Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുപമ ആദ്യ പരാതി നല്‍കിയത് ഏപ്രിലില്‍; പോലീസ് വാദം പൊളിഞ്ഞു... ജാമ്യം തേടി മാതാപിതാക്കള്‍

തിരുവനന്തപുരം: നൊന്തുപെറ്റ കുഞ്ഞിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അനുപമ നല്‍കിയ പരാതി കൈകാര്യം ചെയ്തതില്‍ പോലീസിന് വീഴ്ച. ഏപ്രിലില്‍ തന്നെ അനുപമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബറിലാണ് അനുപമയുടെ പരാതി ലഭിച്ചതെന്നായിരുന്നു ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ പറഞ്ഞിരുന്നത്. ഏപ്രിലില്‍ പൊലിസിന് നല്‍കിയ പരാതിയുടെയും ഇതിന്‍മേല്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെയും പകര്‍പ്പുകളാണ് ഇന്ന് പുറത്തുവന്നത്.

ഏപ്രിലില്‍ രണ്ട് പരാതികളാണ് അനുപമ പേരൂര്‍ക്കട പൊലിസിന് നല്‍കിയത്. 15നും 19നും. സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുതരണമെന്നായിരുന്നു ആദ്യ പരാതിയിലെ ആവശ്യം. രണ്ടാമത്തെ പരാതിയിലാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറയുന്നത്. നടപടിയെടുക്കാതിരുന്നതോടെ 22നാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. പരാതികള്‍ പൊലിസ് കൈപ്പറ്റിയതിന്റെ റസിപ്റ്റുകളും പുറത്തുവന്നിട്ടുണ്ട്.

c

അനുപമ നല്‍കിയ ആദ്യ പരാതിയില്‍ പിതാവ് ജയചന്ദ്രന്റെ മൊഴിയെടുത്തതായി പോലിസ് റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ പൊലിസിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ സിറ്റി പൊലിസിനോട് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ ജനന രജിസ്റ്റര്‍ രേഖകള്‍ നിലവില്‍ പൊലിസ് കസ്റ്റഡിയിലാണ്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെയും പഞ്ചായത്തിലെയും രേഖകളാണ് പോലിസ് ശേഖരിച്ചത്. സാമൂഹ്യക്ഷേമ വകുപ്പ് നടത്തുന്ന അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

ഈ ചിത്രത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയുമോ? പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സുപ്രിയ മേനോന്‍

അതിനിടെ, അനുപമയുടെ മാതാപിതാക്കളടക്കം ആറുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി. പിതാവ് ജയചന്ദ്രന്‍, മാതാവ് സ്മിത ചന്ദ്രന്‍ എന്നിവരടക്കമുള്ള ആറുപേരാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഹരജി വ്യാഴാഴ്ച കോടതി പരിഗണിക്കും. കേസില്‍ കോടതി നേരത്തെ പോലീസിന്റെ പ്രതികരണം തേടിയിരുന്നു.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്‌ഐ സെക്രട്ടറിയേറ്റ് അംഗവുമായ ഡോ. എം ഷിജു ഖാനെ ശിശുവികസന ഡയറക്ടര്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ശിശുക്ഷേമ സമിതിയുടെ മേധാവിയെന്ന നിലയില്‍ ഷിജുഖാന്‍ ആണ് അനുപമയെ അറിയിക്കാതെ ദത്തെടുക്കല്‍ നടപടിക്ക് കൂട്ടുനിന്നതെന്ന ആക്ഷേപം ശക്തമാണ്. ഷിജുഖാന്‍ വീഴ്ചവരുത്തിയെന്നാണ് സിപിഎമ്മിലെയും വികാരം. അതേസമയം, എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ഷിജുഖാന്‍ പ്രതികരിച്ചു. അനുപമയുടെ പിതാവ് പിഎസ് ജയചന്ദ്രനും ഡോ. ഷിജു ഖാനുമെതിരേ സിപിഎം നടപടിയെടുത്തേക്കും. ഷിജുഖാനെ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പി.എസ് ജയചന്ദ്രനെ പാര്‍ട്ടി പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയംഗം എന്ന പദവിയില്‍ നിന്നും നീക്കുകയാവും ചെയ്യുക എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+