Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനം ചോദിച്ചില്ല, സാരിയടക്കം ഭര്‍ത്താവ് വാങ്ങിതന്നു, വിമര്‍ശിച്ചവര്‍ക്ക് നടിയുടെ മറുപടി

വിസ്മയയുടെ വിയോഗശേഷം സോഷ്യല്‍ മീഡിയയില്‍ സ്ത്രീധനത്തിനെതിരെ വലിയ പ്രതിഷേധമുയരുകയാണ്. പല താരങ്ങളുടെയും വിവാഹ ഫോട്ടോകള്‍ കുത്തിപ്പൊക്കിയായിരുന്നു വിമര്‍ശനങ്ങള്‍ ഉണ്ടായത്. നടി അശ്വതിയുടെ ഫോട്ടോയും ഇതേ പോലെ സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കിയിരുന്നു. വിസ്മയുടെ വിയോഗത്തില്‍ കുറിപ്പ് ഇട്ടിരുന്നു നടി. അതിന് ശേഷമായിരുന്നു നടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഒടുവില്‍ ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മറുപടിയുമായി നടി എത്തിയിരിക്കുകയാണ്.

pic1

അനിയത്തി... നിനക്ക് വിലയിട്ടവനു, നിന്നെ ഏല്‍പ്പിച്ചവരാണ് തെറ്റുകാര്‍. ഒരല്‍പ്പം ധൈര്യം കാണിച്ചുകൂടാരുന്നോ മോളെ നിനക്ക്. ഇനിയും കുറെ വിസ്മയമാരും ഉത്തരമാരും ഉണ്ടാകും എന്നാലും പഠിക്കരുത് ആരും. ഇങ്ങനൊരു കുറിപ്പ് ഇട്ടിരുന്നു അശ്വതി. അതിന് ശേഷമാണ് നടിയുടെ വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുത്തിപ്പൊക്കിയത്. നടി കുറെ ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്. തുടര്‍ന്നാണ് മറുപടിയുമായി നടി രംഗത്തെത്തിയത്.

pic2

എന്റെ കല്യാണ ഫോട്ടോ ആയിരുന്നല്ലോ വിഷയം ഇതാ കണ്ടോളു..പിന്നെ സ്ത്രീധനം എന്റെ ഭര്‍ത്താവ് ചോദിച്ചിട്ടില്ല, വാങ്ങിയിട്ടില്ല അപ്പോള്‍ ആ കഴുത്തില്‍ കിടക്കുന്നതൊക്കെ എന്ന് ചോദിക്കുന്നവരോട്..കഴുത്തില്‍ കിടക്കുന്നത് മാത്രമല്ല, ഉടുത്തേക്കുന്ന സാരിയും, മന്ത്രകോടിയും, കാലേല്‍ ഇട്ടിരുന്ന ചെരുപ്പ് വരെ അദ്ദേഹം എനിക്ക് വാങ്ങി തന്നതാണ്.. വളരെ കുറച്ചു പേര്‍ക്ക് മാത്രം അറിയാവുന്ന കാര്യമായിരുന്നു.

pic3

കല്യാണ ദിവസം എന്റെ വീട്ടുകാര്‍ വന്ന വണ്ടിയുടെ വണ്ടിക്കൂലി പോലും അവര്‍ക്കു ചിലവായില്ല എന്നതും തല ഉയര്‍ത്തി തന്നെ ഞാന്‍ പറയും. ഇതാരെയും ബോധിപ്പിക്കാനൊന്നുമല്ല പക്ഷെ ഏറ്റെടുക്കാന്‍ പറ്റുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കണമല്ലോ.അതോണ്ട് എന്നെ എയറില്‍ നിര്‍ത്തി എന്ന് സ്വയം ആശ്വസിക്കുന്ന സഹോദരന്മാര് എന്റെ കല്യാണ ഫോട്ടോ തെളിവെടുപ്പ് നടത്താതെ, നിങ്ങള്‍ പെണ്ണ് കെട്ടിയിട്ടില്ലെങ്കില്‍, സ്ത്രീ തന്നെ ധനം എന്ന് സ്വയം ചിന്തിച്ചു അത് അങ്ങനെ ആകണം എന്ന് വീട്ടുകാരെയും പറഞ്ഞു ബോധ്യപ്പെടുത്തി സന്തോഷത്തോടെ ജീവിക്കൂ. വീട്ടുകാര്‍ സമ്മതിക്കുന്നില്ലേല്‍ അവളെ വിളിച്ചു ഇറങ്ങാനുള്ള ചങ്കൂറ്റം കാണിക്കു.

pic4

പിന്നെ ചില ആളുകളുടെ കമെന്റ് കണ്ടപ്പോള്‍ ,സ്വന്തം അമ്മ അച്ഛനെ ചൂണ്ടി കാണിക്കുമ്പോള്‍ 'അമ്മേ ഇതുതന്നെയാണോ എന്റച്ഛന്‍, ഉള്ളതാണോ' എന്ന് തിരിച്ചു ചോദിക്കുന്ന പോലെയാണ് തോന്നിയത്. അവരുടെ കമെന്റിനു എനിക്ക് മറുപടിയില്ലെന്നും അശ്വതി കുറിച്ചു. അതേസമയം ആദ്യ പോസ്റ്റിന് കൊല്ലം ജില്ലയെ മാത്രം കുറ്റപ്പെടുത്തി വന്നരും ധാരാളമുണ്ട്. അങ്ങനെ ഒരു ജില്ലയെ മാത്രം നമുക്ക് എടുത്തു പറഞ്ഞു വിമര്‍ശിക്കരുത്... എല്ലാ സ്ഥലത്തും നടക്കുന്നുണ്ടെന്നും നടി മറുപടി നല്‍കി.

Recommended Video

cmsvideo
    Diya sana about her bitter experience from marriage
    pic5

    അതേസമയം അശ്വതിയുടെ പോസ്റ്റില്‍ ഇഷ്ടപ്പെട്ടവരുടെ കൂടെ ഇറങ്ങിപ്പോഴണം എന്ന പരാമര്‍ശത്തിനെതിരെയും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ ആരുടെ ഭാഗത്തു നിന്നാണ് ഹേ സംസാരിക്കുന്നതു. അങ്ങനെ വന്ന് വിളിക്കുമ്പോള്‍ അത്രയും നാള്‍ നോക്കിയ അച്ഛനും അമ്മയും ആരായി. പറയുന്നതിന് ലോജിക് വേണമെന്നായിരുന്നു ഒരു കമന്റ്. അവരൊന്നുമായില്ല..3 പെന്മക്കള്‍ ഉള്ള എന്റപ്പന് ഏറ്റവും വലിയൊരു ഭാഗ്യം ആണു കിട്ടിയത്. എന്റെ മാതാപിതാക്കള്‍ തരാന്‍ കഴിഞ്ഞത് ഞങ്ങടെ മക്കള്‍ക്ക് കൊടുത്തു. അത്രേയുള്ളൂ എന്ന് നടി മറുപടിയും നല്‍കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+