Get Updates
Get notified of breaking news, exclusive insights, and must-see stories!

മാത്യു കുഴൽനാടന് കുരുക്ക്; റിസോർട്ടിൽ അധിക ഭൂമി, വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യൂ വകുപ്പ്

ഇടുക്കി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന് തിരിച്ചടിയായി റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. മാത്യു കുഴൽനാടന്റെ കൈവശം ചിന്നക്കനാലിൽ 50 സെൻറ് അധിക ഭൂമിയുണ്ടെന്ന വിജിലൻസ് റിപ്പോർട്ട് ശരിവെയ്ക്കുകയാണ് റവന്യൂ വകുപ്പ്. ഇത് സംബന്ധിച്ച് റിപ്പോർട്ട് ഉടുമ്പചോല ലാൻഡ് റവന്യൂ തഹസിൽദാർ ഇടുക്കി ജില്ലാ കളക്‌ടർക്ക് സമർപ്പിച്ചു.

ചിന്നക്കനാലിൽ മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് അധികമുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തിയത്. മാത്യുവിന്റെ മൊഴിയെടുത്ത ശേഷമാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളക്കുകയും ചെയ്‌തിരുന്നു. ഈ സർവേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്.

mathewkuzhalnadanrevenue

50 സെന്റ് പുറമ്പോക്ക് കയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും ഭൂമി റജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമായിരുന്നു വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

ഇടുക്കി ചിന്നക്കനാലിൽ മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെന്റ് ഭൂമിയാണ് മാത്യു കുഴൽനാടന്റെ പേരിലുള്ളത്. അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്റെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ തഹസിൽദാർ ജില്ലാ കളക്‌ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

സ്ഥലം തിരികെ പിടിക്കാൻ ശുപാർശ നൽകുമെന്ന് നേരത്തെ വിജിലൻസും വ്യക്തമാക്കിയിരുന്നു. വിജിലൻസിന്റെ കണ്ടെത്തൽ പ്രകാരം മൂവാറ്റുപുഴ എംഎൽഎയുടെ പേരിൽ രജിസ്‌റ്റർ ചെയ്‌ത ഈ വസ്‌തുവിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യം മറച്ചുവെക്കാൻ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.

നേരത്തെ ഭൂമി വാങ്ങിയതിൽ നികുതി വെട്ടിപ്പും, സാമ്പത്തിക ക്രമക്കേടും ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ നൽകിയ പരാതിയെ തുടർന്നാണ് മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

അതേസമയം, റിപ്പോർട്ട് കണ്ട ശേഷം പ്രതികരിക്കാമെന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു. കേസിൽ വിജിലന്‍സ് അഞ്ച് റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തുടർന്ന് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്ഐആർ രജിസ്‌റ്റര്‍ ചെയ്‌ത്‌ കേസെടുക്കണമോ എന്ന കാര്യം തീരുമാനിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+