'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും'; എസ്എഫ്ഐക്ക് മറുപടിയുമായി കെഎസ്‌യു, മഹാരാജാസില്‍ ബാനര്‍ പോര്
കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്ഐക്ക് കെഎസ്‌യു ബാനര്‍ പോര്. ഹൈബി ഈഡന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിന് മറുപടി നല്‍കി കോളേജില്‍ കെഎസ്‌യു പുതിയ ബാനര്‍ ഉയര്‍ത്തി. എസ്എഫ്ഐ നിരോധിക്കണമെന്ന് ഹൈബി ഈഡൻ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതിയ ബാനര്‍ എസ്എഫ്ഐ എറണാകുളം മഹാരാജാസ് കോളജില്‍ ഉയര്‍ത്തിയിരുന്നു.
ഇപ്പോള്‍ ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനുമെന്നാണ് കെഎസ്‍യു ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. എസ്എഫ്ഐ മഹാരാജാസ് കോളജിന്‍റെ കവാടിത്തിന് മുന്നില്‍ കെട്ടിയ ബാനറിന് തൊട്ട് മുകളിലായി ഈ വാചകം എഴുതിയ ബാനറും കെഎസ്‍യു സ്ഥാപിച്ചിട്ടുണ്ട്. ടി.ജെ വിനോജ് എംഎല്‍എയാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിദ്യാർഥി സംഘടനയായ എസ്എഫ്ഐ നിരോധിക്കണമെന്ന ആവശ്യമാണ് ഹൈബി ഈഡൻ എംപി പാർലമെന്‍റിൽ ഉന്നയിച്ചത്.

തിരുവനന്തപുരം ലോ കോളജിൽ വിദ്യാർഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്‍റിൽ വിഷയം അവതരിപ്പിച്ചത്.കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനോടായിരുന്നു ഹൈബി ലോ കോളേജ് വിഷയം ഉന്നയിച്ച് നിരോധന ആവശ്യം ഉന്നയിച്ചത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്നതാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി. അതുകൊണ്ടുതന്നെ ഇത് കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയതായും നിയമമന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നാണ് ഹൈബിക്ക് മറുപടിയുമായി എസ്എഫ്ഐ കോളേജില്‍ ബാനര്‍ ഉയര്‍ത്തിയത്.കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമായിരുന്നു ലോ കോളേജിലെ സംഘര്‍ഷത്തിന് കാരണം. എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ കോളേജിൽ ഏറ്റുമുട്ടിപ്പോൾ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കം രണ്ട് പേര്‍ക്ക് കാര്യമായി പരിക്കേറ്റിരുന്നു. സഫ്നയെ എസ് എഫ് ഐ പ്രവർത്തകർ വലിച്ചിഴച്ച് മർദ്ദിച്ചുവെന്നായിരുന്നു കെഎസ്‌യു ആരോപണം.
സ്റ്റൈലിഷ് ലുക്കിൽ കല്യാണി...അടിപൊളിയെന്ന് ആരാധകര്‍ ...കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications