Get Updates
Get notified of breaking news, exclusive insights, and must-see stories!

കാല്‍ വേദന മാറാനുള്ള ചികിത്സ..യാത്ര പാടില്ലെന്ന് നിര്‍ദേശമില്ലായിരുന്നു.. സെന്‍കുമാര്‍ പറയുന്നത് !!

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ സംഭവത്തിന് കുറ്റാന്വേഷണ രീതി വരുത്താനാണ് ശ്രമിച്ചതെന്ന് സെന്‍കുമാര്‍.

തിരുവനന്തപുരം: അര്‍ഹതപ്പെട്ട ശമ്പളം ലഭിക്കുന്നതിന് വേണ്ടിയാണ് താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്ന് മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍. അതിനെ ചികിത്സാ തട്ടിപ്പായി വ്യാഖാനിക്കുന്നവര്‍ തന്നോട് പക തീര്‍ക്കുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. വ്യാജ രേഖ നല്‍കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്.

2017 ജൂണില്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും നീക്കിയിരുന്നു. പിറ്റേന്നു തന്നെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചു. വ്യക്തിപരമായ കാരണത്തെത്തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച സെന്‍കുമാര്‍ പകുതി ശമ്പളത്തിന് അപേക്ഷ നല്‍കിയിരുന്നു. അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മെഡിക്കല്‍ ലീവായി പരിഗണിക്കണമെന്ന് പ്രത്യേക അപേക്ഷ നല്‍കിയിരുന്നു.

ഹാജരാക്കിയത് വ്യാജ രേഖകളല്ല

ഹാജരാക്കിയത് വ്യാജ രേഖകളല്ല

അവധിയില്‍ പ്രവേശിച്ച സമയത്ത് മെഡിക്കല്‍ ലീവില്‍ ഉള്‍പ്പെടുത്തി ശമ്പളം ലഭിക്കുന്നതിനായി സമര്‍പ്പിച്ച രേഖകള്‍ വ്യാജമല്ലെന്ന് ടി പി സെന്‍കുമാര്‍. അദ്ദേഹം നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ആശയക്കുഴപ്പമാണ് വിജിലന്‍സ് അന്വേഷണത്തിലേക്ക് വഴി തെളിയിച്ചത്.

ചിലര്‍ പക പോക്കുന്നു

ചിലര്‍ പക പോക്കുന്നു

താന്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിലൂടെ ചിലര്‍ തന്നോട് പക വീട്ടുകയാണെന്ന് അദ്ദേഹം പറയുന്നു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് സെന്‍കുമാര്‍ സമര്‍പ്പിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.

ആശുപത്രിയിലാണെന്ന് പറഞ്ഞ സമയത്ത് മറ്റൊരിടത്ത്

ആശുപത്രിയിലാണെന്ന് പറഞ്ഞ സമയത്ത് മറ്റൊരിടത്ത്

തിരുവനന്തപുരം ആയുര്‍വേദ ആശുപത്രിയിലാണെന്ന് പറഞ്ഞ സമയത്ത് സെന്‍കുമാര്‍ മറ്റു സ്ഥലങ്ങളിലായിരുന്നുവെന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

ചികിത്സ നടത്തിയിരുന്നുവെന്ന് സെന്‍കുമാര്‍

ചികിത്സ നടത്തിയിരുന്നുവെന്ന് സെന്‍കുമാര്‍

വര്‍ഷങ്ങളായി വലതു കാല്‍മുട്ടിന് വേദന അനുഭവപ്പെടുന്നുണ്ട്. അവധിയിലായിരിക്കെ ഇതിന് ചികിത്സ നടത്തിയിരുന്നു. തിരുവനന്തപുരത്തെ ആുര്‍വേദ ആശുപത്രി, ശാസ്ത മംഗലത്തെ സ്വകാര്യ ക്ലിനിക്, തുടങ്ങിയവിടങ്ങഇല്‍ പോയാണ് ചികിത്സ നടത്തിയത്. ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ വീട്ടില്‍ വന്നും ചികിത്സിച്ചിരുന്നുവെന്നും സന്‍കുമാര്‍ പറഞ്ഞു.

യാത്ര ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല

യാത്ര ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല

ചികിത്സയ്ക്കിടെ യാത്ര പാടില്ലെന്ന നിര്‍ദശമില്ലായിരുന്നു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതിലൂടെ സംഭവത്തിന് കുറ്റാന്വേഷണ പരിവേഷം നല്‍കിയതില്‍ ദുരുദ്ദേശമുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒന്നിച്ചു പ്രതികരിക്കാം

ഒന്നിച്ചു പ്രതികരിക്കാം

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിടുന്ന സെന്‍കുമാറിനെതിരെ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. തനിക്കെതിരെ ഇനിയും കേസുകള്‍ വരാനുണ്ടെന്നും എന്നിട്ട് പ്രതികരിക്കാമെന്നും സെന്‍കുമാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+