എങ്ങുമെത്താതെ സ്വാശ്രയ പ്രവേശനം; സ്വാശ്രയ പ്രവേശനം വീണ്ടും പ്രതിസന്ധിയില്‍
തിരുവനന്തപുരം: സ്വാശ്രയ പ്രവേശനം വീണ്ടും പ്രതിസന്ധിയില്‍. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ച മാറ്റണമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍. സര്‍ക്കാര്‍ നിര്‍ദേശിച്ച ഫീസിനെ പറ്റി മാനേജ്‌മെന്റില്‍ ഭിന്നാഭിപ്രായം ഉണ്ടായതാണ് അസോസിയേഷന് പെട്ടെന്ന് ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ടി വന്നത്.
സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം സംബന്ധിച്ച് മാനേജ്‌മെന്റുകളുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ നടത്തിയ മൂന്നാം വട്ട ചര്‍ച്ചയില്‍ സാധ്യത തെളിഞ്ഞ് വരുന്നതിനിടയിലാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു നീക്കം ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയിലൂടെ ഫീസ് സംബന്ധിച്ച് ധാരണയിലെത്തുമെന്നായിരുന്നു പ്രതീക്ഷ.

അമ്പത് ശതമാനം സീറ്റില്‍ 20 ശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീശിന് പഠിപ്പിക്കാമെന്നായിരുന്നു നേരത്തെ മാനേജ്‌മെന്റ് സമ്മതിച്ചിരുന്നത്. എന്നാല്‍ മാനേജ്‌മെന്റ് അസോസിയേഷനിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പാണ് ഇപ്പോള്‍ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുപമായി ചര്‍ച്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ വിവി ദക്ഷിണാമൂര്‍ത്തിയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അടിയന്തിരമായി കോഴിക്കോട്ടേക്ക് പോകേണ്ടി വന്നതിനാല്‍ മന്ത്രി ശൈലജയെ ചുമതലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications