Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നു, ഏറ്റവുമധികം സര്‍ജറികള്‍ ഈ വിഭാഗത്തില്‍

കൊച്ചി: കേരളത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമായും പുരുഷനില്‍ നിന്ന് സ്ത്രീയിലേക്കുള്ള ലിംഗ മാറ്റ ശസ്ത്രക്രിയകളാണ് കൂടുതലും നടക്കുന്നത്. സ്ത്രീയില്‍ നിന്ന് പുരുഷനിലേക്കുള്ള ശസ്ത്രക്രിയകളേക്കാള്‍ കൂടുതലാണിത്. സാമൂഹിക നീതി മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരമുള്ള കണക്കാണിത്. പ്രധാനമായും സര്‍ജറികള്‍ക്ക് ശേഷം സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചവരുടെ കണക്കുപ്രകാരമുള്ള ഡാറ്റയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലിംഗമാറ്റ ശസ്ത്രക്രിയകള്‍ അതിവേഗം വര്‍ധിക്കുന്നുവെന്നാണ് ഡാറ്റയില്‍ നിന്ന് വ്യക്തമാകുന്നത്.

1

2018-19ല്‍ ഇത് വളരെ കുറവായിരുന്നു. 19 ട്രാന്‍സ്‌ജെന്‍ഡറുകളാണ് സാമ്പത്തിക സഹായം ശസ്ത്രക്രിയയെ തുടര്‍ന്ന് നേടിയത്. അതില്‍ പതിനൊന്ന് ട്രാന്‍സ് വുമണും വരും. എന്നാല്‍ 2021-22 വര്‍ഷത്തെ കണക്കെടുത്താല്‍ അമ്പരപ്പിക്കുന്ന തരത്തിലാണ് വര്‍ധന. 83 പേരാണ് ഇത്തരത്തില്‍ സാമ്പത്തിക സഹായം നേടുന്നതായി ഡാറ്റയില്‍ നിന്ന് വ്യക്തമാകുന്നത്. ഇതില്‍ 41 പേരും ട്രാന്‍സ് വുമണുകളാണ്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കാണിത്. 2018 മുതല്‍ 191 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കാണ് സഹായം ലഭിച്ചിരിക്കുന്നത്. ഇതില്‍ 127 പേരും ട്രാന്‍സ് വുമണുകളാണ്. 64 പേര്‍ ട്രാന്‍സ് മെനുകളാണ്. കണക്കുകള്‍ അത്ര നല്ല സൂചനകളല്ല കേരളത്തിന് നല്‍കുന്നത്.

ട്രാന്‍സ് വുമണിന് സര്‍ജറിക്ക് ശേഷം രണ്ടര ലക്ഷം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ട്രാന്‍സ് മെന്നിന് അഞ്ച് ലക്ഷം രൂപയും ലഭിക്കും. ശസ്ത്രക്രിയകളിലെ സങ്കീര്‍ണത കാരണമാണ് സ്ത്രീയില്‍ നിന്ന് പുരുഷനിലേക്കുള്ള സര്‍ജറികളുടെ എണ്ണം കുറയുന്നത്. പലരും കുടുംബത്തില്‍ നിന്ന് പുറത്താകുന്നതും നാട്ടില്‍ നിന്നുള്ള അപമാനവും ഭയന്നാണ് ഈ ശസ്ത്രക്രിയക്ക് തയ്യാറാവാതിരിക്കുന്നത്. സ്ത്രീകളില്‍ നിന്ന് പുരുഷനിലേക്കുള്ള ലിംഗ മാറ്റം വളരെ ചെലവേറിയതാണെന്ന് ട്രാന്‍സ് മെന്നായ ഹൃത്വിക് പറയുന്നു. പാലോപ്ലാസ്റ്റിയിലൂടെ ലിംഗ നിര്‍മാണ അടക്കം ഈ ശസ്ത്രക്രിയയുടെ ഭാഗമാണ്. അതാണ് ശസ്ത്രക്രിയ സങ്കീര്‍ണമാക്കുന്നത്.

നൂറുകണക്കിനാളുകള്‍ക്ക് സ്ത്രീയില്‍ നിന്ന് പുരുഷനാവണമെന്ന് കരുതുന്നുണ്ട്. എന്നാല്‍ അവര്‍ അപമാനത്തെ ഭയക്കുന്നു. അതോടൊപ്പം ഭാവിയെ കുറിച്ചോര്‍ത്ത് ആശങ്കയുമുണ്ടെന്ന് ഹൃത്വിക് പറയുന്നു. അതേസമയം സമൂഹത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനോടുള്ള കാഴ്ച്ചപ്പാടുകള്‍ മാറി വരുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ട് ട്രാന്‍സ് വുമണിന്റെ എണ്ണം ട്രാന്‍സ് മെന്നുകളെ അപേക്ഷിച്ച് വര്‍ധിക്കുന്നു എന്ന് കണ്ടെത്താന്‍ ഇതുവരെ പഠനങ്ങളൊന്നും നടത്തിയിട്ടില്ല. സര്‍ജറി നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് മാനസിക-കായിക ബലം വര്‍ധിപ്പിക്കാനും സാമൂഹിക നീതി മന്ത്രാലയം ശ്രമിക്കുന്നുണ്ട്.

റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

അതേസമയം സാമൂഹിക നീതി മന്ത്രാലയം ആറ് മാസത്തേക്ക് കൗണ്‍സിലിംഗ് സെഷനുകളും നടത്തുന്നുണ്ട്. സര്‍ജറിക്ക് മുമ്പും ശേഷവുമാണ് ഈ കൗണ്‍സിലിംഗ്. ഇന്ത്യയില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്കള്‍ക്കായുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ എണ്ണം കുറവാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശ്യാമ എസ് പ്രഭ പറയുന്നു. പ്രോട്ടോക്കോളും ഡോക്ടര്‍മാരുടെ അഭാവവും കാരണം ഇത്തരം സര്‍ജറികള്‍ വലിയ പ്രതിസന്ധികളുണ്ടാക്കുന്നുവെന്ന് ശ്യാമ പറയുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ശസ്ത്രക്രിയകള്‍ നടത്താനെന്ന് സര്‍ക്കാര്‍ ആശുപത്രികളെ അറിയിച്ചിട്ടുണ്ട്. ഇതിലെ അപകടങ്ങള്‍ മനസ്സിലാക്കിയാണ് സര്‍ക്കാര്‍ തീരുമാനം.

ശസ്ത്രക്രിയക്ക് നേരത്തെ സമ്മതപത്രം മാത്രം മതിയായിരുന്നു. ഒപ്പം മനോരോഗ വിദഗ്ധനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ആവശ്യമായിരുന്നു. മറ്റ് പ്രോട്ടോക്കോളുകള്‍ ഒന്നും കേരളത്തിലെ ആശുപത്രികളില്‍ പാലിച്ചിരുന്നില്ല. സര്‍ജറിക്ക് ശേഷം പല പ്രശ്‌നങ്ങളും ട്രാന്‍സ്‌ജെന്‍ഡറുകളില്‍ പ്രകടമായിരുന്നു. സര്‍ജറിക്ക് ശേഷമുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ പഠനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്ന് ശ്യാമ വ്യക്തമാക്കി. അതേസമയം ഇത് വരുന്നത് വരെ ലിംഗ മാറ്റ ശസ്ത്രക്രിയ കുറച്ച് റിസ്‌കുള്ള കാര്യമായി തുടരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+