കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫര്‍സീന്‍ മജീദിനെ ജയരാജന്‍ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു; എഫ്.ഐ.ആര്‍ പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ വെച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ എഫ് ഐ ആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ വെച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദിനെ ഇ പി ജയരാജന്‍ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്നാണ് എഫ് ഐ ആറിലെ പ്രധാന പരാമര്‍ശങ്ങളിലൊന്ന്. മീഡിയ വണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമാ സെറ്റില്‍ ഇന്റേണല്‍ കമ്മിറ്റി വേണോ? നിവിന്‍ പോളിയുടെ മറുപടി ഇങ്ങനെസിനിമാ സെറ്റില്‍ ഇന്റേണല്‍ കമ്മിറ്റി വേണോ? നിവിന്‍ പോളിയുടെ മറുപടി ഇങ്ങനെ

1

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം വലിയ തുറ പൊലീസാണ് ഇ പി ജയരാജനെതിരെ കേസെടുത്തത്. ഇ പി ജയരാജന്‍ കൈ ചുരുട്ടി നവീന്‍ കുമാറിന്റെ മുഖത്തടിച്ചു എന്നും മുഖ്യമന്ത്രിക്ക് മുമ്പില്‍ പ്രതിഷേധിക്കാന്‍ നീയൊക്കെ ആരാടായെന്ന് ആക്രോശിച്ചു എന്നുമാണ് എഫ് ഐ ആറില്‍ ഉള്ളത്.

2

രണ്ട് പേരെയും തള്ളി താഴെയിടുകയും ചെയ്തു എന്നും എഫ് ഐ ആറില്‍ പറയുന്നു. കേസിലെ മൂന്ന് പ്രതികളും ചേര്‍ന്ന് അതിഭീകരമായി മര്‍ദിച്ചു. 120 (ബി), 307, 308, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇ പി ജയരാജനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

3

മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗണ്‍മാന്‍ അനില്‍ കുമാര്‍, പി എ സുനീഷ് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹരജിയില്‍ ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.

4

വിമാനത്തില്‍ വെച്ച് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും ക്രൂരമായി മര്‍ദ്ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും നേരത്തെ ആരോപിച്ചിരുന്നു. അതേസമയം കേസെടുക്കണം എന്ന കോടതി നിര്‍ദേശം സ്വാഗതം ചെയ്യുകയായിരുന്നു ഇ പി ജയരാജന്‍ ചെയ്തത്. കോടതി ഉത്തരവ് സ്വാഭാവിക നടപടിയാണെന്നും, ഇത് തനിക്കും പാര്‍ട്ടിക്കുമേറ്റ തിരിച്ചടിയാണെന്നുള്ളത് വ്യാഖ്യാനം മാത്രമാണെന്നും ഇ പി ജയാരജന്‍ പ്രതികരിച്ചിരുന്നു.

5

പിണറായിയെ കൊല്ലാന്‍ വാടക കൊലയാളികളെ അയച്ചവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്റെ പേരില്‍ കേസെടുക്കണമെന്ന് മാത്രമല്ല, എന്നെ കൊല്ലാന്‍ നടക്കുന്നവരല്ലേ അവര്‍. അങ്ങനെയുള്ള ഒരു കൂട്ടരില്‍ നിന്ന് നമ്മള്‍ വേറെയൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല എന്നായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്.

ഇന്‍ഡിഗോയെ വിടാതെ ആര്‍ടിഒ; ഒരു ബസിനെതിരെ കൂടി നടപടി, വന്‍ തുക പിഴഇന്‍ഡിഗോയെ വിടാതെ ആര്‍ടിഒ; ഒരു ബസിനെതിരെ കൂടി നടപടി, വന്‍ തുക പിഴ

6

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്നത് ആസൂത്രിത ആക്രമണമാണ് എന്നും ഇതിന് പ്രേരിപ്പിച്ചത് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. അക്രമം നടത്തിയവര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും തനിക്ക് മൂന്നാഴ്ചത്തെ വിലക്കുമാണ് ഇന്‍ഡിഗോ നല്‍കിയിരിക്കുന്നത്.

7

ഇത് ആ കമ്പനിയുടെ നിലവാര തകര്‍ച്ചയെയാണ് കാണിക്കുന്നതെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. അതിനിടെ കെ സുധാകരനും വിഡി സതീശനുമെതിരെ ഗൂഢാലോചന കുറ്റം ആരോുപിച്ച് ഡി വൈ എഫ് ഐ പരാതി നല്‍കിയിട്ടുണ്ട്.

ഡ്രെസും പോസും ഏതുമാകട്ടെ, സാധികയാണോ ഫ്രെയിമില്‍ എങ്കില്‍ ചിത്രം കലക്കും

English summary
Serious remarks in the FIR against EP Jayarajan in the case of beating the Youth Congress workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X