പെണ്‍വാണിഭ സംഘം പിടിയില്‍; ഇടപാടുകള്‍ മൊബൈല്‍ഫോണ്‍ വഴി
പേരാമംഗലം: ഉന്നതരടക്കം പലരുമായും അടുത്ത ബന്ധം പുലര്‍ത്തിവരുന്ന വന്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. പേരാമംഗലത്തിനടുത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘത്തില്‍പ്പെട്ട ആറു യുവതികളെ പോലീസ് പിടികൂടിയത്. പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരെന്നു കരുതുന്ന രണ്ടപേര്‍ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
മൊബൈല്‍ ഫോണ്‍ വഴി ഇടപാടുകള്‍ ഉറപ്പിച്ചാണ് ഇവര്‍ പ്രധാനമായും ലൈംഗിക വ്യാപാരം നടത്തുന്നത്. ആവശ്യക്കാര്‍ക്ക് യുവതികളെ വാഹനങ്ങളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്. അയ്യായിരം രൂപവരെയാണ് ഇടപാടുകാരില്‍ നിന്നും സംഘം ഈടാക്കിയിരുന്നതെന്നാണ് വിവരം. അറസ്റ്റിലായ യുവതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

തിരൂര്‍, എടമുട്ടം, ചേറ്റുപുഴ, തിരുവനന്തപുരം, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് അറസ്റ്റിലായത്. സംഘത്തില്‍ കൂടുതല്‍പേരുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. സീരിയല്‍ നടിമാരും കോളേജ് വിദ്യാര്‍ത്ഥിനികളുമടക്കം ഇവരുടെ സംഘത്തിലുള്ളതായാണ് റിപ്പോര്‍ട്ട്. സംഘത്തിലെ പ്രധാനികളെ പിടികൂടിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നതായി നാട്ടുകാര്‍ നേരത്തെ തന്നെ പോലീസില്‍ അറിയിച്ചിരുന്നെങ്കിലും ഉന്നത സ്വാധീനത്താല്‍ പോലീസ് സമയോചിതമായി ഇടപെട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രധാന പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയായതും പോലീസിന്റെ അനാസ്ഥകൊണ്ടാണെന്നാണ് നാട്ടുകാരുടെ ആരോപണം.












Click it and Unblock the Notifications