ഭാര്യ അമ്പിളിയുടെ പരാതി: സീരിയല്‍ നടന്‍ ആദിത്യന്‍ ജയനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
കൊല്ലം: സീരിയല്‍ നടന്‍ ആദിത്യന്‍ ജയനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയിച്ചു. ഭാര്യയും സിനിമ-സീരിയല്‍ നടിയുമായ അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് പൊലീസ് നടപടി. ഹൈക്കോടതി നിര്‍ദേശ പ്രകാരം ചവര പൊലീസാണ് ആദിത്യന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ആദിത്യന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ചൊവ്വാഴ്ച ചവറ സ്റ്റേഷനില്‍ ഹാജരായി അറസ്റ്റിന് വിധേയമാവണം, അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അന്നു തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്തുന്നതായ നടപടികള്‍ പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കി. 2019 ജനുവരിയിലായിരുന്നു അമ്പിളിയുടേയും ആദിത്യന്‍റെയും വിവാഹം. കുഞ്ഞു പിറന്നതിന് പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയായിരുന്നു.

ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അമ്പിളി ആരോപിച്ചിരുന്നു. ഒരു പാട് പ്രതിസന്ധികളെ അതിജീവിച്ചാണ് താനും ആദിത്യനും ഒരു രണ്ടാം വിവാഹത്തിന് മുതിര്‍ന്നതെങ്കിലും ജീവിതം സന്തോഷകരമായിരുന്നു. എന്നാല്‍ ഞാന്‍ ഗര്‍ഭിണി ആകുന്നത് വരെയായിരുന്നു ആ സന്തോഷം നിലനിന്നത്. കഴിഞ്ഞ 16 മാസമായി ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസ്സുള്ള ഒരു മകന്‍റെ അമ്മ കൂടിയാണ് ആ സ്ത്രീയെന്നുമായിരുന്നു അമ്പിളി ദേവി പറഞ്ഞത്.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്












Click it and Unblock the Notifications