പണത്തിനായി പിരിവിനിറങ്ങി സിപിഎം; ധീരജിന്റെ കുടുംബത്തെ സഹായിക്കണം; ഒരു കോടിയെങ്കിലും...
ഇടുക്കി: കോളേജ് തിരഞ്ഞെടുപ്പ് സംഘർഷത്തിനിടെ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ സി പി എം. മൂന്ന് ദിവസം പിരിവിനിറങ്ങി ലഭിക്കുന്ന തുക കുടുംബത്തിന് നൽകാനാണ് സി പി എം ലക്ഷ്യമിടുന്നത്.
ഇന്ന് രാവിലെ മുതൽ ഇടുക്കി, കണ്ണൂർ ജില്ലകളിൽ സി പി എമ്മിന്റെ നേതൃത്വത്തിൽ പിരിവ് ആരംഭിച്ചു. മെയ് ഒമ്പതാം തീയതിയോടെ ഈ പിരിവ് സി പി എം അവസാനിപ്പിക്കും.
ഒരു കോടി രൂപയെങ്കിലും കുടുംബത്തിന് വേണ്ടി പിരിവിന് ഇറങ്ങി കണ്ടെത്തണമെന്നാണ് സി പി എം വ്യക്തമാക്കിയിരുന്നത്. ഇതിനായി കണ്ണൂർ, ഇടുക്കി ജില്ലകളിലെ മുഴുവൻ സ്ഥലങ്ങളിലും പ്രവർത്തകർ. എത്തും.

മാർക്കറ്റുകളിലും കടകളിലും ആളുകൾ കൂടുന്ന മറ്റിടങ്ങളിലും ധീരജിന്റെ കുടുംബത്തിന് വേണ്ടി സി പി എം പണം സമാഹരിക്കും. കുടുംബത്തെ സഹായിച്ചതിന് ശേഷം അവശേഷിക്കുന്ന തുക ഉണ്ടെങ്കിൽ ഇടുക്കി, കണ്ണൂർ ജില്ലകളിൽ ധീരജിന്റെ പേരിൽ സ്മാരക പണിയുമെന്നും സി പി എം വ്യക്തമാക്കിയിട്ടുണ്ട്. ചെങ്കൊടിയും പ്ലക്കാർഡുകളുമായാണ് ഇടുക്കിയിലെ സി പി എം നേതാക്കളും പ്രവർത്തകരും പണ സമാഹരണത്തിന് ഇറങ്ങുന്നത്.

വ്യാപാര സ്ഥാപനങ്ങളും വീടുകളും പ്രവർത്തകരും നേതാക്കളും വാശിയോടെ കയറിയിറങ്ങും. ഇതിന് പുറമേ സി പി എം ബ്രാഞ്ച്, ടൗൺ, സ്‌റ്റാൻഡ്, പൊതുനിരത്ത് എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും പണം ശേഖരിക്കും. ഈ വരുന്ന മെയ് 10 - ന് മുൻപ് ധന സമാഹരണം പൂർത്തിയാക്കണം എന്ന കീഴ്ഘടകങ്ങൾക്ക് പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. പിരിച്ചെടുക്കുന്ന തുകയുടെ പ്രധാന പങ്ക് ധീരജിന്റെ കുടുംബത്തിന് നൽകും.

അതേസമയം, ഇന്ന് ആരംഭിച്ച പണ പിരിവിൽ ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നും ആവേശത്തോടെ ഉളള പിന്തുണയാണ് ലഭിക്കുന്നത്. ഇടുക്കി ജില്ലയിലെ എസ് എഫ് ഐയുടെ യുവ സാന്നിധ്യമായിരുന്നു ധീരജ്. ഇതിനാൽ തന്നെ പണ പിരിവ് നടത്തുന്ന പ്രവർത്തകരും ആവേശത്തിലാണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയോ അവരുടെ അഭാത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളുടെയോ നേതൃത്വത്തിലായിരിക്കും എല്ലായിടത്തും പിരിവ് നടക്കുക.

തോടുപുഴയില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ നേതൃത്വത്തിലായിരുന്നു ഹണ്ടിക പിരിവ് ആരംഭിച്ചത്. ഇടുക്കി എൻജിനിയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രൻ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. കോളേജിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിനിടെ ധീരജിനെ കുത്തിക്കൊലപ്പെടുത്തുകയാണ് ചെയ്തത്. 2022 ജനുവരി 10 നായിരുന്നു സംഘർഷം നടന്നത്. കഴുത്തിനും നെഞ്ചിനും മധ്യേയാണ് ധീരജിന് കുത്തേറ്റത്.
ആ ഭംഗി കണ്ണിൽ തിളങ്ങുന്നു; അഴകിന്റെ റാണി: അനു സിത്താരയുടെ ഫോട്ടോസ് വൈറൽ
Recommended Video

കോളേജിൽ തിരഞ്ഞെടുപ്പിന് ശേഷം എസ് എഫ് ഐ , കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. തുടർന്ന് ക്യാമ്പസിന് പുറത്ത് കൊലപാതകം നടക്കുകയും ആയിരുന്നു. കോളേജിന് സമീപം ഉളള ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് സമീപത്ത് വെച്ചാണ് സംഘർഷം ഉണ്ടായത്. കുത്തേറ്റ ധീരജിനെ ഉടൻ തന്നെ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. എന്നാൽ, രക്ഷപെടുത്തുവാൻ കഴിഞ്ഞിരുന്നില്ല. സംഘർഷത്തിൽ അഭിജിത്, അമൽ എന്നിവർക്ക് പരിക്കേറ്റ് ആശുപത്രിയിൽ ആയിരുന്നു.

കൊലപാകത്തിന് പിന്നാലെ മുഖ്യപ്രതിയായ നിഖിൽ പൈലിയെ നിയമത്തിന് മുന്നിൽ കൊണ്ടു വന്നിരുന്നു. ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി, ജസിൻ ജോയി, എട്ടാം പ്രതി അലൻ ബോബി എന്നിവരായിരുന്നു കൊലക്കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ. അതേസമയം, അറസ്റ്റിലായി 87 ദിവസത്തിന് ശേഷം നിഖിൽ പൈലിക്ക് ഏപ്രിൽ 8 - ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.












Click it and Unblock the Notifications