അച്ഛന്‍റെ അഞ്ചാം വിവാഹത്തിന് ഏഴ് മക്കളും അമ്മമാരുമെത്തി, പൊതിരെ തല്ല്, 'വിവാഹവീരൻ' പിടിയിൽ
വിവാഹ തട്ടിപ്പുകാരുടെ നിരവധി വാർത്തകൾ നാം കേട്ടിട്ടുണ്ട്. സ്വർണമായി മുങ്ങുന്നവർ മുതൽ വിവാഹ തൊഴിലാക്കിയ വീരൻമാർ വരെ ആ കൂട്ടത്തിൽ ഉണ്ടാകും. മിക്കപ്പോഴും സ്ത്രീകൾ വഞ്ചിക്കപ്പെടുമകയാണ് പതിവ് എന്നാൽ ഉത്തര്‍പ്രദേശിലെ കോട്ട്‍വാലിയിൽ ഇത്തവണ പണി കിട്ടിയത് തട്ടിവീരനാണ്. സംഭവം ഇങ്ങനെ
ഉത്തര്‍പ്രദേശിലെ കോട്ട്‍വാലി സ്വദേശിയായ ഷാഫി മുഹമ്മദാണ് കഥയിലെ പ്രധാന കഥാപാത്രം. നാലുവിവാഹമാണ് ഇയാൾ കഴിച്ചിരിക്കുന്നത്. തിലെല്ലാം കൂടി ഏഴ് മക്കളുമുണ്ട്. നിലവില്‍ ഈ കുട്ടികളുടെ ജീവിതച്ചെലവിനോ പഠനത്തിനോ പണമോ നൽകുന്നില്ലന്ന് മാത്രമല്ല ഭാര്യമാരെയും തിരിഞ്ഞുനോക്കുന്നില്ല.

ഇതിനിടെയാണ് ഷാഫി അഞ്ചാമത് ഒരു വിവാഹത്തിന് ഒരുങ്ങിയത്. നേരത്തെ വിവാഹിതയാവുകയും ആ ബന്ധത്തില്‍ കുട്ടികളുണ്ടാവുകയും ചെയ്തൊരു സ്ത്രീയെ തന്നെയാണ് ഇദ്ദേഹം വിവാഹം കഴിക്കാനൊരുങ്ങിയത്. എന്നാല്‍ വിവാഹദിവസം സംഭവിച്ചത് മറ്റൊന്നായിരുന്നു.
നേരത്തെ വിവാഹം കഴിച്ച നാല് സ്ത്രീകളും അവരുടെ ഏഴ് മക്കളും ചേര്‍ന്ന് വിവാഹപ്പന്തലിലേക്ക് ആളുകളെ കൂട്ടിയെത്തി. ഇതോടെ സംഭവം വഷളായി. ചോദ്യം ചെയ്ത് എത്തിയ ഷാഫിക്ക് കിട്ടിയത് പൊതിരെ തല്ല്
തല്ല് തുടങ്ങുകയും വിവാഹപ്പന്തലില്‍ ആള്‍ക്കൂട്ടം ഇരച്ചെത്തുകയും ചെയ്യുന്നത് കണ്ടതോടെ വധു ഏതായാലും സ്ഥലം വിട്ടു. ഇതോടെ വിവാഹവും മുടങ്ങി. സംഭവം ഇപ്പോള്‍ കോട്ട്‍വാലി പോലീസ് അന്വേഷിച്ച് വരികയാണ്. ഷാഫി വിവാഹം ചെയ്യാനൊരുങ്ങിയ സ്ത്രീയുടെ മക്കളാണ് സംഭവത്തെ കുറിച്ച് തങ്ങളെ അറിയിച്ചതെന്ന് പോലീസ് പറയുന്നുണ്ട്. സംഭവ സ്ഥലത്തെത്തിയ പോലീസ് ഷാഫിയെ ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
സാമൂഹികമായും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ ഇന്നും ഇത്തരത്തിലുള്ള വിവാഹത്തട്ടിപ്പുകള്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തട്ടിപ്പിനിരയായ നിരവധി സ്ത്രീകളുടെ കഥകകളും ദിനംപ്രതി വാർത്തയാകുന്നുണ്ട്. കേരളത്തിലും ഇത്തരം വാർത്തകൾക്ക് പഞ്ഞമില്ലന്നതാണ് വസ്തുത.
ആഴ്ചകൾക്ക് മുമ്പാണ് ന മലപ്പുറത്ത് പോലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി വിവാഹങ്ങള്‍ നടത്തിയ തട്ടിപ്പ വീരനെ പോലീസ് പിടിച്ചത്.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിച്ചാണ് പിടിയിലായ അന്‍വര്‍ വിവഹ തട്ടിപ്പ് നടത്തിയിരുന്നത്. സ്ത്രീധനമായി പണവും വാഹനവും കവർന്ന് മുങ്ങുന്ന യുവാവിനെതിരെ പോലീസില്‍ പരാതി ലഭിച്ചിരുന്നു.തുടര്‍ന്ന് കോട്ടക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിവീഴുന്നത്.
വിവിധ പരാതികളില്‍ പോലീസ് അന്വേഷിക്കുന്ന പ്രതിയെ കൊടുവള്ളി വാവാട്ടെ നാലാം ഭാര്യയുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു അന്‍വര്‍.
സ്റ്റൈലിഷ് ഹോട്ട് ലുക്കിൽ അർച്ചന ... കാണാം പുത്തൻ ചിത്രങ്ങൾ...
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications