുള്ള കാര്യമായി ഇതിനെ മാറ്റുകയാണെന്നും സീമ പറഞ്ഞു.

വ്യക്തിഹത്യക്ക് താല്‍പര്യമില്ല

വ്യക്തിഹത്യക്ക് താല്‍പര്യമില്ല

മാലാ പാര്‍വതിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയെ അപലപിച്ചിട്ടുണ്ട് സീമ. ഒരു വ്യക്തിക്ക് നേരെ തെളിവുകളോടെ ഞാന്‍ ഉന്നയിച്ച സത്യങ്ങള്‍ രാഷ്ട്രീയപരമായി പലരും വളച്ചൊടിക്കുന്നത് കണ്ടു. അതിലെനിക്ക് യാതൊരു പങ്കുമില്ല. അനന്തന്റെ അമ്മയുടെ മുന്‍നിലപാടുകള്‍ ആയിരിക്കാം പലരും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കാരണം. ഒരു സ്ത്രീയെ അപമാനിച്ച വിഷയത്തെ പിന്തുണയ്ക്കാന്‍ മറ്റൊരു സ്ത്രീയെ അപമാനിക്കുന്നത് അങ്ങേയറ്റം മോശമാണ്. അതുകൊണ്ട് ഈ രാഷ്ട്രീയ പകപോക്കലുകളില്‍ എനിക്ക് പങ്കില്ലെന്നും സീമ പറഞ്ഞു.

English summary
seema vineeth, anantha krishnan issue: maala parvathy says i stand with seema vineeth but no black mailing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X