Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയല്‍ നടിയുടെ മുളങ്കാട് വീട് കേന്ദ്രീകരിച്ച് പ്രാര്‍ത്ഥനയും പൂജകളും!! നാഗമാണിക്യം വരെ

കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ സീരിയല്‍ നടി സൂര്യ ശശികുമാറിന്‍റേയും അമ്മ രമാദേവിയുടേയും വഴിവിട്ട ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആഡംബര ജീവിതവും പണത്തോടുള്ള ആര്‍ത്തിയുമാണ് ഇരുവരേയും കുടുക്കിയതെന്ന് പോലീസ് പറയുന്നു.

വന്‍ സാമ്പത്തിക ബാധ്യത വന്നതോടെയാണ് സൂര്യയും അമ്മ രമാദേവിയും കള്ളനോട്ടടിയിലേക്ക് തിരിഞ്ഞത്. ബന്ധുക്കളേയും സുഹൃത്തുക്കളേയും പറ്റിച്ച് പാസ്റ്റര്‍മാരാണെന്ന വ്യാജേനയാണ് കേസില്‍ കുട്ടുപ്രതികളായ ലിയോയേയും കൃഷ്ണകുമാറിനേയും രവീന്ദ്രനേയും രമാദേവി വീട്ടില്‍ എത്തിച്ചതത്രേ.

പലിശയ്ക്ക് പണം

പലിശയ്ക്ക് പണം

1996 ലാണ് രമാദേവിയുടെ ഭര്‍ത്താവ് മരിക്കുന്നത്. എന്നാല്‍ ആ സമയത്ത് രമയുടെ കുടുംബത്തിന്‍റെ സാമ്പത്തിക നില ഭദ്രമായിരുന്നു. അതുകൊണ്ട് തന്നെ കൊല്ലത്തെ വ്യാപാകികള്‍ക്കടക്കം പലിശയ്ക്ക് പണം കൊടുത്താണ് രമാ ദേവി ബിസിനസ് നടത്തിയിരുന്നുത്.

പ്രമുഖര്‍

പ്രമുഖര്‍

പലിശയ്ക്ക് പണം കൊടുപ്പ് സ്ഥിരമായതോടെ പല രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖരുമായി രമാദേവിക്ക് അടുപ്പമായി.എന്നാല്‍ ഇതിനിടയില്‍ സര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ കുബേര രമാദേവിക്ക് പണികൊടുത്തു. ഇതോടെ പലിശയ്ക്ക് പണം കൊടുപ്പ് അവസാനിച്ചു.

താളം തെറ്റി

താളം തെറ്റി

ഇതോടെ സാമ്പത്തിക സ്ഥിതി താളം തെറ്റാന്‍ തുടങ്ങി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി മുളങ്കാട്ടെ വീട്ടില്‍ സ്ഥിരം പൂജകള്‍ നടത്താന്‍ തുടങ്ങി. ഒരിക്കലല്‍ വീട്ടില്‍ പൂജയ്ക്കെത്തിയ സ്വാമിയാണ് കേസിലെ കൂട്ടുപ്രതിയായ ലിയോയെ രമാദേവിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്.

മൂവരും

മൂവരും

നിരവധി കേസുകളില്‍ പ്രതിയായ ലിയോയും കേസിലെ മറ്റു പ്രതികളായ രവീന്ദ്രനും കൃഷ്ണകുമാറും നാഗമാണിക്യം ഇടപാടുമായി ബന്ധപ്പെട്ടാണ് ഒരുമിക്കുന്നത്. രമാദേവിയുടെ വീട്ടിലേക്ക് അങ്ങനെ രവീന്ദ്രനേയും കൃഷ്ണകുമാറിനേയും ലിയോ കൊണ്ടുവന്നു,

പാസ്റ്റര്‍മാര്‍

പാസ്റ്റര്‍മാര്‍

പൂജയ്ക്കും മറ്റുമെത്തിയ പാസ്റ്റര്‍മാരും സ്വാമിമാരുമാണ് മൂവരും എന്നാണ് രമാദേവി ബന്ധുക്കള്‍ക്ക് മുന്നില്‍ ഇവരെ അവതരിപ്പിച്ചത്. കള്ളനോട്ടടിയിലൂടെ ലഭിക്കുന്ന പണത്തിന്‍റെ പകുതി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവര്‍ രമാദേവിയില്‍ നിന്ന് അഞ്ചരലക്ഷം രൂപ കൈക്കലാക്കി.

ഹൈദരാബാദില്‍ നിന്ന്

ഹൈദരാബാദില്‍ നിന്ന്

ഹൈദരാബാദില്‍ ലിയോ ഗുണമേന്‍മയുള്ള നോട്ടടി യന്ത്രങ്ങളും ആര്‍ബിഐ മുദ്ര രേഖപ്പെടുത്താനുള്ള യന്ത്രങ്ങളും കംമ്പ്യൂട്ടര്‍ പ്രിന്‍ററും കൊല്ലത്തെ വീട്ടില്‍ എത്തിച്ചു.

ഒരു ലക്ഷത്തിന് മൂന്നര ലക്ഷം

ഒരു ലക്ഷത്തിന് മൂന്നര ലക്ഷം

ഒരു ലക്ഷം രൂപയ്ക്ക് മൂന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് സംഘം നല്‍കാന്‍ തിരുമാനിച്ചത്. എല്ലാം സജ്ജമായ പിന്നാലെ ഏതാനും ആഴ്ച മുന്‍പേ 200 ന്‍റെ 1096 നോട്ടുകള്‍ സംഘം അച്ചടിച്ചു.

വിതരണത്തിന്

വിതരണത്തിന്

മുടക്കിയ പണത്തില്‍ നിന്ന് വരുമാനം ലഭിക്കാതായതോടെ രമാദേവിയുടെ നിര്‍ദ്ദേശപ്രകാരം പണം വിതരണം ചെയ്യാന്‍ അണക്കരയില്‍ എത്തിച്ചപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവര്‍ പോലീസിന്‍റെ പിടിയില്‍ ആകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൂര്യയ്ക്കും അമ്മയ്ക്കും പങ്കുള്ള കാര്യം പോലീസ് കണ്ടെത്തിയത്.

പാപ്പിനിശ്ശേരിയില്‍

പാപ്പിനിശ്ശേരിയില്‍

ആദ്യ വിവാഹം വേര്‍പെടുത്തിയ ശേഷം കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ യുവാവിനെയാണ് സൂര്യ വിവാഹം ചെയ്തത്. ഇയാള്‍ക്കൊപ്പം ക്തരിക്കടവിലെ ഫ്ളാറ്റിലാണ് ഇവര്‍ താമസിച്ച് വരുന്നത്. അതേസമയം സഹോദരി സൂര്യയും അമ്മ രമാദേവിയും കൊല്ലത്തെ വീട്ടിലാണ് താമസിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ മൂവരും കുറ്റം സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+