ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പുമുടക്ക്; പ്രതിഷേധത്തിന് തയ്യാറെടുത്ത് സിപിഎമ്മും

തിരുവനന്തപുരം: ഇന്നലെ തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലുണ്ടായ സംഘർഷത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമായി എസ്എഫ്ഐ. കൂടാതെ പ്രതിഷേധം വ്യാപിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലേക്കും വിവിധ പോലീസ് ആസ്ഥാനങ്ങളിലേക്കും പ്രതിഷേധം സംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥികളെ പ്രകോപനമില്ലാതെയാണ് പോലീസ് മർദിച്ചത് എന്നാണ് എസ്എഫ്ഐ ആരോപണം. വിഷയവുമായി ബന്ധപ്പെട്ട് സിപിഐയും പ്രതിഷേധത്തിനായി തയ്യാറെടുക്കുകയാണ്. ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് പ്രതിഷേധ സമരം നടത്തുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് അറിയിച്ചു.

sfi

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച നൈറ്റ് മാർച്ചിനിടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. മാർച്ചിന് നേരെ കേരള യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്‌റ്റലിൽ നിന്ന് കല്ലും ബിയർ കുപ്പികളും എറിഞ്ഞെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധക്കാർ മെൻസ് ഹോസ്‌റ്റലിന് നേരെ തീപ്പന്തം എറിഞ്ഞുവെന്നാണ് അവരുടെ ആരോപണം.

ഇതോടെയാണ് സംഘർഷത്തിന് തുടക്കമായത്. ഹോസ്‌റ്റലിൽ തീപ്പന്തം വന്നുവീണതോടെയാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സംഘർഷത്തിന് ഒടുവിൽ പോലീസ് ഇടപെടുകയും ചെയ്‌തു. തുടർന്ന് ഹോസ്‌റ്റലിന് അകത്ത് പ്രവേശിച്ച പോലീസുകാർ വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. നിരവധി വിദ്യാർത്ഥികൾക്ക് പോലീസ് നടപടിയിൽ പരിക്കേറ്റിട്ടുണ്ട്.

വിദ്യാർഥികളെ ഹോസ്‌റ്റലിൽ കയറി പോലീസ് മർദിച്ചതിനെതിരെ സിപിഐഎം നേതാക്കളായ വി ശിവൻകുട്ടി, പികെ ശ്രീമതി, വി ജോയി എന്നിവർ യൂണിവേഴ്‌സിറ്റി കോളജ് ഹോസ്‌റ്റലിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ ഉള്ളവരും ഇവിടം സന്ദർശിച്ചു.

അതേസമയം, സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് കേസുകളാണ് മ്യൂസിയം പോലീസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. സംഘർഷവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

അതിനിടെ ഹോസ്‌റ്റലിൽ കടന്നുകയറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്നത് ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടായിട്ടില്ലെന്നും, യൂത്ത് കോണ്‍ഗ്രസിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായ അക്രമം തികച്ചും ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma