കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ലീല മേനോന്‍ അന്തരിച്ചു

  • By Desk
Google Oneindia Malayalam News

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ലീല മേനോന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ജന്മഭൂമി ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ ആയിരുന്നു. രോഗബാധിതയായി ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു ലീല മേനോന്‍. കൊച്ചിയിലെ സിഗ്നേച്ചര്‍ ഓള്‍ഡ് ഏജ് ഹോമില്‍ വച്ചായിരുന്നു മരണം.

1978 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ആയിരുന്നു പത്രപ്രവര്‍ത്തന ജീവിതം തുടങ്ങിയത്. പത്രപ്രവര്‍ത്തന മേഖലയില്‍ സ്ത്രീ സാന്നിധ്യം വളരെ കുറവായിരുന്ന ഒരു കാലഘട്ടത്തില്‍ ആണ് ലീല മേനോന്‍ ധൈര്യസമേതം കടന്നുവരുന്നത്.

Leela Menon

2000-ാം ആണ്ടില്‍ ആണ് ഇന്ത്യന്‍ എക്‌സ് പ്രസില്‍ നിന്ന് പുറത്തിറങ്ങുന്നത്. അതുവരെ ദില്ലി, കോട്ടയം, കൊച്ചി എന്നിവിടങ്ങളായിരുന്നു പ്രവര്‍ത്തന മേഖല. പ്രിന്‍സിപ്പിള്‍ കറസ്‌പോണ്ടന്റ് പദവിയില്‍ ആയിരുന്നു ലീല മേനോന്‍ ഇന്ത്യന്‍ എക്സ്പ്രസ് വിട്ടത്.

കേരള മിഡ് ഡേ ടൈം, കോര്‍പ്പറേറ്റ് ടുഡേ എന്നിവയുടെ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ട് ലുക്ക്, ദ ഹിന്ദു തുടങ്ങിയവയില്‍ കോളമിസ്റ്റ് ആയിരുന്നു. 1932 ല്‍ വെങ്ങോലയിലെ നീലകണ്ഠന്‍ കര്‍ത്താവിന്റേയും ജാനകിയമ്മയുടേയും മകളായാണ് ജനനം. ഭര്‍ത്താവ് പരേതനായ മേജര്‍ ഭാസ്‌കര മേനോന്‍.

English summary
Senior woman Joirnalist Leela Menon passed away. She was the editor of Janmabhumi Daily.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X